താൻ ഷാരിഖിനേക്കാൾ മൂത്തതാണ്, ആദ്യ വിവാഹത്തിൽ ഒരു മകളും ഉണ്ട്, ഷാരിഖ് തന്നെ ഉപേക്ഷിക്കുമോ എന്ന് ഭയമുണ്ട്; മരിയ

നടന്‍ റിയാസ് ഖാന്റെ മൂത്ത മകന്‍ ഷാരിഖ് വിവാഹിതനായിരിക്കുകയാണ്. വിവാഹം കഴിഞ്ഞതിനു പിന്നാലെ തന്നെ ഇട്ടിട്ട് പോകുമോ എന്ന ഭയം ഭാര്യക്കുണ്ടന്നും താരപുത്രൻ പറയുന്നു.

ഷാരിഖിന്റേത് മാസങ്ങള്‍ക്കു മുന്‍പ് നടന്ന വിവാഹമാണെങ്കിലും ഇപ്പോഴും ഷാരിഖിനേയും ഭാര്യയേയും കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിനോടുവില്‍ മരിയ ജെനിഫര്‍ എന്ന ക്രിസ്ത്യൻ മത വിശ്വാസിയായ യുവതിയെയാണ് താര പുത്രന്‍ വിവാഹം കഴിച്ചത്.

മരിയ നേരത്തെ വിവാഹിതയും 9 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. ഇതിന്റെ പേരില്‍ നിറയെ വിമര്‍ശനങ്ങളും താര പുത്രനും ഭാര്യക്കും നേരിടേണ്ടതായി വന്നു. ഇതൊക്കെ കാണുമ്പോള്‍ തന്നെ ഉപേക്ഷിച്ചു പോകുമോയെന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ മരിയ തന്നോട് നിരന്തരം  ചോദിക്കാറുണ്ട് എന്നും അതിനൊക്കെ താന്‍ പറയുന്ന ഉത്തരം ഒന്നാണെന്ന് പറയുകയാണ് ഇപ്പോൾ ഷാരിഖ്.

ഒരു തമിഴ് ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഇപ്പോൾ ഷാരിഖും മരിയയും. ഷാരിഖ് തന്നോട് ഐ ലവ് യു എന്നൊന്നും പറഞ്ഞിട്ടില്ല എന്നാണ് മരിയ പറയുന്നത്. തങ്ങള്‍ തമ്മില്‍ കണ്ട് ഒരാഴ്ചയ്ക്കു ശേഷം തനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നാണ് ഷാരുഖ് തന്നോട് പറഞ്ഞത് എന്നാണ് മരിയ ജെന്നിഫർ വെളിപ്പെടുത്തുന്നത്.

ജീവിതം മുഴുവന്‍ നിന്റെ കൂടെ ആയിരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ആഗ്രഹിക്കുന്നതെന്നും ഷാരിഖ് തന്നോട് പറഞ്ഞു. എന്നാൽ പക്ഷെ തനിക്കും  പെട്ടെന്നൊരു സ്പാര്‍ക്ക് ഉണ്ടായി അത് വിവാഹത്തിലേക്ക് പോകുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നാണ് മരിയ ജെന്നിഫർ പറയുന്നത്.

മരിയയെ കണ്ടപ്പോൾ തന്നെ ഐ ലവ് യു എന്ന് പറഞ്ഞ് മരിയയുടെ പുറകെ നടക്കാതെ നേരെ വിവാഹത്തിലേക്ക് പോകാനാണ് താന്‍ തീരുമാനിച്ചതെന്ന് ഷാരിഖും  പറയുന്നു. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത് സത്യമാണ് എന്ന അഭിപ്രായമാണ് ഷാരിഖിനും ഉള്ളത്. മരിയയെ കണ്ടപ്പോഴാണ് തനിക്ക് അത്  മനസ്സിലായത്. കാരണം കണ്ട ഉടന്‍ തന്നെ താന്‍ ഇവളെയാണ് വിവാഹം കഴിക്കേണ്ടത് എന്ന് തോന്നി എന്നും ഷാരിഖ് പറയുന്നു. ഇവൾ തന്റെ  ഭാര്യയാണെന്നും കണ്ട അടുത്ത സെക്കന്‍ഡില്‍ തന്നെ തനിക്ക് മനസ്സിലായി എന്നും ഷാരിഖ് കൂട്ടിച്ചേർക്കുന്നു.

പ്രണയത്തിലായ ശേഷം എട്ട് മാസത്തോളം തങ്ങൾ അടുത്തടുത്ത വീടുകളിലാണ് കഴിഞ്ഞത്. മരിയക്കൊപ്പം ഈ വീട്ടിലാണുണ്ടാവുക. രാത്രി ഉറങ്ങാൻ തന്റെ വീട്ടിൽ പോകുകയായിരുന്നെന്ന് ഷാരിഖും പറഞ്ഞു. പിന്നെ തങ്ങളുടെ റിലേഷന്‍ കുറച്ച് നീണ്ടു പോയത് ഇവള്‍ക്ക് ക്രിഞ്ച് ലവ് ഒന്ന് ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞതു കൊണ്ടാണ് എന്നും താരപുത്രൻ വ്യക്തമാക്കുന്നു. തനിക്കും അതൊന്നും ഇഷ്ടമല്ലായിരുന്നു എന്നും ജീവിതത്തിലെ ഒരുപാട് മോശം അനുഭവങ്ങള്‍ നേരിട്ടുള്ള ആളാണ് താൻ എന്നും മരിയ പറയുന്നു.

