
ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ ഔദ്യോഗിക മുഖപത്രം കൂടിയാണ് തമിഴ് ദിനപത്രമായ മുറസൊലി. മുറസൊലിയുടെ മുൻ എഡിറ്ററായ മുറസൊലി സെൽവം കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.
അന്തരിച്ച ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ബന്ധുവും മുൻ കേന്ദ്രമന്ത്രി മുറസൊലി മാരൻ്റെ ഇളയ സഹോദരനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ഭാര്യാ സഹോദരനുമാണ് സെൽവം. മുറസൊലി സെൽവത്തിന് ആദരാഞ്ജലികൾ നേരാൻ തമിഴ്നാട്ടിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം എത്തിയിരുന്നു .
അക്കൂട്ടത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവരിൽ നടൻ വിജയിയുടെ ഭാര്യ സംഗീതയും നടൻ ജയംരവിയുടെ ഭാര്യ ആർതിയുമുണ്ടായിരുന്നു. ഇവരുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളൊലൂടെ പ്രചരിക്കുന്നത് . രണ്ടുപേരും അടുത്തിടെയായി എപ്പോഴും വാർത്തകളിൽ നിറയാറുള്ള താരപത്നിമാരാണ്. വളരെ നാളുകൾക്കു ശേഷമാണ് വിജയുടെ ഭാര്യ സംഗീത ഒരു പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. വിജയിയുടെ പാർട്ടി പരിപാടികളിൽ നിന്നും ഓഡിയോ ലോഞ്ച് ഫങ്ഷനുകളിൽ നിന്നുമെല്ലാം സംഗീത അടുത്തിടെയായി വിട്ടു നിൽക്കുകയാണ്. മാത്രമല്ല ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്നും അതിനാലാണ് വിജയിക്കൊപ്പം പൊതുപരിപാടികളിൽ ഒന്നും പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മുറസൊലി സെൽവത്തിന് ആദരാഞ്ജലികൾ നേരാനും ഒറ്റയ്ക്കാണ് സംഗീത എത്തിയത് . നോർമൽ ആയി സിംപിൾ ലുക്കിൽ എത്തിയ സംഗീതയുടെ വീഡിയോ വൈറലായതോടെ വിജയിയുടെ വീട്ടിൽ സംഗീത തിരിച്ചെത്തിയോ എന്നുള്ള ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.
ഒരിടയ്ക്ക് സംഗീത ലണ്ടനിലായിരുന്നു താമസം. മക്കൾ വിദേശത്ത് പഠിക്കുന്നതിനാലാണ് സംഗീത ലണ്ടനിലേക്ക് മാറിയത് എന്നാണ് അന്ന് വിജയിയുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ പക്ഷെ ഇവരുടെ കാര്യത്തിൽ സത്യാവസ്ഥ അതല്ലെന്നും സംഗീതയും വിജയിയും പിരിയാൻ പോവുകയാണെന്നും അതിന് മുന്നോടിയായി സംഗീത മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോയതാണെന്നും മറ്റ് ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
അടുത്തിടെയായി വിജയിയും തൃഷയും പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്.
സംഗീതയോടൊപ്പം ജയം രവിയുടെ ഭാര്യ ആർതിയും മുറസൊലി സെൽവത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ പക്ഷെ സംഗീതയുടെ തൊട്ടടുത്ത് ആരതി നിന്നിട്ടും ഇരുവരും പരസ്പരം ഒന്ന് വിഷ് ചെയ്യാൻ പോലും തയ്യാറാകാതിരുന്നതും ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയായി മാറിയിട്ടുണ്ട്. മുറസൊലി സെൽവത്തിന്റെ ബന്ധുവിനോട് വിവരങ്ങൾ തിരക്കി മടങ്ങാനൊരുങ്ങിയ സംഗീതയെ ആർതി നോക്കിയെങ്കിലും സംഗീത ആരതിയെ മൈൻഡ് ചെയ്തില്ല.
ജയംരവി-ആർതി വിവാഹമോചനം വിവാദമായ ശേഷം ആദ്യമായാണ് ആർതിയും ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. സിംപിൾ ലുക്കിൽ ഒട്ടും മേക്കപ്പ് പോലും ഇല്ലാതെയാണ് ആർതിയും ചടങ്ങിന് എത്തിയത്. ആദ്യമായാണ് മരണാനന്തര ചടങ്ങിന് ആണെങ്കിലും നോർമൽ ലുക്കിൽ ആർതി ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. ആർത്തിയുമായുള്ള ബന്ധം വേർപെടുത്താൻ തീരുമാനിച്ചത് ജയം രവിയാണ്.











