ഭാഗ്യ പരീക്ഷണത്തിനായി മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്! പ്രഭാസിന്റെ അച്ഛൻ വേഷമോ താരത്തിന് 

തെലുങ്കിൽ വീണ്ടും ഭാഗ്യ പരീക്ഷണത്തിനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു, ‘ഏജൻറ്’  എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്നത്. പ്രഭാസ് നായകനായ മുന്നൂറ്‌ കോടിയുടെ ഈ ചിത്രത്തിൽ പ്രഭാസിന്റെ അച്ഛൻ വേഷത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സന്ദീപ് റെഡ്ഡി വംഗ  ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും എത്തുന്നത്, എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തു എത്തിയിട്ടില്ല.

എന്നാൽ ഇപ്പോൾ എത്തിയ ഈ റിപ്പോർട്ട് അനുസരിച്ചു യാത്ര’, ‘യാത്ര 2’, ‘ഏജന്റ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാകും സ്പരിറ്റ്. ഈ ചിത്രത്തെ പാന്‍ ഇന്ത്യൻ  ചിത്രമായി പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.അതിന്റെ ഭാഗമായി ചിത്രത്തിൽ കൊറിയന്‍ താരം ഡോണ്‍ ലീ വില്ലനായി എത്തുമെന്നും പറയുന്നു.

അതേസമയം മമ്മൂട്ടിയുടെ ബസൂക്ക എന്ന ചിത്രം റിലീസിനായി എത്തുകയാണ്, ടിനോ ടെന്നീസ് ഒരുക്കുന്ന ഈ ചിത്രത്തിൽ ഒരു വെത്യസ്ത വേഷത്തിലാണ്  മമ്മൂട്ടി എത്തുന്നത് എന്നും റിപോർട്ടുകൾ പറയുന്നുണ്ട്, നിരവധി ഹിറ്റ് ചിത്രങ്ങളാണ് മമ്മൂട്ടി ഈ വര്ഷം വെള്ളിത്തിരയിൽ എത്തിച്ചത്.