എന്റെ കൈയിലെ പരുക്ക് കാണിച്ചപ്പോൾ അയാൾ പറഞ്ഞത് ആ കൈ തല്ലിയൊടിക്കാൻ വെച്ചിരുന്നതാണെന്ന്, ആ സംഭവത്തെ കുറിച്ച്, ധ്യാൻ ശ്രീനിവാസൻ 

ഒരു നടൻ എന്നതിലുപരി ഒരു ഇന്റർവ്യൂ  സ്റ്റാർ ആണ് ധ്യാൻ ശ്രീനിവാസൻ, ഈ അടുത്തിടക്ക് താരത്തിന്റെ കൈക്ക് ഒരു പരുക്ക് സംഭവിച്ചു, പ്ലാസ്റ്ററിട്ട കയ്യുമായാണ് അടുത്തിടെയായി വീഡിയോകളിൽ താരം പ്രത്യക്ഷപ്പെടുന്നത്. ‌ ഇപ്പോൾ താരം തന്റെ പരുക്ക് തന്റെ വീട്ടിലെ ഒരംഗത്തിന് കാണിച്ചപ്പോൾ ഉണ്ടായ അയാളുടെ മറുപടിയെ കുറിച്ചും തന്റെ കൈയിൽ ഉണ്ടായ പരിക്കിനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.

ഒരു ഷൂട്ടിങ്ങിനിടയിൽ ഉണ്ടായതാണ് തന്റെ കൈയിലെ പരുക്ക്, നടൻ ലുക്ക്മാനുമായുള്ള ഒരു സിനിമയുടെ സീനിൽ നെഞ്ചത്തു ചവിട്ട് കിട്ടി, ആ  ആഘാതത്തിൽ താൻ പിന്നിലോട്ട് പോകുകയും കൈ എവിടെയോ ഇടിച്ചു, അങ്ങനെ ഒടിഞ്ഞതാണ് കൈ, ഒടിഞ്ഞ കൈ കാണിക്കാനായി വീഡിയോ കോള്‍ ചെയ്തപ്പോള്‍ എന്റെ വീട്ടിലെ അം​ഗമായ ഒരാളിൽ നിന്നും ഒരു കമന്റ് വന്നു ധ്യാൻ പറയുന്നു

എന്നാൽ ആ അംഗം വീട്ടിലെ അച്ഛൻ ആണോ എന്ന് ചോദിച്ചപ്പോൾ ധ്യാൻ പറഞ്ഞത് നിങ്ങൾ ആലോചിച്ചു നോക്ക് ഞാൻ ഇനിയും ഒന്നും പറയുന്നില്ല എന്നാണ്,എന്നാൽ തന്നോട് ജനങ്ങൾക്കെല്ലാം വളരെ ഇഷ്ടമാണ്, എല്ലാവരും കൈയിൽ എന്താണ് പറ്റിയതെന്ന് ചോദിക്കാറുണ്ട്.പിന്നെ ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടാനായി കൈ മൂവ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.അതുകൊണ്ടാണ് കൈ ഒടിഞ്ഞിട്ടും ഉത്ഘാടനത്തിന് പോയി നാട മുറിക്കുന്നത്, അതും ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടാനായി പറ്റുമല്ലോ ധ്യാൻ പറയുന്നു.