മഞ്ജു പിള്ളയുടെ മകളുടെ ചിത്രത്തിന് കമന്റുമായി മെഗാസ്റ്റാർ മമ്മൂട്ടി ; വൈറൽ വീഡിയോ

ബി​ഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് മഞ്ജു പിള്ള. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോകളിൽ മെന്ററായും അതിഥിയായുമെല്ലാം നടി പ്രത്യക്ഷപ്പെടാറുണ്ട്.

മകളാണ് മഞ്ജു പിള്ളയുടെ ലോകം. അമ്മ മഞ്ജു പിള്ളയുടെ ബെസ്റ്റ് ഫ്രണ്ടും മകൾ ദയ സുജിത് തന്നെയാണ്. ദയയുടെ ലോകവും അമ്മ മഞ്ജു പിള്ളയാണ്. മാത്രമല്ല ഫാഷൻ ലോകത്തിനു പ്രിയങ്കരിയാണ് മകൾ ദയ സുജിത് . ഇറ്റലിയിൽ ഫാഷൻ ഡിസൈനിങ് പഠിക്കുകയാണ് ദയ . അടുത്തിടെ അമ്മയ്ക്ക് കിടിലൻ ഒരു സർപ്രൈസ് ദയ നൽകിയിരുന്നു. കയ്യിൽ അമ്മയുടെ മുഖം പച്ചകുത്തുകയാണ് ദയ ചെയ്തത്. മഞ്ജു പിള്ളയ്ക്ക് അതൊരു വലിയ സർപ്രൈസായിരുന്നു.

നേരത്തെ മഞ്ജു പിള്ള മകൾക്കൊപ്പമുള്ള ചിത്രം കൈ തണ്ടയിൽ ടാറ്റു ചെയ്തിരുന്നു. എന്നാൽ മകൾ ദയയുടെ കയ്യിൽ ടാറ്റു ചെയ്ത ടീമിന്റെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

സോഷ്യൽ മീഡിയയിലൂടെ തന്റെ മോഡലിംഗ് ഫോട്ടോസ് ആണ് കൂടുതലും ദയ പങ്കുവെക്കാറുള്ളത് . തന്റെ മോഡലിങ് ഫോട്ടോസ് കണ്ട് മലയാളത്തിന്റെ അഭിമാന താരം മെ​ഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്നും ലഭിച്ച കമന്റ്റ് കണ്ടു ഞെട്ടിയതും അതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ദയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി നിൽക്കുന്ന ദയയുടെ ഫോട്ടോകൾ കണ്ട് ദയ ഭാവിയിൽ ഇന്റർനാഷണൽ ലെവലിൽ ആവാനുള്ളതാണെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് താരപുത്രി വെളിപ്പെടുത്തിയത്.

ദയയ്ക്ക് ഇന്റർനാഷണൽ മോഡലിന്റെ ലുക്കുണ്ടെന്നത് ആരാധകരും സമ്മതിക്കുന്ന കാര്യമാണ്. അമ്മയുടെ കാർബൺ കോപ്പിയെന്നാണ് താരത്തിന്റെ ഏക മകൾ ദയ സുജിത്തിനെ സിനിമാ പ്രേമികൾ വിശേഷിപ്പിക്കാറുള്ളത്. ഫാഷനോട് കമ്പമുള്ള ദയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്. ഇറ്റലിയിൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്ന ദയ മോഡലിങ് രം​ഗത്തും സജീവമാണ്.

ദയയുടെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ വൈറലായിരുന്നു. മറ്റുള്ള മോഡലുകളിൽ നിന്നും ദയയെ വ്യത്യസ്തയാക്കുന്നത് സ്കിൻ ടോണും സ്റ്റൈലിങ് സെൻസുമാണ്. ഫാഷൻ പ്രേമികളാണ് താരപുത്രിയുടെ ഫോളോവേഴ്സിൽ ഏറെയും. അടുത്തിടെ ദയയ്ക്ക് യുഎഇ ​ഗോൾഡൺ വിസ ലഭിച്ചിരുന്നു. ദുബായിലെ സർക്കാർ‌ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ചെന്ന് സിഇഒയിൽ നിന്ന് പത്ത് വർഷത്തെ വീസ ഏറ്റു വാങ്ങുന്ന ദയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. മഞ്ജുവിന്റെ പാത പിന്തുടർന്ന് മകളും സിനിമയിലേക്ക് എത്തുമെന്നുതന്നെയാണ് സിനിമ പ്രേമികളും അഭിപ്രായപ്പെടുന്നത്.