യൂട്യൂബ് വ്ലോഗർ ആർജ്യു വിവാഹിതനായി; സിഗ്മ ഗ്യാങ്ങിൽ നിന്നും നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നതായി ആരാധകരും

യൂട്യൂബ് വ്ളോഗര്‍ ആർജ്യു എന്നറിയപ്പെടുന്ന അര്‍ജുന്‍ സുന്ദരേശനും അവതരാകയും മോഡലുമായ അപര്‍ണ പ്രേംരാജും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

അര്‍ജ്യു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്. ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. “അങ്ങനെ ഞങ്ങള്‍ അത് ഇന്ന് ചെയ്‌തിരിക്കുന്നു”-എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും വിവാഹ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

“യൂട്യൂബ് കൺവിൻസിംഗ് സ്റ്റാർ ആർജ്യു അവറുകൾക്ക് അഭിനന്ദങ്ങൾ, അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ സിഗ്‌മ ഗൃഹസ്ഥനായി. ഇനി ആര്?”, “നിങ്ങള്‍ ഇവിടെ സിഗ്‌മ കളിച്ച് ഇരിക്ക്, ഞാന്‍ ഒന്ന് പോയി കല്യാണം കഴിച്ചിട്ട് വരാം”, “ഔദ്യോഗികമായി നിങ്ങളെ സിഗ്‌മ ഗാംഗില്‍ നിന്നും പിരിച്ച് വിട്ടിരിക്കുന്നു”, “അണ്ണന്‍റെ കല്യാണത്തിന് ഓരിയിടല്‍ ഒന്നും ഇല്ലായിരുന്നില്ല അത്രേ. സിഗ്‌മകളുടെ കരച്ചില്‍ ആയിരുന്നു”, “അര്‍ജുനെ റോള്‍ മോഡലാക്കി സിഗ്‌മയായി ജീവിച്ച ഞാന്‍”… തുടങ്ങി രസകരമായ കമന്‍റുകളാണ് അര്‍ജ്യുവിന്‍റെ കമന്‍റ്‌ ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാൽ അഭിനന്ദനങ്ങളുമായി നിവരധി സെലിബ്രിറ്റികളും സോഷ്യൽ മീഡിയ താരങ്ങളും എത്തിയിരുന്നു . ആര്യ ബഡായി, അപർണ തോമസ്, കാർത്തിക് സൂര്യ , നന്ദു സലിം കുമാർ , വിഷ്ണു ജോഷി , ശ്രുതി രജനികാന്ത് , സാധിക വേണുഗോപാൽ , ഗായിക വൃദ്ധി വിശാൽ തുടങ്ങി നിരവധിപേർ ആശംസകളുമായി കമെന്റ് ബോക്സിൽ എത്തിയിരുന്നു.

സീരിയല്‍ റോസ്‌റ്റിംഗ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് അര്‍ജ്യു. യൂട്യൂബിലും ഇന്‍സ്‌റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരമാണ് അര്‍ജ്യു. ഈ ജൂലൈയിലാണ്  അര്‍ജ്യു താന്‍ പ്രണയത്തിലാണെന്ന വിവരം ആരാധകരെ അറിയിച്ചത്. വളരെ ഞാട്ടലോടെയാണ് ആരാധകർ ഈ വാർത്തയോട് പ്രതികരിച്ചത് .