
കൃഷ്ണ സിസ്റ്റേഴ്സിലെ പ്രധാന താരവും സോഷ്യൽ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിസിനസുകാരിയുമൊക്കെ ആണ് ദിയ കൃഷ്ണ. സിനിമ കുടുംബത്തില്‍ നിന്ന് വരികയാണെങ്കിലും അഭിനയത്തില്‍ ചുവട് ഉറപ്പിക്കാതെ സോഷ്യൽ മീഡിയയിലൂടെയും സ്വന്തമായി ഓൺലൈൻ ബിസിനസിലേക്ക് തിരിയുകയായിരുന്നു ദിയ .
കഴിഞ്ഞ ദിവസമായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ദിയ കൃഷ്ണയുടെ ഓൺലൈൻ ഫാൻസി ജ്വല്ലറി ഷോപ്പായ ഓ ബൈ ഓസി’ക്ക് നേരെ ഉയർന്ന ആരോപണങ്ങൾ. മകൾക്കെതിരെ വന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് ദിയ കൃഷ്ണയുടെ ‘അമ്മയും നടൻ കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണ ഇപ്പോൾ .
ദിയ കൃഷ്ണയ്‌ക്കെതിരെ ആദ്യം പരാതിയുമായി എത്തിയത് യുട്യൂബറായ സംഗീത അനിൽകുമാർ എന്ന സ്ത്രീയായിരുന്നു. ഉപ്പും മുളകും ഫാമിലി ലൈറ്റ്’ എന്ന പേജിന്റെ ഉടമയാണ് സംഗീത. സംഗീതയ്ക്കും ഫാൻസി ആഭരണങ്ങൾ വാടകയ്ക്ക് നൽകുന്ന ഒരു ഓൺലൈൻ സ്റ്റോർ ഉണ്ട്. ഇവർക്ക് പിന്നാലെ പിന്നീട് മറ്റൊരു സ്ത്രീ കൂടി ദിയയുടെ ഷോപ്പിലെ പ്രൊഡക്ടുകൾക്ക് ക്വാളിറ്റിയില്ലെന്ന് പരാതിപ്പെട്ട് എത്തി. തുടക്കത്തിൽ പരാതികൾ ഉയർന്നപ്പോൾ ദിയ പ്രതികരിച്ചിരുന്നില്ല.

അതോടെ റിയാക്ഷൻ വീഡിയോ ചെയ്യുന്ന യുട്യൂബർമാർ വിഷയം ഏറ്റെടുത്ത് ചർച്ച ചെയ്തു. ഇതോടെ ദിയയും വിഷയത്തിൽ പ്രതികരിച്ചു. പരാതിപ്പെട്ടവരിൽ ഒരാളുടെ പരാതി ജെനുവിനായിരുന്നില്ലെന്നും മറ്റൊരു പരാതിക്കാരിയുടെ പക്കൽ പ്രൊഡക്ട് അൺബോക്സ് ചെയ്യുന്ന വീഡിയോ ഇല്ലാത്തതിനാലുമാണ് പരാതി പരിഹരിച്ച് കൊടുക്കാൻ സാധിക്കാതെ പോയതെന്നാണ് ദിയ പറഞ്ഞത്.
ഇപ്പോഴിതാ മകൾക്കെതിരെ വന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് സിന്ധു കൃഷ്ണ. മകളുടെ പ്രൊഡക്ടുകൾ എല്ലാം നല്ല ക്വാളിറ്റിയുള്ളതാണെന്നാണ് സിന്ധു പുതിയ വ്ലോഗ് വീഡിയോയിൽ വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്. സിന്ധുവിന്റെ യുട്യൂബ് നോക്കിയപ്പോൾ ഓസിയുടെ വീഡിയോ ട്രെന്റിങ്ങ് ലിസ്റ്റിൽ കയറിയതായി കണ്ടു. ഓസിയുടെ ഷോപ്പിൽ നിന്നും ജ്വല്ലറി വാങ്ങിയ സ്ത്രീ എന്തോ പറയുകയും പിന്നീട് അത് ഏറ്റുപിടിച്ച് വഴിയേ പോകുന്ന യുട്യൂബേഴ്സ് എല്ലാം വന്ന് കഴിവ് തെളിയിക്കാനായി അവർ അവരുടേതായ വീഡിയോ എടുത്തിട്ടു.
