മരണത്തിന്റെ ഭയം തന്നെയാണ്! 50 വയസ്സ് കഴിഞ്ഞാൽ എല്ലാവർക്കും ഉണ്ടാകും ഈ ഭയം, തന്റെ വൈറൽ പോസ്റ്റിനെ കുറിച്ച് സലിം കുമാർ 

കഴിഞ്ഞ ദിവസമായിരുന്നു നടൻ സലിം കുമാറിന്റെ ജന്മദിനം, ഈ ദിനത്തിൽ നടൻ ഒരു പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു എന്നുള്ള ഒരു മരണത്തിന്റെ പ്രതീതി ഉണർത്തുന്ന രീതിയിലായിരുന്നു നടന്റെ പോസ്റ്റ്, എന്നാൽ ഈ പോസ്റ്റിന് താഴ് നിരവധി ആളുകൾ താങ്കൾ മരണത്തെ ഭയക്കുന്നോ  എന്നുള്ള ചോദ്യം ഉയർന്നിരുന്നു, ഇപ്പോൾ ആ പോസ്റ്റിനെ കുറിച്ച് നടൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

50 വയസ് കഴിഞ്ഞാല്‍ വാര്‍ധക്യമായി മരണത്തിന്റെ നിഴലില്‍ തന്നെയാണ് താനും മറ്റെല്ലാവരും, ശരിയാണ് മരണഭയം തന്നെയാണ്, അതെല്ലാവര്കും ഉണ്ടല്ലോ അതുപോലെ തനിക്കുമുണ്ട് ,പിറന്നാള്‍ ഒരു വൈകാരിക മുഹൂര്‍ത്തമാണ്. ഒരു വയസ് കൂടി നമുക്ക് കൂടുകയാണ്. തനിക്ക് 54 കഴിഞ്ഞ് 55 വയസിലേക്ക് യാത്ര തുടരുകയാണ്.


50 വയസ് കഴിഞ്ഞാല്‍ വാര്‍ധക്യമായി എന്നാണ് പറയുന്നത്. അപ്പോള്‍ മരണത്തിലേക്കുള്ള യാത്രയില്‍. മരണത്തിന്റെ നിഴലില്‍ തന്നെയാണ്. ഞാന്‍ മാത്രമല്ല, എല്ലാവരും. അതല്ലേ ഈ വാര്‍ധക്യത്തില്‍ ആളുകള്‍ കാശിക്ക് പോകുന്നതും സന്യാസ ജീവിതത്തിലേക്കൊക്കെ പോകാന്‍ ആഗ്രഹിക്കുന്നതും സലിംകുമാർ പറയുന്നു, അതുകൊണ്ടാണ് താൻ ഇങ്ങനൊരു കുറിപ്പ് പങ്കുവെച്ചത് എന്നും നടൻ കൂട്ടിച്ചേർത്തു.