സ്ത്രീകളെ ചേർത്ത് ആരോപണം , കേസ് , ഡിവോഴ്സ് ; നുണകൾ എങ്ങനെ സത്യമാകും ? തന്നെ അതൊന്നും ബാധിച്ചിട്ടില്ല ; രാഹുൽ രവി  

കഴിഞ്ഞ വർഷമാണ് നടൻ രാഹുൽ രവിയുടെ സ്വകാര്യ ജീവിതം വാർത്തകളിൽ നിറഞ്ഞത്. ഭാര്യ ലക്ഷ്മി നടനെതിരെ പരാതി നൽകുകയായിരുന്നു. നടനെതിരെ ​വലിയ ആരോപണങ്ങൾ ലക്ഷ്മി ഉന്നയിക്കുകയും ചെയ്തു. വിവാഹ ശേഷം പല സ്ത്രീകളുമായി ഇന്റിമേറ്റ് ചാറ്റുകളുണ്ടായിരുന്നെന്നും അപാർട്മെന്റിൽ വെച്ച് ഒരു സ്ത്രീക്കൊപ്പം കൈയോടെ ഭർത്താവിനെ പിടികൂടിയെന്നും ലക്ഷ്മി തന്റെ പരാതിയിൽ ആരോപിച്ചു.

ഇരുവരും വേര് പിരിയുകയും ചെയ്തു. അന്ന് നടനെതിരെ വ്യാപക വിമർശനങ്ങൾ വന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് രാഹുൽ രവി. പ്രശ്നങ്ങൾ തന്നെ മാനസികമായി തകർത്തിട്ടില്ലെന്നും താൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും രാഹുൽ രവി പറയുന്നു. ഒരു തമിഴ് മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.

തന്നെക്കുറിച്ച് ഒരുപാട് നുണകൾ പ്രചരിപ്പിച്ചെന്നും രാഹുൽ രവി പറയുന്നുണ്ട്. പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ലയെന്നും  ജീവിതത്തിൽ എന്ത് ചെയ്താലും ചിലത് നടക്കില്ല. അത് വിട്ട് കളയണമെന്നും  തന്നെക്കുറിച്ച് ഒരുപാട് നുണകൾ വന്നുവെന്നും എന്നാൽ താനത് കാര്യമാക്കുന്നില്ലയെന്നും രാഹുൽ രവി പറയുന്നു.

ഒരു പ്രശ്നത്തിലുമില്ലാതിരുന്ന തന്നെ പെട്ടെന്ന് ഇന്റർനാഷണൽ ക്രിമിനലിനെ പോലെ ചിത്രീകരിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് തോന്നിപ്പോയി എന്നും പക്ഷെ അത് കുഴപ്പമില്ല, തന്റെ ക്ലോസ് സർക്കിളിൽ ഉള്ളവർക്ക് കാര്യം അറിയാമെന്നും  അതിനാൽ തന്നെയത് ബാധിച്ചില്ലയെന്നും ആരോടും വലുതായി വിശദീകരിക്കേണ്ടി വന്നില്ല, പക്ഷെ പുറത്തുള്ളവർക്ക് ഒന്നും അറിയില്ലയെന്നും വിശദീകരണം കൊടുക്കേണ്ട ആവശ്യമില്ലെന്ന് താൻ കരുതുന്നുവെന്നും രാഹുൽരവി പറയുന്നുണ്ട്.

തന്നെക്കുറിച്ച് മോശം വാർത്ത വന്നപ്പോൾ എനിക്കും കുടുംബത്തിനും അത് തമാശയായിരുന്നു. കാരണം എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് അച്ഛനും അമ്മയ്ക്കും അറിയാം. പക്ഷെ അത് ചിത്രീകരിച്ചത് മറ്റൊരു രീതിയിലാണ് എന്നും  അമ്മ മാത്രമാണ് ഏറെ വിഷമിച്ചത്. ഞാനും എന്റെ സഹോദരിയും അച്ഛനും വളരെ കൂൾ ആയിരുന്നുവെന്നും ആവശ്യമില്ലാതെ ഇങ്ങനെയൊരു കാര്യം ചെയ്തത് എന്തിനെന്ന തോന്നൽ അവളോട് തനിക്കുണ്ടായിരുന്നുവെന്നും അത് അവരുടെ മെന്റാലിറ്റി. എന്നാൽ താൻ അതിനോട് ക്ഷമിക്കുന്നുവെന്നും രാഹുൽ പറയുന്നു.

