
തങ്ങളുടേത് പ്രണയ വിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്നും തന്നെക്കാളും പ്രായമുള്ള ആളുകളൊക്കെ വിവാഹിതരാവുന്നുണ്ട് എന്നും പറയുകയാണ് മിനിസ്‌ക്രീന്‍ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇരുവരും വിവാഹിതരായത്. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് പരിചയത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് വിവാഹം കഴിചത്. നേരത്തെ വിവാഹം കഴിച്ച ദിവ്യയുടെ ആദ്യ ബന്ധത്തിലെ മക്കളും അമ്മയുടെ വിവാഹത്തിന് മുന്നില്‍ നിന്നിരുന്നു.
എന്നാല്‍ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ താരങ്ങള്‍ക്ക് വന്‍ വിമര്‍ശനം ലഭിച്ചു. ക്രിസിന്റെ ലുക്കും വേഷവുമൊക്കെയായിരുന്നു വിമര്‍ശനത്തിന് കാരണം. ഒടുവില്‍ നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും.
വിവാഹം കഴിഞ്ഞ ഉടനെ ഒരു ഓൺലൈൻ മദ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു താരദമ്പതിമാര്‍ മനസ് തുറന്നത്. ” പ്രായം പ്രണയത്തിന് തടസ്സമല്ല എന്നൊന്നും പറയുന്നത് ശരിയല്ല. കാരണം എന്നെക്കാളും പ്രായമുള്ള ആളുകളൊക്കെ വിവാഹിതരാവുന്നുണ്ട്. ഞങ്ങളുടേത് പ്രണയ വിവാഹമല്ല, അറേഞ്ച്ഡ് ആണ് എന്ന് ക്രിസ് വേണുഗോപാൽ പറയുന്നു. പത്തരമാറ്റ് എന്ന സീരിയലില്‍ മൂന്നുദിവസം ദിവ്യ അഭിനയിക്കാന്‍ വന്നിരുന്നു. അന്ന് പരിചയപെട്ടു. പിന്നെ എന്റെ കസിന്‍ സിസ്റ്ററും ദിവ്യയും സംസാരിക്കുന്നതിനിടയില്‍ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എത്തിയെന്നും തനിക്ക് കുഴപ്പമില്ലെങ്കില്‍ അവര്‍ക്കും കുഴപ്പമില്ലെന്നായി. രണ്ടാളും വീട്ടുകാരോട് സംസാരിച്ചുവെന്നും നേരിട്ട് ഞങ്ങള്‍ ചോദിച്ചിട്ടില്ല. ആദ്യം തന്നോട് സംസാരിക്കാന്‍ ദിവ്യയ്ക്ക് പേടിയായിരുന്നു എന്നും ക്രിസ് പറയുന്നു.

എന്നാൽ ഇപ്പോള്‍ പേടി ഇല്ല. ആദ്യം ഈ രൂപമൊക്കെ കണ്ടപ്പോള്‍ എനിക്ക് പേടിയായി പോയെന്നാണ് ദിവ്യ പറയുന്നത്. പിന്നെ അദ്ദേഹത്തിന്റെ പെങ്ങള്‍ വഴിയാണ് ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്. ഇടയ്ക്ക് ഏട്ടാ എന്ന് ഞാന്‍ വിളിച്ചപ്പോള്‍ പുള്ളി ‘എന്നമ്മാ’… എന്നാണ് വിളി കേട്ടത്. ആ സമയത്ത് ഒരു ക്രഷ് തോന്നിയെന്നും പിന്നീട് നിങ്ങള്‍ മോട്ടിവേഷന്‍ ക്ലാസ് എടുക്കുന്നത് അല്ലേ, എനിക്ക് കുറച്ചു പ്രശ്‌നങ്ങളുണ്ട്, ഒരു ക്ലാസ് എടുത്തു തരാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് സംസാരിക്കുന്നത്.
