മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കി, സാക്ഷിയാകും ; കേസെടുക്കാൻ അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല

ലോറി ഉടമ മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കും . മനാഫിനെതിരെ അർജുന്റെ കുടുംബം രംഗത്തുവന്നതിനെ തുടർന്നാണ് മനാഫിനെതിരെ പോലീസ് കേസെടുത്തത് .

അർജുന്റെ മരണത്തെ തുടർന്ന് മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്തുകൊണ്ടുള്ള പുബ്ലിസിറ്റി ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടാണ് മനാഫിനെതിരെ അർജുന്റെ കുടുംബം പത്ര സമ്മേളനം നടത്തിയത് . മനാഫിന്റെ യൂട്യൂബ് ചാനലിൽ അർജുനെ വെച്ച് മാർക്കറ്റ് ചെയ്യുകയാണെന്നും അർജുന്റെ കുടുബത്തിന്റെ സാമ്പത്തിക സ്ഥിതിയെ സമൂഹത്തിൽ ചോദ്യചെയ്യപ്പെടുന്നു ,  അത്തരം സിംപതിയിൽ ജീവിക്കാൻ പറ്റില്ലെന്നും കുടുംബം പറഞ്ഞിരുന്നു .

കൂടാതെ അർജുനെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്ന സമയത്തും അന്വേഷണം മനാഫ് വഴി തിരിച്ചുവിടാൻ ശ്രെമിച്ചിട്ടുണ്ടെന്നു തെളിഞ്ഞു വെന്നും കർണാടക പോലീസ് വ്യക്തമാക്കിയിരുന്നു . അർജുൻ ഷിരൂരിൽ കാണാതായ സമയത്ത് മനാഫ് തുടങ്ങിയതായിരുന്നു ആ യൂട്യൂബ് ചാനൽ . പക്ഷെ അർജുൻ കണ്ടെത്തി സംസ്കാരം കഴിഞ്ഞപ്പോഴേക്കും കുടുംബത്തെ സോഷ്യൽ മീഡിയ വിമർശിക്കാൻ തുടങ്ങി . ഈ വിമര്ശനങ്ങൾ  കടുത്ത ഘട്ടത്തിലാണ് കുടുംബത്തിന്റെ പേരിൽ ഇനി മനാഫ് വീഡിയോയോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നു അർജുന്റെ ഫാമിലി മനാഫിനോട് ആവശ്യപ്പെട്ടത് .

കൂടാതെ മനാഫ് അർജുന്റെ പേരിൽ പലരുടെയും കയ്യിൽ നിന്നും പണം വാങ്ങുന്നുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു . തുടർന്നാണ് കുടുംബത്തിന്റെ ആരോപണം കണക്കിലെടുത്ത് പോലീസ് മനാഫിനെതിരെ കേസെടുത്തത് , എന്നാലിപ്പോൾ മനാഫിന്റെ യൂട്യൂബ് ചാനൽ പോലീസ്  പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തൽ കഴിയാത്തതിനെ തുടർന്ന് പ്രതി പട്ടികയിൽ നിന്നും മനാഫിനെ ഒഴിവാക്കും . മനാഫിനെ സാക്ഷിയാകും .

എന്നാൽ മനാഫിനെതിരെ കേസെടുക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപെട്ടിരുന്നില്ല .കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു .മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യൂട്യൂബ് വീഡിയോക്ക് താഴെയും മറ്റു സമൂഹമാധ്യമങ്ങളിലും കുടുംബത്തിനെതിരെ അധിക്ഷേപ കാമേറ്റുകൾ ഇട്ടവർക്കെതിരെയാണ് പരാതിയൊന്നും കുടുംബം മൊഴി നൽകി .  കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ചേർത്തത് .