
തമിൾ ബിഗ്‌ബോസ് സീസൺ 8 ആരംഭിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് സീസൺ 8ൽ അവതാരകൻ ആയെത്തുന്നത് നടൻ വിജയ് സേതുപതിയാണ്. കമൽ ഹസന് പകരമായി വിജയ് സേതുപതി എത്തുന്നതാണ് ഈ സീസന്റെ പ്രധാന ആകർഷണവും .
ഇപ്പോൾ ബിഗ്‌ബോസിലെ മുൻ മത്സരാർത്ഥി കൂടിയായിരുന്ന വനിത വിജയകുമാറും നടിയുടെ കാമുകനുമായി ഡാൻസ് മാസ്റ്റർ റോബർട്ട് രാജെയും ബിഗ് ബോസ് സീസണിനെ വരവേറ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. വിജയ് സേതുപതിയുടെ സൗണ്ടിൽ ഒരു പ്രൊമോഷൺ വീഡിയോ പോലെയാണ് ഇരുവരും സമൂഹമദാമത്തിലൂടെ എത്തിയിരിക്കുന്നത് .

എന്നാൽ ഈ സീസണിലെ മത്സരാർഥികൾ ആരൊക്കെയാണെന്ന് അറിയാനാണ് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത് . ഇത്തവണ ബിഗ് ബോസ് സീസൺ 8 ൽ ആരൊക്കെ പങ്കെടുക്കും എന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുക്ക് വിത്ത് കോമാലി എന്ന ഷോയിൽ കോമാളിയായി അഭിനയിച്ച് ഇൻസ്റ്റാ സെലിബ്രിറ്റിയായ സോയ,നടൻ ദീപക് ദിനകരൻ, മിനിസ്ക്രീൻതാരം വിജെ വിശാൽ, തുടങ്ങിയവരും
നിർമ്മാതാവ് രവീന്ദ്രനും ചാർബട്ട പറമ്പറൈ, നടൻ സന്തോഷ് പ്രതാപ് , മഖാമിഷി ഗാനം രചിച്ച പാൽ ഡപ്പ എന്ന അനീഷ്, മിനിസ്ക്രീൻതാരം പവിത്ര, കൊറിയോഗ്രാഫർ ഗോകുൽനാഥ്, മഹാരാജയിൽ അഭിനയിച്ച യുവനടി സച്ചന, പ്രശസ്ത മോഡൽ സഞ്ജന നഞ്ചുണ്ടൻ, മിനിസ്‌ക്രീൻ നടൻ അർണവ് എന്നിവരും മത്സരാർത്ഥികളായി പങ്കെടുക്കുമെന്ന് പറയപ്പെടുന്നു.
കൂടാതെ പുതുമുഖ നടി ദർശകുപ്ത, മുതിർന്ന നടി ഐശ്വര്യ ഭാസ്‌കരൻ, ടെലിവിഷൻ താരം അരുൺ പ്രശാന്ത്, അവതാരക ജാക്വലിൻ, മുതിർന്ന നടൻ രഞ്ജിത്ത് എന്നിവരും മത്സരാധികളായി എത്തുന്നു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .











