തലയിൽ 18 സ്റ്റിച്ച്, കിടപ്പിലായിരുന്നു, മരണത്തെ മുഖാമുഖം കണ്ടു! പേളിക്കും ഒരു ഭൂതകാലമുണ്ടായിരുന്നു

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഡിഫോർ ഡാൻസിലൂടെയാണ് നടിയും അവതാരകയുമായ പേർളി മാണിക്ക്  നിരവധി ആരാധകരെ ലഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തനിക്ക് സംഭവിച്ച ​ഗുരുതരമായ വാഹനാപകടത്തെക്കുറിച്ച് ഡിഫോർ ഡാൻസ് വേദിയിൽ വെച്ച് പേർളി മാണി പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാകുകയാണ്.

എന്തുകാര്യമായാലും വളരെ തമാശ രീതിയിൽ അവതരിപ്പിക്കുന്ന പേളി ഒരിക്കൽ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് വിവരിക്കുകയാണ് . വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ​ഗുരുതരമായ വാഹനാപകടത്തെ തുടർന്ന് പേളി ഏറെനാൾ കിടപ്പിലായിരുന്നു. ഒരിക്കൽ നിറകണ്ണുകളോടെയാണ് ഡിഫോർ ഡാൻസ് വേദിയിൽ വെച്ച് തന്റെ അപകടത്തെ കുറിച്ചും അതിനുശേഷമുള്ള തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നും പേളി തുറന്ന് പറഞ്ഞത്.

ആ അപകടത്തെ തിരിച്ചറിവുകളുടെ സമയമായാണ് പേളി കണക്കാക്കുന്നത്. ഡി ഫോർ ഡാൻസ് വേദിയിൽ മത്സരാർത്ഥികളിൽ ഒരാളുടെ പ്രകടനം കണ്ട് പേളി അന്ന് വളരെ ഇമോഷണലായി. ഡാൻസർ അന്നയായിരുന്നു അന്ന് പെർഫോം ചെയ്തത്. ആ ആക്ട് കണ്ടപ്പോൾ തനിക്ക് തന്റെ അമ്മയെ ഓർമ വന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പേളി സംസാരിച്ച് തുടങ്ങുന്നത്.

“അന്നയുടെ ആക്ട് കണ്ടപ്പോൾ പെട്ടന്ന് തനിക്ക് എന്റെ മമ്മിയെ ഓർമ വന്നുവെന്നും 2012ൽ തനിക്ക് ഒരു സീരിയസ് കാർ ആക്സിഡന്റ് സംഭവിച്ചിരുന്നുവെന്നും ആ അപകടത്തെ തുടർന്ന് കുറേനാൾ താൻ കിടപ്പിലായിരുന്നു. ബാത്ത് റൂമിൽ പോലും ഒറ്റയ്ക്ക് പോകാനുള്ള ശേഷിയുണ്ടായിരുന്നില്ലയെന്നും പതിനെട്ട് സ്റ്റിച്ച് തന്റെ തലയിലുണ്ടായിരുന്നുവെന്നും വേദിയിൽ വെച്ച് പേർളി പറഞ്ഞു.

എനിക്ക് ഏറ്റവും കൂടുതൽ അഹങ്കാരമുണ്ടായിരുന്ന സമയത്താണ് കാർ അപകടം സംഭവിച്ചത്. മമ്മിയും ഡാഡിയും ഒന്നും പറയുന്നത് അനുസരിക്കാതെ എല്ലാത്തിനോടും റിബലായിരുന്നു ‍താൻ. എനിക്ക് അപകടം സംഭവിച്ചശേഷം ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ മമ്മിയും ഡാഡിയുമെല്ലാം ഉറങ്ങാതെ എനിക്കൊപ്പമായിരുന്നു.

