
മലയാള സിനിമയിൽ താൻ വീണ്ടും സംവിധായിക ആയി എത്തുന്നതിൽ വളരെ സന്തോഷം നടി രേവതി പറയുന്നു, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനു വേണ്ടി തമിഴ് വെബ് സീരീസ് ഒരുക്കുന്നതായി താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. തന്റെ ആറാമത്തെ സംവിധായക സംരംഭമാണ് ഇത്. തനിക്ക് വീണ്ടും സംവിധായിക കുപ്പായം അണിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. സിദ്ധാർത്ഥ് രാമസ്വാമി സഹസംവിധായകനും ഛായാഗ്രാഹകനുമായ ഹോട്ട്സ്റ്റാറിനായുള്ള ഒരു തമിഴ് പരമ്പര ആണിതെന്നും രേവതി സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഒക്‌ടോബർ അഞ്ചിന് ഒന്നാം ദിവസത്തെ ഷൂട്ട്. ഒരു സംവിധായികയെന്ന നിലയിൽ ഉള്ള ഊർജ്ജം വ്യത്യസ്തമാണ്… എനിക്കത് ഇഷ്ടമാണ്” രേവതി കുറിച്ചു. തിരക്കഥയുടെ ഡയറക്‌ടേഴ്‌സ് കോപ്പിയുടെ ഒരു ഫോട്ടോയും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. മിത്ർ, മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ഭാഷാ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കുള്ള രേവതിയുടെ ആദ്യ ചുവടുവെപ്പ്.

സംവിധായകയെന്ന നിലയിലും ആദ്യമായാണ് ഡിസ്‌നി പ്രസ് ഹോട്ട്‌സ്റ്റാറുമായി രേവതി ചേർന്ന് പ്രവർത്തിക്കുന്നത്. രേവതി അവസാനമായി അഭിനയിച്ചത് ‘ടൈഗർ 3’ എന്ന സൽമാന്റെ ചിത്രത്തിലായിരുന്നു, നിരവധി മലയാള, തമിഴ് മറ്റു ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്, അഭിനയം മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിച്ച നടിയാണ് രേവതി.












