
തെന്നിന്ത്യൻ സിനിമാരംഗത്തെ ആക്‌ഷൻ റാണിയാണ് നടി വാണി വിശ്വനാഥ് സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തുകയാണ് നടി വാണി വിശ്വനാഥ് ഇപ്പോൾ. ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വാണി. മുമ്പ് ചെയ്ത സിനിമകളിലെ പ്രകടനമാണ് വാണി വിശ്വനാഥിന് ഇന്നും ജനപ്രീതി നിലനിൽക്കാൻ കാരണം.
സൂസന്ന’ എന്ന സിനിമയിലെ വാണി വിശ്വനാഥിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ടിവി ചന്ദ്രൻ സംവിധാനം ചെയ്ത സൂസന്നയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം 2000 ൽ വാണി വിശ്വനാഥ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ചും തനിക്കുള്ള ഇമേജിനെക്കുറിച്ചും സംസാരിക്കുകയാണ് വാണി വിശ്വനാഥ്.
സൂസന്നയിൽ വാണി വിശ്വനാഥ് അവതരിപ്പിച്ച കഥാപാത്രം ഒന്നിലേറെ ദുശീലങ്ങൾ ഉള്ള സ്ത്രീയുടേതാണ്. വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമയിലെ ചില സീനുകൾ ചെയ്തത്. മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും വേണം. അതൊക്കെ ചെയ്യാൻ തനിക്ക് പറ്റില്ലായിരുന്നു എന്നാണ് വാണി വിശ്വനാഥ് പറയുന്നത്. സിഗരറ്റ് വലിക്കുമ്പോൾ ചുമ വരും. ഇന്നത്തെ പോലെ ഡിജിറ്റൽ അല്ല ഫിലിമാണ്. അത്രയും അഭിനയിച്ച് വന്ന ഷോട്ട് പെട്ടെന്ന് നിർത്തും. അത് പ്രശ്നമായിരുന്നു. കുറച്ചൊക്കെ പഠിച്ചതിന് ശേഷമാണ് പിന്നീട് അഭിനയിച്ചത് എന്നും വാണി വിശ്വനാഥ് പറയുന്നു.

ഇപ്പോൾ ഈയടുത്ത് ചെയ്ത ആസാദി’ എന്ന സിനിമയിലും ഇങ്ങനെയൊരു സീനുണ്ടായിരുന്നു എന്നും വാണി വിശ്വനാഥ് പറയുന്നു. അവർക്ക് പിന്നെ തന്നെ വിശ്വാസമുള്ളത് പോലെയായിരുന്നു. ഏത് ബ്രാൻഡാണ് വലിക്കുക, അതൊന്ന് വാങ്ങിച്ച് വെക്കാനായിരുന്നു എന്ന് തന്നോട് പറഞ്ഞു. നിങ്ങളൊക്കെ ഇങ്ങനെയാണോ തന്നെപ്പറ്റി വിചാരിച്ച് വെച്ചിരിക്കുന്നതെന്ന് താൻ അവരോട് തിരിച്ച് ചോദിച്ചെന്നും വാണി വിശ്വനാഥ് ചിരിയോടെ പറഞ്ഞു. തന്റെ കഥാപാത്രങ്ങളുടെ ഇമേജ് കാരണമായിരിക്കും അതെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം ഒരു കാലത്ത് ആക്ഷൻസിനിമകളിലെ നായികയായി തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് വാണി വിശ്വനാഥ്. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന സ്ക്രീൻ പ്രസൻസുള്ള വാണിക്ക് ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ഒരു കാലത്ത് നായകന്മാരേക്കാള്‍ ഹിറ്റുകള്‍ ഉണ്ടായിരുന്ന, ആരാധകരുണ്ടായിരുന്ന നായിക.
സ്ഥിരം കണ്ണീര്‍ നായികമാരില്‍ നിന്നും ആക്ഷന്‍ ചെയ്യുന്ന നായികയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്ത താരമാണ് വാണി വിശ്വനാഥ്. സിനിമ ഇന്നത്തെ അത്രത്തോളം റിയലിസ്റ്റിക്കും സ്ത്രീപക്ഷം സംസാരിക്കുകയും ചെയ്യാതിരുന്ന കാലത്തായിരുന്നു വാണി വിശ്വനാഥ് എന്ന സൂപ്പര്‍ നായിക തീയേറ്ററുകള്‍ നിറച്ചത്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നീ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം ശ്രദ്ധേയമായ വേഷം ലഭിച്ച നടിയാണ് വാണി വിശ്വനാഥ്. തെലുങ്ക് സിനിമകളിലും മികച്ച അവസരങ്ങൾ വാണി വിശ്വനാഥിന് ലഭിച്ചിട്ടുണ്ട്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം വാണി വിശ്വനാഥ് ചെയ്ത ‘ഘരണ മൊഗുഡു’ വൻ ഹിറ്റായിരുന്നു. ഡാൻസും ആക്ഷനുമെല്ലാം ഒരു പോലെ വഴങ്ങുന്നതാണ് വാണിയെ നായിക നിരയിൽ വ്യത്യസ്തയാക്കിയത്. ആക്ഷൻ രംഗങ്ങളിലും മാസ് ഡയലോഗുകളിലും വാണി പ്രത്യേക മിടുക്ക് കാണിച്ചു.











