ശ്രുതിക്കും ജെൻസണിനും മമ്മൂക്ക കരുതിവെച്ച സമ്മാനം ; ഇരുവരുടെയും വിവാഹം നടത്താൻ മമ്മൂക്ക തീരുമാനിച്ചിരുന്നു

വയനാട് ദുരന്തത്തിൽ ആദ്യം ആശ്വാസം പരന്നതും എന്നാൽ പിന്നീട് ഏറെ നൊമ്പരപ്പെടുത്തിയ ഒന്നായിരുന്നു ജെൻസൺ-ശ്രുതി പ്രണയം . വിവാഹത്തിലേക്ക് എത്തും മുൻപ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ പോയി .

വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്‍റെ  കഥ അറിഞ്ഞ മമ്മൂട്ടി, തന്‍റെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹ ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിൽ ആണ് ജെൻസൺ കാറപകടത്തിൽ മരണമടഞ്ഞത്.  എന്നാലിപ്പോൾ ഉറ്റവരെയെല്ലാം നഷ്ടപെട്ട ശ്രുതിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മമ്മൂട്ടിയെ നേരിൽ കാണുക എന്നത് .

ജെൻസൺ ഇല്ലാതെ ശ്രുതി ഒറ്റക്ക് ഇപ്പോൾ മമ്മൂട്ടിയെ കാണാൻ കൊച്ചിയിൽ എത്തി . ‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടക്കുമ്പോൾ ശ്രുതി അതിഥിയായി പങ്കെടുത്തിരുന്നു. ‘അവർക്കായി നമ്മൾ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏൽപ്പിക്കണം’ എന്ന മമ്മൂട്ടിയുടെ നിർദേശം ശിരസാ വഹിച്ച ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടർ കൂടിയായ സമദ്, അതിന് വേണ്ടിയ എല്ലാ ക്രമീകരണങ്ങളും ഒരുക്കി. സമൂഹ വിവാഹ ദിവസം ചടങ്ങിനത്തിയ, മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു.

‘ഇതൊരു കടലാസാണ്  ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്‍റെ പ്രതീകം’ എന്നാണ് ശ്രുതിയെ ചേര്‍ത്തു നിര്‍ത്തി മമ്മൂട്ടി പറഞ്ഞത്. 40 യുവതി – യുവാക്കളുടെ ‘ട്രൂത്ത് മാംഗല്യം’ എന്ന ഈ സമൂഹ വിവാഹ ചടങ്ങിൽ നടത്താനിരുന്ന ഒരു വിവാഹമായിരുന്നു ശ്രുതിയുടെയും ജെൻസണിന്റെയും . പക്ഷെ വിധി അനുവദിച്ചില്ല . വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്‌ടമായ ശ്രുതിയുടെ കഥ അറിഞ്ഞപ്പോൾ ‘മമ്മൂട്ടി ‘ തന്നെയാണ് സംഘാടകനായ സമ്മദിനോട് ഇരുവരുടെയും വിവാഹം ഈ വേദിയിൽ വെച്ച് നടത്താമെന്നും അതിനായി വേണ്ടുന്നതെല്ലാം മമ്മൂക്ക സമദിന്റെ ഏൽപ്പിച്ചതും.

 

View this post on Instagram

 

A post shared by Robert Kuriakose (@robert.jins)

എന്നാൽ ശ്രുതിയെ ഈ പരിപാടിയിലേക്ക് ക്ഷണിക്കണമെന്നു മമ്മൂട്ടി തന്നെ നിർദ്ദേശിച്ചു . അവൾക്ക് കരുതി വെച്ചതെല്ലാം അവളെ ഏൽപ്പിക്കണം എന്ന മമ്മൂക്കയുടെ ആ ക്ഷണം സ്വീകരിച്ചെത്തിയ ശ്രുതിക്ക് ആ സ്നേഹ സമ്മാനം മമ്മൂക്കയെ കൊണ്ടുതന്നെ സംഘാടകൻ സമദ് കൊടുപ്പിക്കുകയായിരുന്നു .

കഴിഞ്ഞ ആഴ്ച നടന്ന സംഭവമാണെങ്കിലും ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഈ വിഡിയോ ഇന്ന് പുറത്തുവന്നപ്പോഴാണ് പുറംലോകം ഈ വിവരമറിയുന്നത്. മമ്മൂട്ടിയുടെ ജീവ കാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യക്കോസാണ് സമൂഹമാധ്യമത്തിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.