ഈ വര്‍ഷം സംഗീതം ഒരുക്കുന്ന എന്റെ  അവസാന ചിത്രമായിരിക്കും ഇത് ,സുഷിൻ ശ്യാം 

2024ല്‍ സംഗീതം നല്‍കിയ മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ ഹിറ്റാവുകയും,ഈ ചിത്രങ്ങളിലെ  ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയുംചെയ്യ്തിരുന്നു, ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സുഷിൻ ശ്യാം ഇനിയും താൻ സിനിമയിൽ സംഗീതം ചെയ്യുന്നില്ല എന്ന തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം. താന്‍ ഈ വര്‍ഷം സംഗീതം ഒരുക്കുന്ന അവസാന ചിത്രമായിരിക്കും ‘ബോഗയ്ന്‍വില്ല’ എന്നാണ് സുഷിന്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിലാണ് സുഷിൻ ഈ കാര്യം വെളിപ്പെടുത്തിയത്. ഈ വർഷത്തെ തന്റെ അവസാന സംഗീതം നിർവഹിക്കുന്ന ചിത്രമാണ്  ബോഗയ്ന്‍വില്ല, താൻ ഇനിയും അടുത്ത വര്ഷം മാത്രമേ ഒരു സിനിമയുമായി വരൂ സുഷിൻ പറയുന്നു. ഈ ചിത്ര൦  അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട്  സുഷിന്‍ പറയുന്നു.

അതേസമയം ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സുഷിന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബെസ്റ്റ് കോംപിലേഷന്‍ ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോര്‍ സൗണ്ട്ട്രാക്ക് ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിന്‍ അയച്ചിരിക്കുന്നത്.താരം തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.