
ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ ലോറി ഉടമ മനാഫിന് പിന്തുണമായി എത്തിയിരിക്കുകയാണ് മലയാളം സീസൺ സിക്സ് ബിഗ് ബോസ് വിന്നറും സംവിധായകനും സോഷ്യൽ മീഡിയ താരവുമൊക്കെയായ അഖിൽ മാരാർ. അർജുൻ മണ്ണിടിച്ചിലിൽ കാണാതായതിനു ശേഷം അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്, യൂട്യൂബ് ചാനൽ തുടങ്ങി അർജുനെ വിറ്റ് കാശാക്കുന്നു എന്ന് പരക്കെ ആരോപണം വന്നിരുന്നു.
ലോറി ഉടമ മനാഫ് എന്ന പേരിൽ മനാഫ് തുടങ്ങിയ യൂട്യൂബ് ചാനലിന് 4 ലക്ഷത്തിനടുത്ത് ഫോളോവെഴ്സുമായിട്ടുണ്ട് ഇപ്പോൾ. ഈയൊരു വിഷയത്തിൽ ആണിപ്പോൾ അഖിൽ മാരാർ മനാഫിനെ പിന്തുണയ്ക്കുന്നത്. മനാഫിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്തെത്തിയതും വലിയ വിവാദമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയെ പല തട്ടിലാക്കുന്നതായിരുന്നു അര്‍ജുന്റെ കുടുംബത്തിന്റെ പത്രസമ്മേളനം. പിന്നാലെ തന്നെ ഇരു ഭാഗത്തുമായി അണിനിരന്ന് സോഷ്യല്‍ മീഡിയ തമ്മിലടിക്കുന്ന സാഹചര്യവും ഉടലെടുത്തു. ഇതിനിടെയാണ് അഖില്‍ മാരാര്‍ പിന്തുണയുമായി എത്തിയിരിക്കുന്നത്.
യൂട്യൂബ് ചാനല്‍ തുടങ്ങിയത് മാഹാ അപരാധമായി താന്‍ കാണുന്നില്ല. വിമര്‍ശിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങളെ ആണെന്നും അഖില്‍ മാരാര്‍ തുറന്നു പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം. ശരിയും തെറ്റും ചര്‍ച്ച ചെയ്യാം. യൂടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് അഖിൽ മാരാർ പറഞ്ഞുതുടങ്ങുന്നത്.

“മരിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യര്‍ ഉള്ള നാട്ടില്‍ 72 ദിവസം ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല എന്നും മനാഫിനെ ഓർത്തുകൊണ്ട് അഖിൽ മാരാർ പറയുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന അതിജീവനത്തിന്റെ കഥ പറഞ്ഞ മലയാളത്തെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഡയലോഗ് കൂടി പങ്കു വെച്ച് കൊണ്ടാണ് മനാഫിന്റെ പ്രവർത്തികളെ അഖില മാരാർ പരാമർശിച്ചത്. കുഴിയില്‍ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കില്‍ ഞാന്‍ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരന് കാണിച്ച ആത്മാര്‍ത്ഥത ഭാവിയില്‍ സിനിമ ആകും എന്ന ചിന്തയില്‍ അല്ല. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്. അതുപോലെ തന്നെ മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാള്‍ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാര്‍ത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ് എന്ന് കൂടി അഖിൽ മാരാർ പറയുന്നു.
ഇനി അര്‍ജുനെ വിറ്റ് കാശാക്കിയവരെ എതിര്‍ക്കണം എന്നതാണ് ആഗ്രഹം എങ്കില്‍ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങള്‍ വിമര്‍ശിക്കുക എന്നും അഖിൽ മാരാർ പറയുന്നു. മനാഫിനെതിരെ നിരവധി പോസ്റ്റുകള്‍ ഞാന്‍ കണ്ടു. പക്ഷെ ഒരാള്‍ പോലും അയാള്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല. ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാന്‍ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ വരുന്നത് അപകടകരമായ കാഴ്ചയാണ് എന്നും അഖിൽ മാരാർ കുറിക്കുന്നു. ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്.” എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.”

പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരുന്നു . എന്നാൽ അർജുന്റെ കുടുംബത്തെ പോയി കണ്ട ശേഷം സായി കൃഷ്ണയും രംഗത്തുവന്നിരുന്നു . ആ കുടുംബത്തിന്റെ അവസ്ഥ ദയനീയമാണെന്നും സോഷ്യൽ മീഡിയയുടെ അറ്റാക്ക് കാരണം ആത്മഹത്യയുടെ വക്കിലാണ് വൈകാരികമായി അവരെന്നുമാണ് സായി കൃഷ്ണ പറഞ്ഞത് . മനാഫിനെ എത്തിക്കുകയാണ് , യൂട്യൂബ് ചാനൽ നടത്തുന്നതിലും തെറ്റില്ല , പക്ഷെ ആ കുണ്ടുമ്പം ദരിദ്രരാണെന്നു കാണിച്ച് സമൂഹത്തിനു മുൻപിൽ സിമ്പതി മനാഫ് ഉണ്ടാക്കുന്നുണ്ട് . അതിലൂടെ പ്രശസ്തിയും അത് നിർത്താൻ മാത്രമാണ് ആ കുടുംബം ആവശ്യപ്പെടുന്നതെന്നുമാണ് സായി കൃഷ്ണ പറയുന്നത് . അർജുന്റെ നഷ്ട്ടം അവരുടെ തീരാ വേദനയാണ്, ബോഡി കണ്ടെത്തുന്നത് വരെ കൂടെ നിന്നതിനും അവർ നന്ദി പറയുന്നുണ്ട് , പക്ഷെ വീണ്ടും ആ കുടുംബത്തെ വെച്ച് സോഷ്യൽ മീഡിയയിലൂടെ മാർക്കറ്റ് ചെയ്യുന്നതാണ് അവരിൽ നിരാശയുണ്ടാക്കുന്നത് . അർജുൻ നഷ്ടപ്പെട്ട് , പക്ഷെ മുൻപോട്ട് അവർ തന്നെ ജീവിച്ചോളാം തങ്ങളുടെ കുടുംബത്തെ അക്രമായ്ക്കാതിരിക്കാനാണ് അവർ മുൻപോട്ട് വന്നിരിക്കുന്നത് എന്നാണ് സായി കൃഷ്ണ പങ്കിട്ട വീഡിയോയിലൂടെ പറയുന്നത് .
അതേസമയം അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും മനാഫിന്റെ സഹോദരനും ലോറിയുടെ ആര്‍സി ഉടമയുമായ മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നുവെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞിരുന്നു . മനാഫിന്റെ ലോറിക്ക് അര്‍ജുന്റെ പേരിടരുതെന്നും അര്‍ജുന്റെ അമ്മ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പലതവണ മനാഫിനോട് പറഞ്ഞിരുന്നു. എപ്പോഴും അര്‍ജുന്റെ പേര് പറഞ്ഞ് ഓടി നടക്കുകയാണ്. ഡ്രഡ്ജര്‍ കൊണ്ടുവരാൻ കഴിയില്ലെന്ന് പറഞ്ഞ് മനാഫ് നിരുത്സാഹപ്പെടുത്തി. ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി. മനാഫുമായി പലതവണ തര്‍ക്കങ്ങളുണ്ടായി.











