
സോഷ്യൽ മീഡിയ സജീവമായതോടെ ഇപ്പോൾ വൈറൽ കോൺടെന്റ് ക്രിയേറ്റർമാരുടെ കാലമാണ് . ജന ശ്രദ്ധ നേടാനും സെലിബ്രിറ്റി ആവാനും ഇപ്പോൾ ഏറ്റവും എളുപ്പമാർഗം ഇൻസ്റ്റഗ്രാമും , യൂട്യൂബും ഒക്കെയാണ് . ചിലർ ഡാൻസിലൂടെയും ചിലർ പാട്ടിലൂടെയും അങ്ങനെ അവനവന്റേതായ കഴിവുകൾ ലോകത്തിനു മുൻപിൽ കാണിക്കാൻ കൈയിലുള്ള ഒരു സ്മാർട്ട് ഫോൺ തന്നെ ധാരാളം .
അത്തരത്തിൽ ഇപ്പോൾ വൈറലായ ഒരു വീഡിയോയാണിത് . ഒരു കല്യാണ റിസപ്ഷനിൽ നടക്കുന്ന ഗാനമേള പ്രോഗ്രാമാണിത് . പക്ഷെ പ്രധാന ആകർഷണം പാട്ടുകാരനാണ് . വളരെ എനര്ജറ്റിക്കായി മ്യൂസിക് മാന്ത്രികൻ എ ആർ റഹ്മാൻ ആലപിച്ച ‘ഹമ്മ ഹമ്മ ‘ എന്ന ഗാനം ആലപിക്കുകയാണ് ഈ കലാകാരൻ . വീഡിയോ ഇന്ഡറ്റാഗ്രാമിൽ പങ്കിട്ട് ഒരു രസകരമായ കാപ്‌ഷനും കൊടുത്തിരുന്നു .
നൂർ വോക്‌സ് എന്ന ഇൻസ്റ്റാഗ്രാം അക്കൗഡിലൂടെ പങ്കുവെച്ച വിഡിയോയിൽ “സാക്ഷാൽ എ ആർ റഹ്മാൻ ഈ വീഡിയോക്ക് കമന്റ് ചെയ്യുകയാണെങ്കിൽ താൻ ഇനി ‘ഹമ്മ ഹമ്മ ‘ എന്ന ഈ ഗാനം ആലപിക്കുന്നത് നിർത്തും” എന്നായിരുന്നു ആ വൈറലായ ക്യാപ്‌ഷൻ .
View this post on Instagram
എന്നാൽ കലാകാരന്റെ വീഡിയോ വൈറലായതോടെ സാക്ഷാൽ എ ആർ റഹ്മാനും വീഡിയോക്ക് കമന്റ് ചെയ്തു . വീഡിയോ ലൈക് ചെയ്തു അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ് ; “ഒരിക്കലും പാട്ടും ഈ ഡാൻസും നിർത്തരുത്”. ഇതോടെ നിരവധി പേരാണ് ഈ കലാകാരന് ആശംസ അറിയിചെത്തുന്നത് . ഇത്രയും എനർജറ്റിക്കായി ഡാൻസ് ചെയ്തു ഇങ്ങനെ പാടാൻ എങ്ങനെ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത് .
അതേസമയം അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും കേന്ദ്രകഥാപാത്രമായെത്തിയ ബോംബെ എന്ന മണിരത്നം ചിത്രത്തിലെ ഹിറ്റ് ഗാനമാണ് ‘ഹമ്മ ഹമ്മ ‘. എ ആർ റഹ്മാനാണ് ഈ ഗാനം ആലപിച്ചതും കംപോസ് ചെയ്തതും .











