അമൽ നീരദിന്റെ ബോഗയ്ന്‍വില്ല 100 കോടി ക്ലബ്ബിൽ എത്തുമെന്ന് പ്രേക്ഷകർ; പടം പൊളിച്ചു 

മലയാള സിനിമാപ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന അമൽ നീരദ് ചിത്രം ബോഗയ്ന്‍വില്ല തിയേറ്ററുകളിലെത്തി. ഹിറ്റായി മാറിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന പടം കൂടിയാണ് ‘ബോഗയ്‌ന്‍വില്ല’. അതുകൊണ്ട് തന്നെ ചിത്രത്തോടുള്ള പ്രതീക്ഷയും വാനോളം ആയിരുന്നു.
കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ച് പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ 2009 ൽ പുറത്തിറങ്ങിയ ‘സാഗർ ഏലിയാസ് ജാക്കി’ ക്ക് ശേഷം ജ്യോതിർമയി അഭിനയിക്കുന്ന അമൽ നീരദ് ചിത്രം കൂടിയാണിത് .

പ്രതീക്ഷ തെറ്റിയില്ല. പടം പൊളിച്ചു എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി നേടിയിരുന്നു. ഇന്ന് ഒക്ടോബര്‍ പതിനേഴിന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം വന്നിരിക്കുകയാണ്.

ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള സൈക്കോളജിക്കല്‍ ത്രില്ലറാണ് ബോഗയ്ന്‍വില്ല.ബോഗയ്ന്‍വില്ല കാണുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രമാണിത്. ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ദമ്പതിമാരെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമയുടെ ഇതിവൃത്തം. മറ്റൊരു ശ്രദ്ധേയമായ കാര്യം ‘രുതിന്റെ ലോകം’ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ന് ബോഗയ്ന്‍വില്ലയുടെ ദിനമാണെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം. തികച്ചും ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രം . എന്നാൽ ഫഹദ് ഫാസിനെ പ്രേതീക്ഷിച്ചു എത്തുന്നവർക്ക് നിരയായാണ് . കാരണം ഫഹദ് ഫാസിലിന് സ്‌ക്രീന്‍ സമയം കുറവാണ്. രണ്ടര മണിക്കൂർ പതിനെട്ട് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഖ്യം .

ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ശരിക്കും ഞെട്ടിച്ചു, ആദ്യ പകുതിയ്ക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് ആകാംഷ നില നിർത്തുന്നു. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെയും ജ്യോതിർമയിയുടെയും പെർഫോമൻസ് ആണ് പ്രേക്ഷകരെ ഏറെ ത്രസിപ്പിച്ചത് . കുഞ്ചാക്കോയുടെ വേറിട്ടൊരു മുഖമാണ് ചിത്രത്തിൽ കാണുന്നത് . പടം സൂപ്പറാണെന്നും ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നുമാണ് ഒരു ആരാധികയുടെ അഭിപ്രായം. ഫഹദ് ഇത്രയും കാലം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ വേഷമാണ്… തമിഴില്‍ ധനുഷിനെ പറ്റി പറയുന്നത് പോലെയാണ് ഫഹദ് ചെയ്ത് വെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, ഷറഫുദീൻ, വീണ നന്ദകുമാർ, സൃന്റ ഫഹദ് ഫാസിൽ എന്നിവരാണ് സിനിമയിൽ ജ്യോതിർമയിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഭീഷ്‌മപര്‍വ്വ’ത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്‌ന്‍വില്ലയുടെയും ഛായാഗ്രാഹകന്‍. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസാണ് തിരക്കഥ. ഒപ്പം അമൽ നീരദും തിരക്കഥയിൽ പങ്കാളിയാണ്. സിനിമ കാണുമ്പൊൾ മൊത്തം ഞെട്ടൽ തന്നെ ആയിരുന്നു എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. എടുത്തുപറയേണ്ടത് സംവിധാനം കൊണ്ട് പതിവ് പോലെ ഞെട്ടിച്ച അമൽ നീരദ് ആണ് .ഒപ്പം ഛായാഗ്രഹണം കൊണ്ട് ആനന്ദ് സി ചന്ദ്രൻ, മ്യൂസിക് കൊണ്ട് സുഷിൻ ശ്യാമും ഞെട്ടിച്ചു .

വലിയ ഒരു മിസ്റ്ററി ത്രില്ലർ ആണ് ചിത്രം. മലയാളത്തിൽ അടുത്ത നൂറ് കോടി ഉറപ്പ് പറയാമെന്ന് പ്രേക്ഷകർ പറയുന്നു . ഫസ്റ്റ് ഹാഫ് മുതൽ ഇൻ്റർവെൽ വരെ കൊണ്ട് നിർത്തുന്നത് അന്യായം തന്നെ ആണ് . പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണ് ബോഗെയ്ൻ വില്ല. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

ഹീറോ, ഹീറോയിന്‍ എന്നിവര്‍ക്ക് മാത്രം പ്രധാന്യം കൊടുക്കാതെ സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പ്രധാന്യമുണ്ട്. തിരക്കഥയാണ് എടുത്ത് പറയേണ്ട കാര്യം. സിനിമയുടെ മ്യൂസിക്, കഥ, തിരക്കഥ, അവതരണം, അഭിനയം, എന്നിങ്ങനെ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്… തുടങ്ങി സിനിമ കണ്ടതിന് ശേഷം നിരവധി അഭിപ്രായങ്ങളുമായിട്ടാണ് പ്രേക്ഷകര്‍ എത്തിയിരിക്കുന്നത്.