പിന്നെ കല്യാണ ആലോചന വന്നപ്പോള്‍ വീട്ടുകാരോട് സംസാരിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. ഈ പ്രായത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ അതൊക്കെ എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ ദിവ്യയ്ക്കുമുണ്ടായി. രണ്ടാളുടെയും പ്രശ്‌നങ്ങള്‍ ഒന്നു തന്നെയായിരുന്നു. ഇനിയുള്ള ജീവിതത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് എല്ലാം അറിഞ്ഞതിന് ശേഷം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും കല്യാണത്തിന് ശേഷം വന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും താരങ്ങള്‍ സംസാരിച്ചുവെന്നും ഇങ്ങനെയൊക്കെ വരുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ഇരുവരും പറയുന്നുണ്ട് “.
മറ്റൊരാളുടെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ട്, അവിടെ എങ്ങന കയറി ചൊറിയാമെന്ന് വിചാരിക്കുന്നവരോട് സഹതാപമേയുള്ളൂ. അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്ന് ആരും പറയില്ല. ഇത് രണ്ടു ദിവസമേ ഉള്ളൂ, ഇപ്പോള്‍ തന്നെ ഡിവോഴ്‌സ് ആവും, ആര്‍ട്ടിസ്റ്റല്ലേ ഇത് എത്ര വരെ പോകനാണ് എന്നൊക്കെയായിരിക്കും കമന്റുകള്‍. ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ?
അയാള്‍ അത്ര ശരിയല്ല’ എന്നൊക്കെയാണ് ഇന്‍ഡസ്ട്രിയല്‍ തന്നെയുള്ള ആളുകള്‍ ദിവ്യയെ വിളിച്ച് പറഞ്ഞതെന്നും എങ്ങനെയെങ്കിലും ഞങ്ങളുടെ കല്യാണം മുടക്കാനാണ് അവര്‍ ശ്രമിച്ചത്. ഈ കാര്യം ദിവ്യ എന്നോട് തന്നെ പറയുമെന്നും ക്രിസ് വേണുഗോപാൽ പറയുന്നു.
ഞങ്ങള്‍ ഇപ്പോള്‍ കല്യാണം കഴിച്ചതിനെ പറ്റി ഒത്തിരി കുറ്റം പറയാന്‍ ആളുകള്‍ ഉണ്ടാവും. പക്ഷേ ഞങ്ങള്‍ ഇതില്‍ ഒക്കെയാണ്, അങ്ങനെയുള്ളപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്താണ് പ്രശ്‌നമെന്നും ഇരുവരും ചോദിക്കുന്നു. ആര്‍ട്ടിസ്റ്റുകളുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കുന്നു എന്ന് അറിയാന്‍ മറ്റുള്ളവര്‍ക്കാണ് താല്പര്യം, ഒരു നടി കഴുത്തില്‍ താലിയിട്ടില്ല. അതോടെ അവര്‍ ഡിവോഴ്‌സ് ആവുകയാണോ എന്നൊക്കെയായിരിക്കും ചോദ്യങ്ങള്‍ വരിക. ഇതൊക്കെ അന്വേഷിക്കേണ്ട ആവശ്യം അവർക്ക് എന്താണെന്ന് ദിവ്യ ചോദിക്കുന്നു. നെഗറ്റീവ് വരട്ടെ ഞങ്ങള്‍ ഫേസ് ചെയ്യും. കാരണം ഞങ്ങള്‍ക്ക് ഞങ്ങളെ അറിയാമെന്നും എല്ലാം അറിഞ്ഞു കൊണ്ടാണ് പരസ്പരം കല്യാണം കഴിച്ചത്, ഇനി നാട്ടുകാര്‍ ചൊറിയുകയാണെങ്കില്‍ ചൊറിയട്ടെ എന്നും ദിവ്യ ശ്രീധർ കൂട്ടിച്ചേര്‍ത്തു.











