ദിലീപ്- ധ്യാൻ ശ്രീനിവാസൻ കോമ്പൊയിൽ ദിലീപിൻറെ നായകവേഷത്തിൽ 150 മത് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു

ദിലീപ് നായകനാവുന്ന 150-ാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു . ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു . ‘പ്രിൻസ് ആൻഡ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര്. ആദ്യമായി ദിലീപ്-ധ്യാൻ ശ്രീനിവാസൻ കോംബോ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . നവാഗതനായ ബിന്റോ സ്റ്റീഫനാണ് ഫാമിലി എന്റർടെയ്‍‌നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം .

ദിലീപിനും ധ്യാനശ്രീനിവാസനുമൊപ്പം സിദ്ദിഖും ബിന്ദു പണിക്കരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്സ് . ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഉടനെ തന്നെ റിലീസിനെത്തും.

രചന ഷാരിസ് മുഹമ്മദ്. എഡിറ്റർ സാഗർ ദാസ്. സംഗീതം ഒരുക്കുന്നത് സനൽ ദേവ്. കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിർമ്മാണം.

മാജിക് ഫ്രെയിംസിന്‍റെ 30-ാം നിര്‍മ്മാണ സംരംഭമാണ്. കൂടാതെ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണ്‌. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി എന്നീ പ്രമുഖ താരങ്ങളെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ ഉണ്ട്. എറണാകുളവും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.

ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ആളാണ് ബിന്റോ സ്റ്റീഫന്‍.

എഡിറ്റർ സാഗർ ദാസ്, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, ആർട്ട് അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, വിതരണം മാജിക് ഫ്രെയിംസ്. എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.