വീണ്ടും സസ്പെൻസ് ഇട്ട് എമ്പുരാൻ റിലീസ് തീയതി പുറത്തുവിട്ടു; ചെകുത്താൻ വേദം ഓതുന്നത് കേൾക്കാൻ കാത്തിരിക്കുന്നെന്ന് ആരാധകരും

ഏറെ പ്രതീക്ഷകളോടെ മലയാളികൾ കാത്തിരിക്കുന്ന മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാന്റെ ‘ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ . അടുത്ത വർഷം അതായത് 2025 മാർച്ച് 27 നാണ് ചിത്രം റിലീസിനെത്തുന്നത് .

ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം വീണ്ടും ഏമ്പുരാനിലൂടെ ഖുറേഷി എബ്രഹാം ആയി വേറിട്ട കഥാപാത്രത്തിലൂടെ ലാലേട്ടൻ വരികയാണ് . റിലീസ് തീയതി അറിയിച്ച് പുറത്തുവന്ന പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന ഒരാളെയാണ് കാണിക്കുന്നത് . ഏറെ സസ്പെൻസ് ഇട്ടിരിക്കുന്ന ഈ പോസ്റ്ററിൽ പുറം തിരിഞ്ഞ് നിൽക്കുന്നയാൾ ഫഹദ് ആണെന്നാണ് സോഷ്യൽ മീഡിയ പ്രവചനങ്ങൾ .

2019ല്‍ റിലീസ് ചെയ്ത് വമ്പന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. നടന്‍ പൃഥ്വിരാജിന്റെ മൂന്നാമത്തെ സംവിധാനസംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആദ്യ ഭാഗത്തിലെ പല താരങ്ങളും എമ്പുരാനിലും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തോടടുക്കുകയാണ്. ഇതുവരെ ചിത്രത്തിന്റേതായി പുറത്തുവന്ന എല്ലാ പോസ്റ്ററുകളും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്ന് പുറത്തിറങ്ങിയ പോസ്റ്ററിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഖുറേഷി എബ്രഹാം ഏറ്റുമുട്ടുന്നത് യസുകാ ഗാങ്ങിനോടാണ്.പോസ്റ്ററിൽ ഉള്ള ഡ്രാഗൺ ടാറ്റൂ Yazuka ഗാങ്ങിലെ ഉന്നത റാങ്കിൽ ഉള്ളവരുടെ ചിഹ്നമാണ്.
ഇനി യസുകാ തലവൻ ആയി ആരാണ് വരാൻ പോകുന്നത് എന്ന് വഴിയേ അറിയാം…പടം ഇറങ്ങി പോസിറ്റീവ് റെസ്പോൺസ് ആണെങ്കിൽ ഇത് ഇടാൻ പോകുന്ന ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് കുറെ കാലം ആർക്കും തൊടാൻ പറ്റാതെ അങ്ങനെ കിടക്കും…മലയാള സിനിമയുടെയോ ഇന്ത്യൻ സിനിമയുടെയോ ലോകസിനിമയുടെയോ ചരിത്രത്തിൽ ഇനി മറ്റൊരു അബ്രാം ഖുറേഷി ഉണ്ടാവില്ല,കാരണം മോഹൻലാൽ വെറുമൊരു നടനല്ല,അതൊരു വികാരമാണ്…ചെകുത്താൻ വേദം ഓതുന്നത് കേൾക്കാൻ കാത്തിരിക്കുന്നു… ഇങ്ങനെ നീളുന്നു കമെന്റുകൾ .