ഫാസിൽ സാർ എന്നെ മനഃപൂർവ്വം അന്ന് മാറ്റി, പകരം ദാസേട്ടനെ കൊണ്ട് സൗണ്ട് മോഡുലേഷൻ വരുത്തി പാടിച്ചു; എം ജി ശ്രീകുമാർ

സംവിധായകൻ ഫാസിലിന്റെ എക്കാലത്തെയും ഹിറ്റ് മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള കൊമ്പൊയിൽ ഇറങ്ങിയ ചിത്രമായിരുന്നു ‘ഹരി കൃഷ്ണൻസ്’ . സിനിമ പോലെ തന്നെ തരംഗമായി മാറിയിരുന്നു അതിലെ ഗാനങ്ങളും .

ഇപ്പോൾ എം ജി ശ്രീകുമാർ ചിത്രത്തിലെ തന്റെ ഗാനങ്ങളെക്കുറിച്ചും ഫാസിൽ തന്നെ ഒരു പാട്ടിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് .  തന്റെ ‘ഓർമ്മകൾ’ എന്ന യൂട്യൂബ് പരമ്പരയിൽ കൂടിയാണ് അദ്ദേഹം സംസാരിച്ചത് .

തന്റെ കാരിയറിൽ ഏറെ പണിപ്പെട്ട് ചെയ്ത പാട്ടായിരുന്നു ‘ഹരികൃഷ്ണൻസിലെ ‘സമയമിതപൂർവ്വ സായാഹ്നം’ എന്ന പാട്ട്. റെക്കോഡിങ്ങിനായി താനും മ്യൂസിക് ഡിറക്ടർ ഔസേപ്പച്ചൻ സാറും അഞ്ചു മണിക്കൂറിലേറെ സമയം ചിലവഴിച്ചു . ചില വരികൾ പാടുമ്പോൾ എനിക്ക് അത് ശരിയായില്ലെന്ന് തോന്നും, എന്നാൽ ചില വരികൾ ഔസേപ്പച്ചൻ സാറിനും ഇഷ്ടപ്പെടില്ല. ഔസേപ്പച്ചൻ സാർ ഇപ്പോഴും ഈ പെര്ഫെക്ഷന്റെ ആളാണ് . അതുകൊണ്ട് തന്നെ താൻ കുറേ സമയമെടുത്ത് ആലപിച്ച ഗാനമായിരുന്നു അതെന്ന് പറയുകയാണ് ഗായകൻ എം ജി ശ്രീകുമാർ .

ഒപ്പം ചിത്രത്തിലെ മറ്റൊരു ഗാനം ഉണ്ടായിരുന്നു . ‘പൊന്നെ പൊന്നമ്പിളി’ എന്ന് തുടങ്ങുന്ന മോഹൻലാലും മമ്മൂട്ടിയും കോമ്പിനേഷൻ ഉള്ളൊരു പാട്ട് . അതിലും മ്യൂസിക് ഡിറക്ടർ ഔസേപ്പച്ചൻ സാർ പാട്ട് കംപോസ് ചെയ്യുമ്പോൾ തന്നെയും ദാസേട്ടനെയുമായിരുന്നു നോക്കിയിരുന്നത് . മമ്മൂട്ടിയുടെ ഭാഗം ദാസേട്ടനും മോഹൻലാലിൻറെ ഭാഗം ഞാനുമായിരുന്നു ആദ്യ തീരുമാനം .

പക്ഷെ ഫാസിൽ സാർ ഇടപെട്ടു അത് മാറ്റിച്ചു . രണ്ടുപേർക്കും ദാസേട്ടനെ വെച്ച് തന്നെ പഠിപ്പിച്ചു . ചെറിയൊരു മിനുക്ക് പനികൂടി അദ്ദേഹം ചെയ്തു . മമ്മൂട്ടിക്ക് വേണ്ടി പാടുമ്പോൾ കുറച്ച് പതുക്കെയും മോഹൻലാലിൻറെ ഭാഗം ഇത്തിരി സ്പീഡ് കൂടിയും ആലപിക്കാൻ നിർദ്ദേശിച്ചു . അപ്പോൾ ശബ്ദം രണ്ടായി തോന്നുമെന്ന്‌ അദ്ദേഹം കരുതി . ദാസേട്ടൻ അന്ന് അമേരിക്കയിൽ സെറ്റൽഡ് അവൻ നോക്കുന്ന സമയമായിരുന്നു . അതിനാൽ അമേരിക്കയിൽ ഒരു റെക്കോർഡിങ് സ്റ്റുഡിയോ ഒക്കെ ഇട്ടു .

അങ്ങനെ ഗാനം അമേരിക്കയിൽ നിന്നും റെക്കോർഡ് ചെയ്തു അയക്കുകയായിരുന്നു . പക്ഷേ, ഇത്രയും കാലമായിട്ടും ആർക്കും ആ പാട്ടിൽ അങ്ങനെ വലിയൊരു വ്യത്യാസമൊന്നും അനുഭവപ്പെട്ടിട്ടില്ല. ദാസേട്ടൻ തന്നെ പാടിയതായിട്ടാണ് ആ പാട്ട് പുറത്തിറങ്ങിയത്. എന്നെയൊന്നു മാറ്റി നിർത്താൻ വേണ്ടി ഫാസിൽ സാർ ചെയ്ത പരീക്ഷണമായിരുന്നു അത്’, ചിരിച്ചുകൊണ്ട് എം ജി ശ്രീകുമാർ പറഞ്ഞു .

ഇന്നും മലയാളികളുടെ മനസ്സിൽ താങ്ങി നിൽക്കുന്ന ഫാസിൽ ചിത്രങ്ങളിൽ ഒന്നാണ് ഹരികൃഷ്ണൻസ് . ചിത്രത്തിലെ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള കോമ്പിൽനാഷൻ സെക്യുഎൻസ് ഇരു ആരാധകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കാനും ഫാസിലിന് സാധിച്ചിരുന്നു .