
നടൻ ബാല വീണ്ടും വിവാഹിതനായി . വീണ്ടും എന്ന് പറയുമ്പോൾ രണ്ടാമതു മൂന്നാമതോ അല്ല ഹാട്രിക്കും അടിച്ച് നാലാമതും വിവാഹിതനായിരിക്കുകയാണ് ബാല. സിനിമാ ജീവിതത്തെക്കാളും മിക്കപ്പോഴും ബാലയുടെ സ്വകാര്യ ജീവിതം തന്നെയാണ് ഏറെ ചർച്ചയാകുന്നത്.
ബാലയുടെ മുന്‍ഭാര്യമാരിൽ രണ്ടാമത്തെ ആളായ ഗായിക അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെ നടന്‍ ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. മൂന്ന് നാലു ദിവസങ്ങൾക്ക് മുൻപ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ താൻ വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്നും അതില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുമെന്നുമൊക്കെ ബാല പറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ ഡിസംബറിനുള്ളില്‍ തന്റെ വിവാഹമുണ്ടാവുമെന്നും ബാല പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇന്ന് വളരെ രഹസ്യമായിട്ടാണ് നടന്‍ ബാല നാലാമതും വിവാഹം കഴിച്ചത്. മുന്‍പും ബാലയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന കോകില എന്ന യുവതിയുമായിട്ടായിരുന്നു ബാലയുടെ കല്യാണം. വിവാഹത്തിന് പിന്നാലെ ഭാര്യ കോകിലയെ കുറിച്ചും നടന്‍ വെളിപ്പെടുത്തുന്നുണ്ട് .

കണ്ണൂരിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു ബാലയുടെ നാലാമത് വിവാഹം നടന്നത്. ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിനെത്തിയ മാധ്യമങ്ങളോടും ബാല നന്ദി പറഞ്ഞു .
‘തന്റെ നാലാമത്തെ ഭാര്യ തന്റെ ബന്ധത്തില്‍ നിന്ന് തന്നെയുള്ള കുട്ടിയാണ് എന്നും തമിഴ്‌നാട് സ്വദേശിനിയാണ്, കോകില എന്നാണ് പേര് എന്നും ബാല വെളിപ്പെടുത്തി. ബാലയുടെ വിവാഹത്തിൽ ബാലയുടെ അമ്മ എത്തി ചേർന്നിരുന്നില്ല. അമ്മയുടെ അസാന്നിധ്യത്തെപ്പറ്റിയും ബാല സംസാരിച്ചു. തന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എന്നും എന്നാൽ പക്ഷേ അമ്മയ്ക്ക് വിവാഹത്തിന് വരാന്‍ സാധിച്ചില്ല എന്നും ബാല പറയുന്നു. ഇപ്പോള്‍ അമ്മയ്ക്ക് 74 വയസായി. സുഖമില്ലാത്തത് കൊണ്ടാണ് അമ്മ വിവാഹത്തിന് വരാഞ്ഞത് എന്നും ബാല പറഞ്ഞു.
മാത്രമല്ല തന്നെയും ഭാര്യയെയും അനുഗ്രഹിക്കാന്‍ ആഗ്രഹമുള്ളവര്‍ അനുഗ്രഹിക്കുക.വേറൊരു കുഴപ്പവുമില്ല എന്നും ബാല കൂട്ടിച്ചേർത്തു . പിന്നെ ഭാര്യ കോകിലയ്ക്ക് മലയാളം അറിയില്ല എന്നും മലയാളം പഠിച്ച് വരുന്നേയുള്ളു എന്നും ബാല പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായിട്ട് തന്റെ ആരോഗ്യത്തിന് നല്ലൊരു ആശ്വസമുണ്ട്. സുഖമായി വരുന്നുണ്ട്. വേറൊരു പ്രശ്‌നവും തനിക്ക് ഇല്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു’. ഇന്ന് കോകിലയുമായി നടന്ന വിവാഹത്തിലൂടെ നാലാം തവണയാണ് ബാല വിവാഹിതനാവുന്നത്. രണ്ടും മൂന്നും വിവാഹങ്ങളെപ്പറ്റി മാത്രമേ പുറംലോകത്തിന് ഇത്രയും കാലം അറിവുണ്ടായിരുന്നുള്ളു. രണ്ടാമത്തെ ഭാര്യ ആയ അമൃത സുരേഷുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ അടക്കം ചർച്ചയായപ്പോൾ ആണ് ആദ്യ വിവാഹബന്ധത്തെ കുറിച്ച് ആദ്യമായിട്ട് ചില റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
കഴിഞ്ഞ ആഴ്ചയിൽ മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ കോടികണക്കിന് വരുന്ന സ്വത്തുക്കളെ കുറിച്ചും അത് ആർക്ക് കൊടുക്കണം എന്നത് തന്റെ ഇഷ്ടമാണെന്നും അതിനായി വീണ്ടുമൊരു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നുമാണ് ബാല പറഞ്ഞത്. എന്നാൽ, ആരാകും വധു എന്ന് വെളിപ്പെടുത്തിയിരുന്നില്ല. മദ്യമപ്രവര്തകര് ചോദിച്ചിട്ടും അതിനുള്ള ഉത്തരം ബാല നല്കിയിരുന്നില്ല. ഏതായലും മൂന്നാം ഭാര്യ എലിസബത്ത് ഉദയനെ ഒഴിവാക്കിയതിന് ശേഷം തന്റെ മാമന്റെ മകളായ മുറപ്പെണ്ണ് കോകിലയുമായി ബാല അടുക്കുകയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് മുന്‍പും പുറത്ത് വന്നിരുന്നു. അന്ന് മുതല്‍ ബാല മറ്റൊരു ജീവിതത്തില്‍ പ്രവേശിച്ചു എന്ന തരത്തിലായിരുന്നു കഥകള്‍ ഒക്കെ പ്രചരിച്ചത്. ഒടുവില്‍ ആ വാര്‍ത്തകളൊക്കെ സത്യമാണെന്ന് ഇപ്പോൾ ബാലയുടെ ഈ നാലാം വിവാഹത്തോടെ തെളിഞ്ഞിരിക്കുകയാണ്.











