സോഷ്യൽ മീഡിയയുടെ നിരന്തര ആക്രമണം സഹിക്കവയ്യാതെ രേണു സുധി ; ഇനിയും ഇതേ ഉള്ളു മാർഗം

അന്തരിച്ച കലാകാരൻ കൊല്ലം സുധിയെ പോലെ തന്നെ ഏവർക്കും സുപരിചിതരാണ് ഭാര്യ രേണു സുധിയും. സോഷ്യൽ മീഡിയയിലൂടെയാണ്‌ റെനിവിനെ ജനങ്ങൾ അറിയുന്നത് .

ഇടക്കൊക്കെ ചില റീലുകൾ തന്റെ ഇൻസ്റാഗ്രാമിലൂടെ അവർ പങ്കുവെക്കാറുണ്ട് .  പക്ഷെ ചിലർ വളരെ മോശമായി അതിനെയോക്കെ വിമർശിക്കാറുമുണ്ട് . ഈ കമ്മന്റുകളോട് ഇപ്പോൾ പ്രതികരിക്കുകയാണ് രേണു .

താന്‍ എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമര്‍ശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് രേണു ഇപ്പോൾ  പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിയ്ക്കുന്ന സ്റ്റോറികളിൽ കൂടിയാണ് രേണു തന്നെ കുറ്റപ്പെടുത്തുന്നവരോട് തനിക്ക് പറയാനുള്ളതൊക്കെ പറയുന്നത്. “തനിക്ക് നേരെ വരുന്ന ഈ മോശം കമന്റുകൾ ഒക്കെ അവസാനിപ്പിക്കാന്‍ ഉള്ള ഒരു വഴി ഒന്നെങ്കില്‍ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുകയാണെന്നാണ് രേണു സുധി പറയുന്നത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണെന്നാണ് രേണു പറയുന്നത്”.

അതേസമയം കൊല്ലം സുധിയുടെ മരണ ശേഷം സോഷ്യല്‍ മീഡിയയില്‍ രേണു സുധി നിരന്തരം ആക്രമിക്കപ്പെടുകയാണ്. നല്ല ഒരു വസ്ത്രമിട്ടാലും ചിരിച്ചു കൊണ്ട് റീല്‍ പോസ്റ്റ് ചെയ്താലുമെല്ലാം രേണുവിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി നിരവധിപ്പേർ എത്താറുണ്ട്. രേണു ഒന്ന് ചിരിക്കുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ല. നേരത്തേയും തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിനെതിരെ രേണു സുധി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും സഹിക്കാൻ പറ്റാത്ത വിധം സൈബർ ആക്രമണം വന്നപ്പോൾ രേണു സുധി ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

‘ഒന്നിനും ഞാന്‍ ഇല്ല. എന്നാ തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാന്‍ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലേ? എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കില്‍ ജീവിതം അവസാനിപ്പിക്കും അല്ലേല്‍ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു എന്നാണ് രേണു സുധി പറയുന്നത്. ഇങ്ങനെ കേള്‍ക്കാന്‍ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്നാ ചെയ്താലും പറഞ്ഞാലും കുറ്റം. ഞാന്‍ ജീവിതം അവസാനിപ്പിച്ചാലും ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവര്‍ തന്നെ കാരണം എന്നും കൂടി പറഞ്ഞു കൊണ്ട് ഇത്തരക്കാർക്ക് ഒരു മുന്നറിയിപ്പ് കൂടി രേണു സുധി നൽകുന്നുണ്ട്.

ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാന്‍ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടന്‍ മരിച്ചതു കൊണ്ടല്ലേ ഞാന്‍ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കില്‍ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ, അപ്പോള്‍ പിന്നെ ഈ പേര് അങ്ങ് തീര്‍ന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാന്‍ എന്നും രേണു സുധി ചോദിക്കുന്നുണ്ട്. അതേസമയം വിമര്‍ശനങ്ങള്‍ക്കിടയിലും രേണുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. തനിക്ക് പിന്തുണ അറിയിച്ചെത്തിയവര്‍ക്ക് തനിക്ക് മെസ്സേജ് അയച്ച് തനിക്കൊപ്പം നിന്നവർക്ക് രേണു ഈ സ്റ്റോറിയിൽ കൂടി നന്ദിയും പറയുന്നുണ്ട്.

ഇത്രയും പേര്‍ തന്റെ കൂടെ ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് രേണു പറയുന്നത്. ”എന്റെ കൂടെ ഇത്ര പേര്‍ ഉണ്ടായിരുന്നോ? നിങ്ങളുടെ മെസേജിലൂടെ അറിയാന്‍ സാധിച്ച സ്‌നേഹത്തിനു ഒരായിരം നന്ദി.” എന്നാണ് രേണു പറയുന്നത്. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സത്യമാകാന്‍ പോകുന്നതിനെക്കുറിച്ച് രേണു പോസ്റ്റ് പങ്കുവച്ചിരുന്നു. ”പ്രൊഫഷണല്‍ നാടകം പണ്ടേ എന്റെ സ്വപ്‌നം ആയിരുന്നു. ഇന്ന് യാഥാര്‍ത്ഥ്യം ആകുന്നു. നന്ദി ദൈവമേ. സതീഷ് സംഗമിത്ര സാര്‍, സുധിച്ചേട്ടാ അനുഗ്രഹിക്കണേ”എന്നായിരുന്നു രേണുവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി.