പത്തരമാറ്റിലെ അപ്പൂപ്പന് അത്ര പ്രായമൊന്നുമില്ല ;49 വയസ്സുള്ള ഇദ്ദേഹം 43 വയസ്സുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്‌തതിൽ എന്താണ്‌ തെറ്റ് ?

ടെലിവിഷൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണു​ഗോപാലും വിവാഹിതരായത് സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. പരമ്പരാ​ഗത ചടങ്ങുകളോടെ ഇന്നലെ ഗുരുവായൂരിൽ വീട്ടുകാരു‌ടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരുടെയും വിവാഹം നടന്നത്.

‘പത്തരമാറ്റ്’ സീരിയൽ ലൊക്കേഷനിൽ വെച്ചാണ് ദിവ്യ ശ്രീധർ ക്രിസ് വേണു​ഗോപാലുമായി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹാലോചന നടന്നു. വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ പല അഭിപ്രായങ്ങൾ വന്നു. നിരവധി പേർ ഇവർക്ക് ആശംസകൾ അറിയിച്ചപ്പോൾ ചിലർ ദമ്പതികളെ പരി​ഹസിച്ചു.

ക്രിസ് വേണു​ഗോപാൽ പ്രായമുള്ളയാളാണെന്ന് പറഞ്ഞാണ് ഇദ്ദേഹത്തിനെതിരെ കൂടുതൽ കുറ്റപ്പെടുത്തലുകളും വരുന്നത്. ദിവ്യ മുത്തശ്ശനെ കല്യാണം കഴിച്ചു എന്ന് ചിലർ പരിഹസിച്ചു. പത്തരമാറ്റ് എന്ന സീരിയലിൽ പ്രായമായ മുത്തച്ഛന്റെ കഥാപാത്രത്തെയാണ് ക്രിസ് വേണു​ഗോപാൽ അവതരിപ്പിക്കുന്നത്. ഈ ഇമേജും നടന്റെ നരയും കൂടിയായപ്പോൾ ഏറെ പ്രായം ചെന്നയാളാണ് അദ്ദേഹമെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാൽ പക്ഷെ  യാഥാർത്ഥ്യം അതല്ല. ക്രിസ്സിന് വയസു 49, ദിവ്യക്ക് 43 .

ക്യാമറക്ക് മുന്പിലായാലും പിന്നിലായാലും യാതൊരുവിധ മേക്കപ്പോ , ഹെയർ കളറോ ആർട്ടിഫിഷൽ ആയിട്ട് ഒന്നുമേ ഇല്ലാതെ അഭിനയിക്കുന്ന ഒരു കലാകാരൻ . അദ്ദേഹത്തിന്റെ വെളുത്ത താടിയും മുടിയും കണ്ടു മുത്തച്ഛൻ വിവാഹം ചെയ്തു എന്ന് കളിയാക്കിയവർ അറിയേണ്ടത് ; ഒരു പ്രായപൂർത്തിയായ വിവാഹ പ്രായം കഴിഞ്ഞ സമൂഹത്തിൽ അന്തസും വിദ്യാഭ്യാസവും ഉള്ള രണ്ടുപേർ അവരുടെ മാതാപിതാക്കളുടെയും മക്കളുടെയും സമ്മത പ്രകാരം വിവാഹം ചെയ്തതിന് എന്തിനു പരിഹസിക്കണമെന്നാണ് ഒരു വിഭാഗം വിവരമുള്ള ആളുകൾ ചോദിക്കുന്നത് . 49 വയസ്സുള്ള ഇദ്ദേഹം 43 വയസ്സുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്‌തതിൽ എന്താണ്‌ തെറ്റ് ?

പത്തരമാറ്റ് മാത്രമല്ല ഒട്ടനവധി മറ്റ് സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ.

അതേസമയം നടനെന്നതിനപ്പുറം പല മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ക്രിസ് ​വേണു​ഗോപാലിന് റേഡിയോ, ടെലിവിഷൻ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമൊക്കെയാണ് ഇദ്ദേഹം. ഇതേക്കുറിച്ചും അഭിമുഖത്തിൽ ക്രിസ് സംസാരിച്ചിട്ടുണ്ട്. എഞ്ചിനീയറിം​​ഗ് ഡി​ഗ്രി മാറ്റി മീഡിയയിലേക്ക് താൻ തിരിയുന്നത് തന്റെ ആ​ഗ്രഹം കൊണ്ടാണ് എന്നാണ് ക്രിസ് പറഞ്ഞത്. ദുബായിൽ റേഡിയോയിൽ വർക്ക് ചെയ്തു. പിന്നീട് താൻ  പ്രൊഡക്ഷനിലായിരുന്നു. ആറ് ഭാഷകളിൽ വോയ്സ് ഓവർ ചെയ്തിട്ടുണ്ടെന്നും ക്രിസ് പറഞ്ഞു. സൈക്കോളജിയിൽ എംഎസ്സി പൂർത്തിയാക്കിയതാണ്. ഡിജിറ്റൽ ഫിലിം മേക്കിം​ഗും പൂർത്തിയാക്കി.

2018 ൽ ഹിപ്നോ തെറാപ്പി പ്രാക്ടീസ് ചെയ്തു. പിന്നീട് കൗൺസിലിം​ഗ് സൈക്കോളജിസ്റ്റായി പ്രവർത്തിച്ചു. അതിന്റെ കൂടെ സിനിമാ, സീരിയ‌‌ൽ ലോകത്തേക്ക് തിരിച്ചിറങ്ങി. കൗൺസിലറായി വർക്ക് ചെയ്യവെ ചില പേഷ്യന്റ്സിന് നിയമപരമായ സ​ഹായം ലഭിക്കുന്നില്ലെന്ന് മനസിലായത്. വക്കീലിനെ വെച്ചാൽ സാമ്പത്തികമായി താങ്ങാനാകില്ല, കാലങ്ങളോളം കേസ് തുടരുമെന്ന പേടിയുമാണ്. അങ്ങനെ ലോ പഠിക്കാൻ തീരുമാനിച്ചു. ഈവിനിം​ഗ് കോളേജിൽ പഠിച്ച് വക്കീലായി പ്രാക്ടീസ് ചെയ്തെന്നും ക്രിസ് വേണു​ഗോപാൽ വ്യക്തമാക്കി. അങ്ങനെ പല മേഖലകളിൽ പ്രാവീണ്യം നേടിയ ആൾ കൂടിയാണ് ക്രിസ്. ഇരുപത്തിനാലോളം സിനിമകളും ഇരുപത്തിരണ്ടോളം സീരിയലുകളിലും ക്രിസ് വേണു​ഗോപാൽ അഭിനയിച്ചിട്ടുണ്ട്.