അതിനോട് പ്രതികരിച്ച് ഓസിയിട്ട വീഡിയോയാണ് ട്രെന്റിങ്ങായത്. ഞാൻ ഒപ്പമുണ്ടായിരുന്നുവെങ്കിൽ മൈന്റ് ചെയ്യേണ്ടെന്ന് ഓസിയോട് പറഞ്ഞേനെ. ജോലിയും കൂലിയുമില്ലാത്തവർ ജീവിക്കാൻ വേണ്ടി നാലുപേർ അറിയുന്ന ആരുടെ എങ്കിലും ഇഷ്യു കിട്ടുമ്പോൾ അവർക്ക് അത് വാതോരാതെ സംസാരിക്കാനുള്ള ടോപ്പിക്കാകും. അവരുടെ കണ്ടന്റ് തന്നെ മറ്റുള്ളവർ പറയുന്ന കാര്യങ്ങളാണ്. അത് ഉപയോഗിച്ച് അവർ അരമണിക്കൂർ വീഡിയോ ചെയ്യും. ഇതുപോലെ ആരുടെ എങ്കിലും കാര്യങ്ങൾ വെച്ച് വീഡിയോ എടുത്ത് ജീവിക്കുന്ന ധാരാളം പേരുണ്ട്. അത്തരത്തിൽ വീഡിയോ ചെയ്യുന്നവർ എന്റെ വീഡിയോ കണ്ടാൽ അവർക്ക് വേണ്ടി പറയുകയാണ്.
നിങ്ങൾ എന്തുകൊണ്ട് കുറച്ചുകൂടി നല്ല കണ്ടന്റുകൾ വെച്ച് വീഡിയോ ചെയ്യാൻ ശ്രമിക്കുന്നില്ല?. ആളുകൾക്ക് പോസിറ്റിവിറ്റിയുണ്ടാക്കുന്ന കണ്ടന്റുകൾ ചെയ്യാൻ ശ്രമിക്കൂ. എന്ത് അറിഞ്ഞിട്ടാണ് നിങ്ങൾ ഒരാളെ കുറിച്ച് ഇങ്ങനെ വാതോരാതെ പറയുന്നത്?. നമ്മുടെ നാട്ടിലെ മനുഷ്യരുടെ സ്വഭാവമെന്താണെന്ന് വെച്ചാൽ നെഗറ്റിവിറ്റിയോടാണ് നമുക്ക് ഇഷ്ടം. അത് അറിയാനുമാണ് ആവേശം. ഓസിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ അത് മൈന്റ് പോലും ചെയ്യില്ല.
കസ്റ്റമേഴ്സിന് പ്രൊഡക്ട് നൽകുമ്പോൾ എക്സ്ട്രാ കെയറെടുക്കണമെന്നും ഒരു കേസ് പോലും നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകാൻ പാടില്ലെന്നും അത്രത്തോളം ടേക്കൺ കെയറാരിക്കണമെന്നും ഓസിയോടും അശ്വിനോടും പറയണം. ഓസിയുടെ പ്രൊഡക്ട്സ് എല്ലാം വളരെ നല്ലതാണ്. രണ്ട് ദിവസം മുമ്പ് ഹൻസിക ഇട്ടത് വർഷങ്ങൾക്ക് മുമ്പ് ഓസിയുടെ ഷോപ്പിൽ നിന്നും എടുത്ത മാലയാണ്. അത് കണ്ടപ്പോൾ ഞാനും ഓർത്തു… ഒന്നും പറ്റിയില്ലല്ലോ. ഇത്ര വർഷമായിട്ടും നന്നായിട്ട് തന്നെ ഇരിക്കുന്നല്ലോയെന്ന്. അന്ന് അത്ര വിലയില്ലാത്ത പ്രൊഡക്ടുമായിരുന്നു അത്.
അവളുടെ പ്രൊഡക്ട്സിന്റെ കൊറിയറുകൾ വരുമ്പോൾ ഞാൻ തന്നെയാണ് എല്ലാം ചെക്ക് ചെയ്യുന്നത്. അത്രത്തോളം ഡെഡിക്കേഷൻ ഓസി ഈ ബിസിനസിൽ ഇടുന്നുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു. തനിക്ക് എതിരെ വീഡിയോ ഇട്ടവർക്കെതിരെ നിയമപരമായി നീങ്ങാനാണ് ദിയ കൃഷ്ണയുടെ തീരുമാനം. പത്ത് ലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്സ് തന്റെ സ്ഥാപനത്തിന് ഉണ്ടെന്നാണ് ദിയയുടെ ജ്വല്ലറി ഷോപ്പിന്റെ സോഷ്യൽമീഡിയ പേജിന്റെ ബയോയിലുള്ളത്. അതേസമയം സത്യത്തില്‍ ദിയ കൃഷ്ണയുടെ കയ്യില്‍ നിന്ന് വാങ്ങുന്ന ആഭരണങ്ങള്‍ മോശമാണോ? എന്ന ചോദ്യത്തിന് യൂട്യൂബര്‍ കൂടിയായ അസ്ല മാര്‍ലിയും മറുപടിയുമായി എത്തിയിരുന്നു.