ഇപ്പോൾ ഞാൻ ഡിവോഴ്സ്ഡ് ആണെന്ന് എല്ലാവർക്കും അറിയാം. കമ്മിറ്റ്മെന്റിലേക്ക് പോകാനുള്ള മാനസികാവസ്ഥയിൽ അല്ല താൻ. ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങിയ ആളാണ് ഞാൻ. ഇന്ന് ഇവിടെ വരെ എത്തിയതിന് പിന്നിൽ ഒരുപാട് അധ്വാനവും പരാജയങ്ങളുമെല്ലാമുണ്ട് എന്നും പുതിയൊരു റിലേഷൻഷിപ്പിലേക്ക് കടക്കാൻ ഭയമില്ല. പക്ഷെ ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്പരം വിശ്വാസമില്ലയെന്നും രാഹുൽരാവി പറയുന്നു.

ചില സ്ത്രീകൾ ആവശ്യമില്ലാതെ കേസ് കൊടുക്കുന്നു. പുരുഷൻമാരും കേസ് കൊടുക്കുന്നു. ഈ കാലഘട്ടം അങ്ങനെയാണ് പോകുന്നതെന്നും രാഹുൽ രവി പറയുന്നു. അതേസമയം 2020 ലാണ് രാഹുൽ രവിയും ലക്ഷ്മിയും വിവാഹം ചെയ്തത്. വിവാഹ ശേഷം ഇരുവരും ചെന്നെെയിലാണ് താമസിച്ചിരുന്നത്. വിവാഹ ചിത്രങ്ങൾ ഉൾപ്പെടെ ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം രണ്ട് പേരും നീക്കിയതോടെയാണ് വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ വന്നത്. പിന്നാലെ ലക്ഷ്മി രാഹുലിനെതിരെ ഉന്നയിച്ച പരാതിയും പുറത്ത് വന്നു. രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു ലക്ഷ്മി പരാതി നൽകിയത്. കൂടാതെ 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ, ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തന്റെ ഭർത്താവ് ഒരു അന്യ പെൺകുട്ടിക്കൊപ്പം കണ്ടെത്തിയെന്നും വാർത്തകൾ വന്നു . പിന്നാലെ ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ ചെന്നൈ പൊലിസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയ വാർത്തയും  പുറത്തുവന്നിരുന്നു.

ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന രാഹുലിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി രാഹുലിന്റെ ജാമ്യാപേക്ഷ റദ്ദാക്കി കേസിൽ വാറന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. ഇതോടെ രാഹുൽ ഒളിവിൽ പോകുകയും ചെയ്തിരുന്നു .

അതേസമയം സീരിയൽ രം​ഗത്ത് സെൻസേഷനായി മാറിയ നായക നടനാണ് ‘രാഹുൽ രവി’. 2017ൽ സംപ്രേക്ഷണം ആരംഭിച്ച നന്ദിനി എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് രാഹുൽ രവി ശ്രദ്ധ നേടുന്നത്. തുടർന്ന് ജോമോന്റെ സുവിശേഷം, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ വിജയ ചിത്രങ്ങളിലും രാഹുൽ ശ്രദ്ധിക്കപ്പെട്ടു. തമിഴിലും മലയാളത്തിലുമായി വിവിധ പരമ്പരകളിലും സിനിമകളിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്. മലയാള സീരിയലുകളിൽ രാഹുൽ രവിയെ ഇപ്പോൾ കാണാറില്ല. എന്നാൽ തമിഴ് സീരിയൽ രം​ഗത്ത് നടൻ സജീവമാണ്.