
തെലുങ്ക് സിനിമാ ലോകം മറ്റൊരു താര വിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കാൻ പോകുകയാണ്. നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയുമാണ് ഏതാനും വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകാൻ പോകുന്നത്.
തെലുങ്കിലെ സൂപ്പർതാരം നാഗാർജുനയുടെ മകനാണ് നാഗ ചൈതന്യ. അതിനാൽ തന്നെ ആഘോഷങ്ങളോടെയായിരിക്കും താര വിവാഹം . വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. വിവാഹത്തിന് മുന്നോടിയായുള്ള പരമ്പരാഗത ചടങ്ങിന്റെ ചിത്രങ്ങൾ ശോഭിത ധൂളീപാല തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

ട്രെഡീഷണൽ ലുക്കിൽ ചടങ്ങുകളിൽ പങ്കെടുക്കുന്ന ശോഭിതയാണ് ചിത്രങ്ങളിൽ ഉള്ളത്. നിരവധി പേരാണ് ശോഭിതയുടെ വിവാഹ ജീവിതത്തിന് ആശംസകൾ അറിയിക്കുന്നത്. നടി സാമന്ത രൂത് പ്രഭുവിനെയാണ് നാഗചൈതന്യ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ പക്ഷെ ശോഭിതയുടെ ആദ്യ വിവാഹമാണ് നാഗചൈതനായയുമായി നടക്കാൻ പോകുന്നത്.
വിവാഹത്തിന് മുന്നോടിയായി പരമ്പരാഗത തെലുങ്ക് ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത തന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട് . പരമ്പരാഗത ‘പശുപ്പ് ദഞ്ചതം’ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ശോഭിത പുറത്തുവിട്ടത് . ഈ വർഷം ഓഗസ്റ്റിലാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹ നിശ്ചയം നടന്നത്.