തന്റെ സഹോദരന്റെ വിവാഹത്തിന് വേണ്ടി ദിയയുടെ കൈയില്‍ നിന്നും ആഭരണം വാങ്ങിയെന്നും അത് ഉപയോഗിച്ചപ്പോള്‍ ഉണ്ടായ അനുഭവം എന്താണെന്നുമാണ് അസ്ല വെളിപ്പെടുത്തിയത്. അര്‍ജന്റായി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ തനിക്ക് വേണമെന്ന് പറഞ്ഞാണ് താന്‍ ആഭരണത്തിന് ഓര്‍ഡര്‍ ചെയ്തത് എന്നും അസ്ല മാർലി. അതുപോലെ അത് കിട്ടുകയും ചെയ്തു. കൊടുത്ത പൈസയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ലതായിരുന്നു. ശരിക്കും ഇത് സ്വര്‍ണം ആണെന്ന് പോലും മറ്റുള്ളവര്‍ക്ക് തോന്നി. അങ്ങനെ ദിയയുടെ ഓര്‍ണമെന്‍സില്‍ താന്‍ 100% സംതൃപ്തയാണെന്നും അസ്ല പറയുന്നു.

ഇതിനെക്കുറിച്ച് മുമ്പ് തന്നെ ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിച്ചിരുന്നതാണ്. എന്നാലിപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇതാണ് നല്ല സമയമെന്ന് എനിക്ക് തോന്നി. ഇതൊരിക്കലും അവരുടെ കയ്യില്‍ നിന്ന് പൈസ വാങ്ങി പ്രമോഷന് വേണ്ടി ചെയ്യുന്നതല്ല. ഏതൊരു ബിസിനസിലും പ്രശ്‌നങ്ങളുണ്ടാവും. പക്ഷേ ഒരു ബിസിനസ് കൊണ്ടു നടക്കുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. ദിയയെ ഒരു ഇന്‍ഫ്‌ലുവന്‍സറായി എനിക്ക് തോന്നിയത് അവര്‍ കൊണ്ട് നടക്കുന്ന ഈ ബിസിനസ് കണ്ടിട്ടാണ്.
ഈ പ്രായത്തില്‍ ഇത്രയധികം കസ്റ്റമേഴ്‌സിനെ കിട്ടുക എന്ന് പറയുന്നത് നിസ്സാര കാര്യമല്ല. ഞാന്‍ അവരുടെ ആഭരണം വാങ്ങിയത് ദിയ പോലും അറിഞ്ഞിട്ടുണ്ടാവില്ല. എന്നോട് സംസാരിച്ചതും കാര്യങ്ങള്‍ കൈകാര്യം ചെയ്തതും അവരുടെ സ്റ്റാഫാണ്. എന്നാല്‍ അതിലേക്ക് അവരുടെ പേഴ്‌സണല്‍ കാര്യങ്ങള്‍ കൂടി വലിച്ചിഴക്കുന്നത് ശരിയായ കാര്യമല്ല. ഒരാള്‍ക്ക് ഒരു തെറ്റ് സംഭവിച്ചാല്‍ അതിനെ കുറിച്ച് പതിനായിരം കുറ്റം പറഞ്ഞ് ആളുകള്‍ ഇറങ്ങുകയാണ്. പലരും അന്ന് അങ്ങനെ സംഭവിച്ചു എന്നൊക്കെയാണ് പറയുന്നത്. പണ്ട് നടന്ന കാര്യമാണെങ്കില്‍ അപ്പോള്‍ പറയാത്തത് എന്താണ്? ഇപ്പോള്‍ അതും പറഞ്ഞു വരുന്നത് ആ ബിസിനസിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. ഒരാളുടെ കഷ്ടപ്പാടാണ് ആ ബിസിനസ്. ഫോണ്‍ ഓര്‍ഡര്‍ ചെയ്തിട്ട് സോപ്പുപെട്ടി വരുന്ന കഥകള്‍ വരെ നമ്മള്‍ കേട്ടിട്ടുണ്ട്. ഏതു ബിസിനസിലും ഏറ്റക്കുറച്ചിലുകള്‍ ഒക്കെ ഉണ്ടാവും. പാളിച്ചകളും പറ്റും. കുറച്ചൊക്കെ അഭിനന്ദിക്കാന്‍ പഠിക്കണം എന്നും അസ്ല മാർലി പറയുന്നു.