എന്നാൽ പക്ഷേ ഷാരിഖിനെ പോലെ ഒരാളെ താനല്ല തന്റെ സ്ഥാനത്ത് വേറെ ഏത് പെൺകുട്ടിയാണെങ്കിലും സ്നേഹിച്ച് പോകും എന്നാണ് മരിയ പറയുന്നത്. കാരണം ഷാരിഖ് അത്രയധികം സ്‌നേഹിക്കും. ആളുടെ ഒപ്പം വളരെ സേഫ് ആണ്. എല്ലാ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതരായിരിക്കുക എന്നത് മാത്രമായിരിക്കും ലക്ഷ്യം. അതെല്ലാം ഒരു മനുഷ്യന്റെ അടുത്തു നിന്ന് കിട്ടുമ്പോള്‍ നമുക്ക് പിന്നെ സംശയിക്കാന്‍ ഒന്നുമില്ല. അവരുടെ ലോകത്ത് താന്‍ മാത്രമേയുള്ളൂ എന്ന ചിന്ത വളരെ പ്രധാനമാണെന്നും മരിയ കൂട്ടിച്ചേർത്തു.

തങ്ങളുടെ വിവാഹം കഴിഞ്ഞത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ കുറേക്കാലമായി തങ്ങള്‍ക്ക് തമ്മില്‍ അറിയാം. അന്നുമുതല്‍ ഇന്നും ഷാരിഖ് ഇങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ ക്യാരക്ടറില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നും മരിയ പറയുന്നു. എന്നാൽ പക്ഷെ അമ്പത് വയസായാലും നീ ഇതുപോലെ ആയിരിക്കുമോ എന്നും, താന്‍ പ്രസവിച്ചാല്‍ ഗുണ്ടുമണി പോലെയാവും നീ അപ്പോള്‍ തന്നെ ഉപേക്ഷിക്കുമോ? എന്നൊക്കെയാണ് മരിയ തന്നോട് ചോദിക്കുന്നത് എന്നും ഷാരിഖ് വെളിപ്പെടുത്തുന്നു.

അങ്ങനെയൊക്കെ പറയേണ്ട ആവശ്യമെന്താണ് എന്നും മരിയ എന്നും തന്റെ ഭാര്യ തന്നെയായിരിക്കുമെന്ന മറുപടിയാണ് തനിക്ക് അവളോട് പറയാൻ ഉള്ളതെന്നുമാണ് ഷാരിഖ് പറയുന്നത്. തങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളെപ്പറ്റിയും മരിയ സംസാരിക്കുന്നുണ്ട്.

തങ്ങളെക്കുറിച്ച് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. അതുപോലെ തന്നെ നല്ല അഭിപ്രായം പറയുന്നവരുമുണ്ട്. പക്ഷേ നെഗറ്റീവ് വരുമ്പോള്‍ അത് നമ്മളെയും മോശമായി ബാധിക്കും. കാരണം താനൊരു അമ്മയാണ്. തന്റെ മകള്‍ വളര്‍ന്ന് കഴിഞ്ഞു ഇതൊക്കെ കാണുമ്പോള്‍ മകൾക്ക് അത് വിഷമമാവുമെന്നും മരിയ പറയുന്നു. താൻ ഷാരിഖിനേക്കാളും മൂന്നു വയസിനു മൂത്തതാണ് മാത്രമല്ല തനിക്ക് മകളുള്ളതിനാൽ തന്നെ ആദ്യം ഈ ബന്ധം വേണ്ടെന്ന് തോന്നിയിരുന്നു. എന്നാൽ ഷാരിഖ് തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നെന്നും മരിയ വ്യക്തമാക്കുന്നു.

അച്ഛനോടും അമ്മയോടും അമ്മയോടും മരിയയെക്കുറിച്ച് പറഞ്ഞപ്പോൾ ആദ്യം അവർക്ക് യോജിപ്പില്ലായിരുന്നു എന്നാണ് ഷാരിഖ് പറയുന്നത്. ഇത് ശരിയാകുമോ എന്ന് ആദ്യമവർ ചിന്തിച്ചു. പക്ഷെ മരിയയെ വീട്ടിലേക്ക് കൊണ്ട് പോയി കാണിച്ചു. മരിയയെ അച്ഛനും അമ്മയും കണ്ടതിനു ശേഷം രണ്ട് പേർക്കും ഓക്കെ ആയി. അച്ഛൻ എതിർക്കുമോ എന്നായിരുന്നു ഭയം. എന്നാൽ അദ്ദേഹവും തങ്ങളുടെ വിവാഹത്തിന് സമ്മതിച്ചെന്ന് ഷാരിഖ് പറയുന്നു. ഇതേക്കുറിച്ച് മരിയയും സംസാരിച്ചു.

ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷമായിരുന്നു ഇരുവരുടേയും വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം ആഘോഷമായാണ് ഷാരിഖ്-മരിയ വിവാഹം നടന്നത്. വിവാഹത്തിന്റെ സമയത്ത് എന്റെ അച്ഛന് തീരെ സുഖമില്ലായിരുന്നു. അതുകൊണ്ട് റിയാസ് അങ്കിളാണ് തന്നെ വിവാഹ വേദിയിലേക്ക് നടത്തിയത്. ക്രിസ്ത്യൻ വിവാ​ഹങ്ങളിൽ അച്ഛനാണ് അത് ചെയ്യേണ്ടത്. എന്നാൽ അദ്ദേഹത്തിന് സുഖമില്ലാത്തതിനാലാണ് റിയാസ് അങ്കിൾ ചെയ്തതെന്ന് മരിയ വ്യക്തമാക്കി.