
തെന്നിന്ത്യൻ സിനിമകളുടെയും താരങ്ങളുടെയും ആരാധകർക്ക് സുപരിചിതയാണ് നടിയും താരകുടുംബാംഗവുമായ വനിത വിജയകുമാർ. വനിത വിജയകുമാർ എന്ന പേര് തമിഴകത്ത് വലിയ രീതിയിൽ വീണ്ടും ചർച്ചയാവുകയാണ്. അതിന് കാരണം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു സേവ് ദി ഡേറ്റ് പോസ്റ്റാണ്.
വനിത വിജയകുമാർ നാലാം വിവാഹത്തിനൊരുങ്ങുന്നു എന്ന സൂചനയാണ് ഈയൊരു പോസ്റ്റിലൂടെ ലഭിക്കുന്നത്. വനിത വിജയകുമാറിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വനിത വിജയ് കുമാറിന്റെയും മുൻ കാമുകൻ റോബർട്ടിന്റെയും സേവ് ദി ഡേറ്റ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കടൽത്തീരത്ത് റോബട്ടർട്ടിനൊപ്പം പ്രണയാർദ്രയായി നിൽക്കുന്ന വനിത വിജയ കുമാറാണ് സേവ് ദി ഡേറ്റ് പോസ്റ്റിലെ ഈ ഫോട്ടോയിലുള്ളത്.

സേവ് ദി ഡേറ്റ്… 5 ഒക്ടോബർ 2024.. വനിത വിജയകുമാർ-റോബർട്ട് ഒരു റെഡ് ഹേർട്ട് ഇമോജിക്കൊപ്പമാണ് തന്റെ നാലാം വിവാഹത്തെപ്പറ്റി പറഞ്ഞു കൊണ്ട് വനിത കുറിച്ചിരിക്കുന്നത്. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. അതേസമയം വിവാഹവേദി എവിടെയാണെന്ന കാര്യമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വനിതയുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പ്രത്യക്ഷപ്പെട്ട സേവ് ദി ഡേറ്റ് പോസ്റ്റ് വളരെ പെട്ടന്ന് ശ്രദ്ധ നേടിയിട്ടുണ്ട്. എല്ലാം ആദ്യം മുതൽ വീണ്ടും ആരംഭിക്കുകയാണോ എന്നാണ് വനിതയുടെ പോസ്റ്റിന് ലഭിച്ച ഏറെയും കമന്റുകൾ. കാരണം ഒരിക്കൽ റോബർട്ടുമായുള്ള പ്രണയം വനിത വിജയ കുമാർ വേണ്ടെന്ന് വെച്ചതാണ്. അന്ന് ഗുരുതരമായ ആരോപണങ്ങളായിരുന്നു വനിത വിജയകുമാറിനെതിരെ റോബർട്ട് ഉന്നയിച്ചത്. വനിതയും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത തെറ്റാണെന്നും വനിത വിജയകുമാർ തന്നെ പറഞ്ഞുണ്ടാക്കിയതാണ് അതെന്നുമാണ് അന്ന് നൃത്തസംവിധായകനായ റോബര്‍ട്ട് ആരോപിച്ചത്.
താനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. സിനിമ വിജയിക്കാന്‍ തങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. ഈ വാര്‍ത്ത വന്നതോടെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. തന്റെ ഭാര്യ വനിതയുമായി വഴക്കിട്ടുവെന്നും റോബര്‍ട്ട് ആരോപിച്ചിരുന്നു . എന്നാൽ സേവ് ദി ഡേറ്റ് പോസ്റ്റ് ചിലപ്പോൾ ഇരുവരുടെയും വരാനിരിക്കുന്ന ഏതെങ്കിലും പ്രോജക്ടിന്റെ പ്രമോഷന്റെ ഭാഗമായിരിക്കുമെന്നും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

റോബർട്ടും വനിതയും സമപ്രായക്കാരാണ്. 43 വയസ്സാണ് ഇരുവരുടെയും പ്രായം. അതേസമയം മുതിർന്ന തമിഴ് നടൻ വിജയകുമാറിന്റെ പെൺമക്കളിൽ ഒരുവളായ വനിത സിനിമാ, സീരിയൽ, ടെലിവിഷൻ പരിപാടികളുമായി ലൈം ലൈറ്റിൽ സജീവമാണ്. തൊട്ടതെല്ലാം വിവാദമാക്കുന്ന വ്യക്തിയായി തമിഴകത്ത് അറിയപ്പെടുന്ന നടിയാണ് വനിത വിജയകുമാർ.
