
മലയാളികൾക്ക് സുപരിചിതയായ അവതാരകയും നടിയുമാണ് ശില്പബാല . തന്റെ പുത്തൻ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവെക്കാറുമുണ്ട് താരം.
യൂട്യൂബ് പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശില്പബാല. ആവശ്യാനുസരണം തന്റെ ആരാധകർ കാണാനും അറിയാനും ആഗ്രഹമുള്ള കണ്ടെന്റുകളാണ് താരം കൂടുതലും പങ്കുവെക്കാറുള്ളത് . ഇപ്പോൾ തന്റെ യൂകെ, ലണ്ടൻ യാത്രയുടെ വിശേഷങ്ങളുമായാണ് താരം എത്തിയിരിക്കുന്നത് . യൂകെ യിൽ പോയാൽ മലയാളികൾ പലപ്പോഴും വാങ്ങാൻ ആഗ്രഹിക്കുന്ന പ്രധാന വസ്തുക്കൾ അവിടുത്തെ സ്പെഷ്യൽ പലഹാരങ്ങളും യൂകെ ബ്യൂട്ടി കോസ്മെറ്റിക്സ് സാധനങ്ങളുമാണ് .
ഇവിടെ ലണ്ടനിൽ മാത്രം കിട്ടുന്ന ചില സ്പെഷ്യൽ ചൊക്ലറ്സും കൊതിയൂറുന്ന ചില മധുരപലഹാരങ്ങളും ഇപ്പോൾ പ്രേക്ഷകരെ പരിചയപ്പെടുത്തുകയാണ് ശില്പബാല തന്റെ ഈ പുതിയ യൂട്യൂബ് വീഡിയോയിലൂടെ .

ഇപ്പോൾ ലണ്ടനിൽ പോയാൽ നമ്മൾ ഏറെ കഴിക്കാൻ ആഗ്രഹിക്കുന്ന മധുര പലഹാരങ്ങളും ചോക്ക്ലേറ്സും എന്തൊക്കെയാണെന്നും , ഒരുതവണ അവിടെ പോകാൻ ആഗ്രഹിക്കുന്നവർക്കും പോയിട്ടുള്ളവരും തീർച്ചയായും കഴിക്കേണ്ട ചില ലണ്ടൻ സ്പെഷ്യൽ മധുര പലഹാരങ്ങൾ പരിചയപ്പെടുത്തുകയാണ് താരം ഈ തന്റെ പുതിയ വീഡിയോയിലൂടെ . നാട്ടിലേക്ക് പോകുന്ന മലയാളികൾക്ക് തങ്ങളുടെ കുടുംബത്തിനും കുട്ടികൾക്കും ഒക്കെ സമ്മാനിക്കാൻ പറ്റുന്ന മധുര പലഹാരങ്ങെളെയും ഈ വീഡിയോയിലൂടെ ശില്പബാല പരിചയപ്പെടുത്തുന്നുണ്ട് .
കൂടുതലും തന്റെ വിദേശയാത്രകളും, ബ്യുട്ടി ടിപ്സുകളും, കൊച്ചു കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന പലഹാരങ്ങളുടെയും, ആഹാരങ്ങളുടെയും വിഡിയോയകളാണ് താരം കൂടുതലും ചെയ്യാറുള്ളത് .എന്നാൽ പക്ഷെ ശില്പബാലയുടെ വിദേശ യാത്രയുടെ വിശേഷങ്ങൾ കാണാനാണ് ആരാധകരും ഏറെ ഉള്ളത് . മുൻപ് തന്റെ സിംഗപ്പൂർ പര്യടനത്തിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു .











