വേട്ടൈയ്യൻ മികവ് പുലർത്തിയോ ? ഫഹദ് ആണ് കലക്കിയത് ! രജനിയുടെ അടുത്ത ഹിറ്റ് …ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ഏറെ പ്രതീക്ഷകളോടെ മലയായികളും തമിഴകവും കാത്തിരുന്ന ചിത്രം വേട്ടൈയ്യൻ ഇന്ന് റിലീസ് ചെയ്തു . ആദ്യ പ്രതികാരങ്ങളിൽ ചിത്രം മികച്ച തിയേറ്റർ റിവ്യൂ ആണ് പുറത്തുവരുന്നത് . മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആദ്യമായി രജിനികാന്തിനൊപ്പം അഭിനയിച്ച ചിത്രമെന്ന നിലയിലും മലയാളത്തിന്റെ യുവനിരയിലെ പാൻ ഇന്ത്യൻ സ്റ്റാർ ഫഹദും പകർന്നാടിയ ചിത്രം ഏറെ ജനശ്രദ്ധ ആകർഷിച്ച ഒന്നാണ് . ടി ജെ ജ്ഞാനവേൽ സംവിധാനവും അനിരുദ്ധ് രവിചന്ദറിന്റെ മ്യൂസിക്കും ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് ആദ്യ പ്രതികാരങ്ങൾ .

ആദ്യ ഇരുപത് മിനിറ്റ് സൂപ്പർസ്റ്റാർ രജനിയുടെ മസ്സാണ് കാണിക്കുന്നത് , ആദിത്യ അരമണിക്കൂറിനുശേഷം സിനിമ അതിന്റെ ഇൻവെസ്റ്റിഗേഷൻ തലത്തിലേക്ക് മാറുന്നു . ഫഹദ് ഫാസിലിന്റെ തമാശ നല്ല രീതിയിൽ വർക്കായി . ഇമോഷൻ സീനുകൾ പ്രേക്ഷകരെ നല്ലരീതിയിൽ സ്പർശിച്ചു .  മഞ്ജുവിന് സ്ക്രീൻ സ്പേസ് കുറവായിരുന്നാലും ഉള്ള സീൻസൊക്കെ നിർണായകമാണ് . അമിതാബച്ചന്റെ പ്രകടനനും എടുത്തു പറയേണ്ട ഒന്നായിരുന്നു . കൂടാതെ ഇന്റർവെൽ രംഗങ്ങളും പൊളിച്ചു , ആക്ഷൻ രംഗങ്ങൾ വളരെ മികച്ചതായിരുന്നു… ഇങ്ങനെയൊക്കെയാണ് പ്രേക്ഷകരുടെ സമൂഹമാധ്യമങ്ങളിലെ പ്രതികരണം .

യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ , മഞ്‍ജു വാര്യര്‍,അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് .

എന്നാൽ ചിലർ ചിത്രം കഥ പറയുന്നത് മന്ദ ഗതിയിലാണെന്നും സമ്പന്ന സീക്വൻസുകൾ കുറച്ചു കുറക്കാമെന്നു അഭിപ്രായപ്പെടുന്നവരുണ്ട് . പക്ഷെ നിരൂപകരും സൂപ്പർസ്റ്റാറിന്റെ പ്രകടനം ഒരു രക്ഷയുമില്ലെന്നാണ് പറയുന്നത് .