
തന്റെ സിനിമയായ ‘ലിറ്റില്‍ ഹാര്‍ട്ട്സി’ന്റെ വിതരണത്തില്‍ ഫിയോക്കിന്റേയും നിര്‍മ്മാതാക്കളുടെ സംഘടനയുടേയും ഭാഗത്തു നിന്നുമുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്.
എന്നാൽ പക്ഷെ അവർ അത് തനിക്കിട്ട് തന്ന പണിയല്ലയെന്നും ചിത്രത്തിൽ നായകൻ ആയെത്തിയ ഷെയിൻ നിഗമിനുള്ള പണി ആയിരുന്നു എന്നുമാണ് സാന്ദ്ര തോമ്സ് പറയുന്നത്. ലിറ്റില്‍ ഹാര്‍ട്ട്സിന്റെ വിതരണം നടത്തിയിരുന്നത് ഫിയോക്ക് ആയിരുന്നു.
എന്നാല്‍ പക്ഷെ മതിയായ പോസ്റ്ററുകളോ പരസ്യങ്ങളോ ഈ ചിത്രത്തിന് ലഭിച്ചിരുന്നില്ല. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയുണ്ടെന്നാണ് സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നത്. മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തല്‍.
ഫിയോക്കുമായി തനിക്കൊരു പ്രശ്നമുണ്ടായിരുന്നു മുൻപ് എന്നും സാന്ദ്ര തോമസ് പറയുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അന്ന് താൻ അതേപ്പറ്റി പറഞ്ഞ് പരാതി കൊടുത്തിരുന്നു ലിറ്റില്‍ ഹാര്‍ട്ട്സ് എന്ന സിനിമയുടെ റിലീസിന് മുമ്പാണ് ആദ്യം പരാതി കൊടുക്കുന്നത് എന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നു.

‘പിറ്റേന്ന് രാഗേഷേട്ടന് വിളിച്ചു. ലിറ്റില്‍ ഹാര്‍ട്ട്സിന്റെ വിതരണം ഫിയോക്കിന് കൊടുക്കണം. അങ്ങനെ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞുവെന്നാണ് സാന്ദ്ര തോമസ്പറയുന്നത്. എന്നാൽ പക്ഷെ സിനിമ റിലീസ് ആയ അന്ന് തന്നെ പണി പാളിയെന്ന് തനിക്ക് മനസിലായി എന്നും സാന്ദ്ര തോമസ് പറയുന്നു. ഷോ ടൈമിംഗ് തെറ്റി, പ്രധാനപ്പെട്ട നഗരങ്ങളിലൊന്നും ആ സിനിമയില്ല, എല്ലാവരും പടമില്ലേ എന്ന് ചോദിച്ച് വിളിക്കുന്നു. ആദ്യ ആഴ്ച തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നു. രണ്ടാം വീക്കില്‍ വന്നപ്പോള്‍ ആദ്യത്തെ വീക്കിന്റെ പകുതി ഷോകളിലേക്ക് ഒതുങ്ങിപോയി.
തുടര്‍ന്ന് താന്‍ നിര്‍മ്മാതാക്കളുടെ സംഘടനയിലുള്ള എല്ലാവരേയും വിളിച്ചുവെന്നും സാന്ദ്ര തോമസ് പറയുന്നു. ഫിയോക്കിന്റെ ചെയര്മാന് ആയ നടൻ ദിലീപിനേയും വിളിച്ചുവെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. പക്ഷെ പരിഹാരം ഉണ്ടായില്ല എന്നും സാന്ദ്ര തോമ്സ് ചൂണ്ടി കാണിക്കുന്നു. പിറ്റേന്ന് താന്‍ കരഞ്ഞു കൊണ്ടാണ് സുരേഷ് ഗോപിയെ വിളിക്കുന്നത്. എങ്ങനെയെങ്കിലും സഹായിക്കണം എന്ന് അദ്ദേഹത്തോട് പറഞ്ഞു എന്നും സാന്ദ്ര തോമസ് പറയുന്നു.
അദ്ദേഹം വിളിച്ച് പറഞ്ഞതിന് ശേഷമാണ് പിവിആറില്‍ ലിറ്റിൽ ഹേർട്ട്സിന് ഷോ കിട്ടുന്നത് എന്നും സാന്ദ്ര തോമസ് പറയുന്നു. പിന്നീട് അദ്ദേഹം പറഞ്ഞത് പ്രകാരം നിര്‍മ്മാതാവ് സുരേഷ് വിളിച്ചു. പിറ്റേന്ന് താന്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയെന്നും സാന്ദ്ര തോമസ് പറയുന്നു. ത
ന്റെ സിനിമയുടെ പോസ്റ്റര്‍ എവിടേയും ഉണ്ടായിരുന്നില്ലെന്നും പടം ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററില്‍ പോലും പോസ്റ്റര്‍ ഉണ്ടായിരുന്നില്ലെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. അതേ തുടര്‍ന്നാണ് താന്‍ ലിറ്റില്‍ ഹാര്‍ട്ട്സ് സിനിമയുടെ പോസ്റ്റര്‍ കണ്ടവരുണ്ടോ എന്ന് ചോദിച്ച് പോസ്റ്റിടുന്നതെന്നും സാന്ദ്ര തൊമസ് പറയുന്നുണ്ട്. തങ്ങള്‍ അടിച്ചു നല്കിയ പോസ്റ്ററും ഫ്ളക്സും പോലും എവിടേയും വന്നില്ല.
പത്രത്തില്‍ പോലും പരസ്യമില്ലായിരുന്നുവെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. എല്ലാ തരത്തിലും ചവിട്ടി തേക്കാനുള്ള ശ്രമമായിരുന്നു. എല്ലാം മനപ്പൂര്‍വ്വം ചെയ്തതാണെന്ന് മനസിലായെന്നും സാന്ദ്ര തോമസ് പറയുന്നത്. അത് തനിക്കുള്ള പണിയായിരുന്നില്ല. താന്‍ മനസിലാക്കിയിടത്തോളം അത് ഷെയ്ന് നിഗത്തിനുള്ള പണിയായിരുന്നു. അത് താൻ ഏറ്റെടുക്കുകയായിരുന്നു” എന്നും സാന്ദ്ര തോമസ് പറയുന്നുണ്ട്.
തുടര്‍ന്ന് താന്‍ ഷെയ്ന് നിഗത്തിന്റെ അമ്മയെ വിളിച്ച് സംസാരിച്ചുവെന്നും സാന്ദ്ര തോമ്സ് പറയുന്നു. ഈ സിനിമയില്‍ മാത്രമല്ല, ഒരുപാട് നാളുകളായി തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് ഇതെന്നുമായിരുന്നു അവരുടെ മറുപടിയെന്നും സാന്ദ്ര തോമസ് പറയുന്നു.
ഷെയ്ന് നിഗത്തെ നായകനായി സിനിമ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംഘടനയിലുള്ളവര്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നുവെന്നും സാന്ദ്ര തോമസ് പറയുന്നു. അതേസമയം തന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ ഷെയ്നില് നിന്നും യാതൊരു ബുദ്ധിമുട്ടും തനിക്ക് ഉണ്ടായിട്ടില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
അതുപോലെ തന്നെ ഈ കഴിഞ്ഞ ആഴ്ച നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര തോമസ് നേരത്തെ പരാതി നൽകിയിരുന്നു. സാന്ദ്ര തോമസിന്റെ പരാതിയിൻ മേൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് ഈ കേസിൽ എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടന പുറത്താക്കിയത്.