മൂന്ന് മക്കളുടെ അമ്മയായ വനിതയ്ക്കൊപ്പമാണ് രണ്ട് പെൺമക്കളുടെയും താമസം എന്നാൽ മകൻ ഒപ്പമില്ല . ഇതുവരെ മൂന്ന് തവണ വനിത വിവാഹിതയായിട്ടുണ്ട്. പിന്നീട് ഇവർ മൂന്നു പേരിൽ നിന്നും പല കാലഘട്ടങ്ങളിലായി നടി വിവാഹമോചനം നേടി.
2000ൽ നടൻ ആകാശിനെയാണ് വനിത ആദ്യം വിവാഹം ചെയ്തത്. എന്നാൽ ആറ് വർഷം മാത്രമെ അതിന് ആയുസുണ്ടായിരുന്നുള്ളു. പിന്നീട് നടി 2006ൽ ആകാശിൽ നിന്നും വിവാഹ മോചനം നേടി. പിന്നീട് 2007ൽ വ്യവസായിയായ ആനന്ദ് രാജുമായി വിവാഹം നടന്നെങ്കിലും 2012ൽ ഇരുവരും വേർപിരിഞ്ഞു. ഒരു വർഷത്തിനു ശേഷം 2013ൽ നൃത്ത സംവിധായകനായ റോബർട്ടുമായി വനിത പ്രണയത്തിലായി 2017 ലാണ് ഈ പ്രണയ ബന്ധം വനിത ഉപേക്ഷിച്ചത്. പിന്നീട 2020 ജൂണിൽ പീറ്റർ പോൾ എന്ന ഫോട്ടോഗ്രാഫറുമായി വനിതയുടെ വിവാഹം നടന്നെങ്കിലും മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു. പീറ്ററിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. കഴിഞ്ഞ വർഷമാണ് പീറ്റർ പോൾ അസുഖം മൂലം മരിച്ചത്. പീറ്റര്‍ മദ്യപാനം നിര്‍ത്താന്‍ തയ്യാറാവാത്തതിനാലാണ് താൻ അദ്ദേഹവുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതെന്ന് വനിത അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പക്ഷെ 4 വര്ഷമായി പീറ്ററിനു ശേഷം മറ്റാരും വനിതയുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടില്ലയിരുന്നു. ആ സാഹചര്യത്തിലാണ് ഇപ്പോൾ മുൻ കാമുകനുമായുള്ള വനിതയുടെ വിവാഹത്തിന്റെ സൂചന നൽകിയപ്പോൾ ആരാധകർ അതിശയത്തോടെ ഈ വാർത്തയെ നോക്കി കാണുന്നത്.
കൂടാതെ വീട്ടുകാരുമായി വേർപിരിഞ്ഞാണ് വനിത വർഷങ്ങളായി ജീവിക്കുന്നത് . നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയ കുമാറിന്റെയും മൂത്ത മകളാണ് വനിത. സഹോദരങ്ങളെല്ലാം സിനിമാ, സീരിയൽ രംഗത്ത് പേരെടുത്തവർ. ഇവരിൽ വനിതയ്ക്ക് മാത്രമാണ് മോശം പ്രതിച്ഛായയുള്ളത്. വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നും തുറന്നടിച്ച് കൊണ്ട് വിജയകുമാറും മഞ്ജുള ദേവിയും മുമ്പൊരിക്കൽ ഒരു പത്ര സമ്മേളനവും നടത്തിയിരുന്നു .
വിജയിയുടെ നായികയായി 1995ൽ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു വനിതയുടെ തമിഴ് സിനിമാ അരങ്ങേറ്റം. മലയാളത്തില്‍ ‘ഹിറ്റ്‌ലര്‍ ബ്രദേഴ്സ്’ എന്ന സിനിമയിൽ വനിത വിജയകുമാർ അഭിനയിച്ചിട്ടുണ്ട്. 2013ൽ കമല്‍ ഹാസന്‍ അവതാരകനായി എത്തിയ തമിഴ് ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായും വനിതാ വിജയകുമാർ എത്തിയിരുന്നു. പത്ത് ലക്ഷത്തിന് അടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബ് ചാനലും ഇവർക്ക് സ്വന്തമായുണ്ട്. പാചകം, ബ്യൂട്ടി ടിപ്‌സ്, യാത്ര എന്നിവയാണ് നടി പങ്കുവെയ്ക്കാറുള്ളത്.