ഒരു ദിവസം രാത്രി മൂന്ന് മണിക്ക് ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ കണ്ടത് മമ്മിയും ഡാഡിയും എന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്ന് കയ്യിൽ കുരിശും പിടിച്ച് പ്രാർത്ഥിക്കുന്നതാണ്.അതുകൊണ്ട് തന്നെ മമ്മിയോടും ഡാഡിയോടും ഞാൻ വലിയൊരു നന്ദി പറയുന്നു എന്നാണ് പേളി അന്ന് പറഞ്ഞത്.

2012 ഡിസംബർ 26ന് രാത്രിയായിരുന്നു പേളി മാണിക്ക് കാർ അപകടം സംഭവിച്ചത്. പുതിയ വെർണ കാറിൽ ക്രസ്തുമസ് സെലിബ്രേഷൻ കഴിഞ്ഞ് തിരികെ വരികയായിരുന്നു പേളി. വരുന്നവഴി നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ കാർ ചെന്നിടിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. അന്ന് പേളി ആങ്കറിങ് മേഖലയിൽ ചുവടുറപ്പിച്ച് വരുന്ന സമയമായിരുന്നു. അപകടത്തിനുശേഷം പേർളി തന്റെ ജീവിത രീതിയാകെ മാറ്റുകയും ചെയ്തു. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ അപകടത്തിനുശേഷം താൻ ഒഴിവാക്കി എന്നാണ് പേളി പറഞ്ഞത്.

അതേസമയം അവതാരക, നടി, യൗറ്റുബെർ എന്നീ നിലകളിൽ ശ്രദ്ധ നേടുകയാണ് ഇന്ന് പേർളി മാണി. ഇന്ന് ഏറ്റവും താരമൂല്യമുള്ള അവതാരകരിൽ ഒരാൾ കൂടിയാണ്  പേളി. ഹേറ്റേഴ്സ് തീരെ ഇല്ലാത്ത അവതാരകരുടെ പട്ടികയിലാണ് പേളിക്കും സ്ഥാനം. വിവാഹശേഷം താരത്തിനുള്ള ആരാധകരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചുവെന്നതാണ് സത്യം.

എപ്പോഴും ചിരിയും കളിയും തമാശയുമെല്ലാമായി ലൈം ലൈറ്റിൽ നിറഞ്ഞ് നിൽക്കുന്ന പേളി ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. ഇന്ന് രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ പേളി ഒരു കാലത്ത് വാഹനങ്ങളോട് കമ്പമുള്ള ആളായിരുന്നു. ബൈക്ക് അടക്കം പേളി അനായാസമായി കൈകാര്യം ചെയ്യും. മൂത്തമകൾ നിലയുടെ വരവിനുശേഷം ഒരിക്കൽ ഭർത്താവ് ശ്രീനിഷ് ഒരു ആഢംബര ബൈക്ക് പേളിക്ക് സമ്മാനമായി നൽകിയിരുന്നു. ഇപ്പോൾ പേളിയുടെ ​​ഗ്യാരേജിൽ ഔഡി കാർ അടക്കം നിരവധി ആഢംബര വാഹനങ്ങളുണ്ട്.

2018 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരിക്കാൻ എത്തിയ നടൻ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയബന്ധത്തിൽ ആക്കുകയായിരുന്നു. ബിഗ്ഗ്‌ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാര്ഥികളായിരുന്നു പേര്ളിയും ശ്രീനിഷും. പിന്നീട് ബിഗ്ബോസിൽ നിന്നും പുറത്തുവന്ന ശേഷം ഇവർ വിവാഹം കഴിച്ചു. 2019 ൽ പേളി മാണിയും ശ്രീനിഷും വിവാഹിതരായി . നില ,നിറ്റാര എന്നി രണ്ടു പെണ്മക്കളുമുണ്ട് . മക്കൾക്കൊപ്പമുള്ള വീഡിയോസ് ആണ് ഇപ്പോൾ പേളി കൂടുതലും തന്റെ യൂട്യൂബ് ചാനലിൽ പങ്കിടാറുള്ളത് .