ഏത് പാതിരാത്രിയിലും കർമ്മനിരതൻ; അന്തരിച്ച കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബുവിനെക്കുറിച്ച് ദിവ്യ എസ്‌ അയ്യർ 

കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ബാബുവിനെക്കുറിച്ചുള്ള ഓര്‍മ കുറിപ്പ് പങ്കുവച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ് അയ്യര്‍ ഐ എ എസ്.

പത്തനംതിട്ടയില്‍ കളക്ടറായി സേവമനുഷ്ഠിച്ചിരുന്ന കാലത്ത് തഹസീല്‍ദാര്‍ എന്ന നിലയില്‍ നവീന്റെ പ്രവര്‍ത്തനം എന്നും തങ്ങള്‍ക്ക് ഒരു ബലമായിരുന്നുവെന്ന് നവീനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ദിവ്യ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഏതു പാതിരാത്രിയും കര്‍മനിരതനായിരുന്നുവെന്നും അമ്മയെ ഏറെ ആദരിച്ചിരുന്ന മകനായിരുന്നു നവീനെന്നും ഭാര്യ മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്നും ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ടെന്ന് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദിവ്യ എസ് അയ്യരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്,  “വിശ്വസിക്കാനാകുന്നില്ല നവീനേ! പത്തനംതിട്ടയില്‍ എന്റെ തഹസീല്‍ദാറായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീയനായ റവന്യു മന്ത്രി കെ. രാജന്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതു വശം എന്റെ പുറകെ ഇളം പച്ച ഷര്‍ട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞു നവീന്‍ നില്‍ക്കുമ്പോള്‍ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ടില്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു. എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കര്‍മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും.

 

ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍. അമ്മ മരണപ്പെട്ടപ്പോള്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട് എന്നാണ് ദിവ്യ എസ് അയ്യർ കുറിച്ചത്”.

അതേസമയം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയും രംഗത്തെത്തിയിട്ടുണ്ട്. എ.ഡി.എമ്മിന്റെ ആത്മഹത്യ അങ്ങേയറ്റം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് പറഞ്ഞ അവര്‍ ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തനിക്കെന്നും വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അനൗചിത്യമായ പെരുമാറ്റം വേണ്ടിയിരുന്നില്ല എന്നാണ് പാര്‍ട്ടി നിലപാട് .

നവീൻ ബാബുവിന്റെ അവസാന സർവീസിലേക്ക് സ്വന്തം നാടായ പതനംതിട്ടയിലേക്ക് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായി ചുമതല ഏൽക്കും മുൻപ് സഹപ്രവർത്തകർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എത്തിയത് . ഒപ്പം നവീനെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു പൊതുയോഗത്തിൽ നാണം കെടുത്തി, കൂടാതെ നവീനെ ആദരിക്കുന്നത് കാണാൻ തൻ നിക്കുന്നില്ല എന്ന് പറഞ്ഞു അവർ വേദി വിട്ടു .

ദിവ്യയുടെ പ്രസംഗത്തിന്റെ ചുരുക്കം ഇനങ്ങനെയാണ് ; “മറ്റൊരു ജില്ലയിലേക്ക് മാറുന്ന എഡിഎമ്മിന് ഞാൻ എല്ലാ ആശംസകളും നേരുന്നു, ചെങ്ങളായിയിലെ ഒരു ഇന്ധന ഔട്ട്‌ലെറ്റിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) സംബന്ധിച്ച് നവീൻ ബാബുവിനെ സംരംഭകൻ നിരവധി തവണ സന്ദർശിച്ചു . “പ്രശ്നത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പറഞ്ഞ് സംരംഭകൻ (ഇന്ധന ഔട്ട്‌ലെറ്റ് അപേക്ഷകൻ) നിരവധി തവണ എൻ്റെ അടുത്ത് വന്നിരുന്നു. ഞാൻ എഡിഎമ്മിനോട് ചോദിച്ചപ്പോൾ, സിഗ്‌സാഗ് റോഡ് കാരണം ചില പ്രശ്‌നങ്ങളുണ്ടെന്നും എൻഒസി നൽകുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു, എന്നാൽ പിന്നീട് ബാബു സ്ഥാനമൊഴിഞ്ഞതുകൊണ്ടുമാത്രമാണ് എൻഒസി അനുവദിച്ചതെന്നും ദിവ്യ ആരോപിച്ചു. ഒരു പൊതു ചടങ്ങിൽ ഇങ്ങനെ പ്രതികരിക്കാനുള്ള കാരണം രണ്ട് ദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി ദിവ്യ പെട്ടെന്ന് പരിപാടിയിൽ നിന്ന് ഇറങ്ങി.

ഒരു പൊതുപരിപാടിയിൽ കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബുവിനെതിരെ സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പിപി ദിവ്യ വിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച അദ്ദേഹത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ടയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായി ചുമതലയേൽക്കുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബാബുവിൻ്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം വിവാദങ്ങള്‍ക്ക് കാരണമായ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണ് എന്നുള്ള ഉറപ്പില്ലാത്ത ആരോപണങ്ങളും ഉയരുന്നുണ്ട് . അതേസമയം കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണത്തോടെ പ്രതിരോധത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും സിപിഎം നേതൃത്വവും. വിഷയത്തില്‍ ദിവ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച പങ്കെടുക്കാന്‍ നിശ്ചയിച്ച പൊതു പരിപാടികളിലും അവര്‍ എത്തിയിരുന്നില്ല.

കണ്ണൂരിലെ സി.പി.എം. സിപിഐ(എം) വനിതാ വിഭാഗമായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും ദിവ്യ പ്രവർത്തിക്കുന്നു . സംഭവത്തിൽ പ്രതികരണവുമായി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു . പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ തഹസിൽദാറായി ജോലി ചെയ്യുന്ന മഞ്ജുഷയാണ് ബാബുവിൻ്റെ ഭാര്യ.