
സ്നേഹ ബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ കീർത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ലയെന്നും അത് തനിക്ക് നന്നായി അറിയാവുന്നതാണ് എന്നും പറയുകയാണ് സംവിധായകൻ ആലപ്പി അഷറഫ്.
നിങ്ങൾക്കും താമസിയാതെ ബോധ്യപ്പെടും എന്ന് ഞാൻ ഉറപ്പ് തരുന്നു, എന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞത്. ആ പറഞ്ഞത് വിവാഹത്തിന്റെ സൂചനയല്ലേ എന്നാണ് കമന്റ് ബോക്സിൽ ചിലരുടെ ചോദ്യം.
കീർത്തിയുടെ വിവാഹത്തെക്കുറിച്ച് ആലപ്പി അഷറഫ് പരോക്ഷമായി സൂചിപ്പിച്ചതാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. വിവാഹ സൂചന അവസാന ഭാഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിട്ടുണ്ട്.

ഇതോടെയാണ് കീർത്തിയുടെ വിവാഹം തീരുമാനിച്ചോ എന്ന അഭ്യൂഹം ശക്തമാകുന്നത്. മാത്രമല്ല കീർത്തി സുരേഷിനെ കുറിച്ച് മറ്റ് ചില കാര്യങ്ങളും ആലപ്പി അഷ്റഫ് പറയുന്നുണ്ട്. ആരുടെയും നിർബന്ധമോ പ്രേരണയോ ഇല്ലാതെ സ്വന്തം മനസാക്ഷിക്കനുസരിച്ച് ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ കീർത്തി സുരേഷ് ചെയ്യാറുണ്ട് എന്നും പണവും പ്രശസ്തിയും വന്നപ്പോഴും കീർത്തി സുരേഷിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും വന്നില്ലയെന്നും ചമയങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ സാധാരണക്കാരെ പോലെ എല്ലായിടത്തും പോകുന്ന കീർത്തിയെ നമ്മളെല്ലാം കണ്ടതാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
കീർത്തി സുരേഷിനെ തങ്ങൾ കിറ്റി എന്നാണ് വിളിക്കാറുള്ളതെന്നും കീർത്തിയുടെ അച്ഛൻ സുരേഷ് കുമാറുമായി തുടക്കം മുതലുള്ള സൗഹൃദമുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നുണ്ട്. സുരേഷ് കുമാർ മേനക പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ആലപ്പി അഷറഫ് സംസാരിക്കുന്നുണ്ട്.
അതേസമയം ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ഇന്റസ്ട്രിയാണ് സിനിമ. ഇതിനോടകം നടി കീര്‍ത്തി സുരേഷിന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. കീര്‍ത്തി സുരേഷ് വിവാഹം ചെയ്യാന്‍ പോകുന്നത് ഒരു സ്വര്‍ണ വ്യാപാരിയുടെ മകനെയാണെന്നും പതിമൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം എന്നുമുള്ള വാർത്തകളും പുറത്തു വന്നിരുന്നു.
ദുബായി ബേസ്ഡ് ബിസിനസ്സുകാരനായ ഫര്‍ഹാന്‍ ആണ് കീര്‍ത്തിയുടെ കാമുകന്‍ എന്നാണ് നേരത്തെ സോഷ്യൽ മീഡിയ കണ്ടെത്തിയത്. പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ പ്രകാരം മുസ്ലീം കുടുംബത്തില്‍ പെട്ട വ്യക്തിയാണ് ഫര്‍ഹാൻ. ദുബായില്‍ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് എന്റര്‍പ്രൊണറും ബിസിനസ്സുകാരനുമാണ്. ഒരുപാട് സെലിബ്രിറ്റ് ബന്ധങ്ങളും ഫര്‍ഹാന് ഉണ്ട്.
ചെറുപ്പം മുതലേ പരിചയമുള്ള ഒരു ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീര്‍ത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പതിമൂന്ന് വര്‍ഷമായുള്ള ബന്ധമാണെന്നും, ഏറ്റെടുത്ത സിനിമാ തിരക്കുകള്‍ക്ക് ശേഷം വിവാഹം ഉണ്ടാവും എന്നുമാണ് മാസങ്ങള്‍ക്ക് മുന്‍പ് വന്ന വാര്‍ത്തകളിലും കേട്ടത്.
എന്നാല്‍ കീര്‍ത്തി സുരേഷും കുടുംബവും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി എന്നും, ഇപ്പോള്‍ തന്നെ ഒരു മൂന്ന് – നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീര്‍ത്തി പ്രതികരിച്ചിരുന്നത്.
അതേസമയം താൻ സിംഗിൾ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. പങ്കാളിക്കൊപ്പം സൗഹൃദമാണ് താൻ ആഗ്രഹിക്കുന്നതെന്നും കീർത്തി സുരേഷ് അന്ന് വ്യക്തമാക്കി.
അതേസമയം കീര്‍ത്തിയുടെ കല്യാണക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് മേനകയും സുരേഷും പറഞ്ഞിരുന്നു. അതിന് ശേഷം സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടന്‍ ഉണ്ടാവും എന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ കീര്‍ത്തിയുടെ അച്ഛനും അമ്മയുമായ സുരേഷ് കുമാറും മേനകയും പ്രചരിയ്ക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെതുകയും ചെയ്തിരുന്നു. അതിന് ശേഷം കുറച്ച് കാലം വിവാഹ ഗോസിപ്പുകള്‍ വന്നിരുന്നില്ല. ഇപ്പോള്‍ വീണ്ടുമൊരു വിവാഹ വാര്‍ത്ത പ്രചരിക്കുമ്പോള്‍, ഇതിനൊന്നും ഒരു അവസാനമില്ലേ എന്നാണ് ആരാധകരുടെ ചോദ്യം.











