
സീരിയൽ മേഖലയിൽ ഏറ്റവും ജനപ്രീതിയുള്ള നടനാണ് രാജേഷ് ഹെബ്ബാർ. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം സോഷ്യൽമീഡിയയിലും യുട്യൂബ് വീഡിയോകളുമായെല്ലാം സജീവമാണ്. തന്റെ കുടുംബ വിശേഷങ്ങളെല്ലാം വ്ലോഗായി പങ്കു വെക്കാറുള്ളതു കൊണ്ട് തന്നെ നടൻ രാജേഷ് ഹെബ്ബാറിന്റെ കുടുംബാംഗങ്ങളും മലയാളികൾക്ക് സുപരിചിതരാണ്.
അഭിനയവും കലയും രാജേഷ് ഇത്രത്തോളം ഇഷ്ടപ്പെടാനുള്ള ഒരു കാരണം രാജേഷിന്റെ അമ്മയാണ്. ഹെഡ് മിസ്ട്രസ് ആയിട്ട് വിരമിച്ച രാജേഷിന്റെ അമ്മ പത്മിനി ഹെബ്ബാർ മികച്ച ഒരു നർത്തകി കൂടിയാണ്. ഇപ്പോഴിതാ ആദ്യമായി ഒരു അഭിമുഖത്തിൽ അമ്മയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് രാജേഷ് ഹെബ്ബാർ.
താനും അമ്മയും തമ്മിൽ പതിനെട്ട് വയസിന്റെ വ്യത്യാസം മാത്രമെയുള്ളുവെന്നും അതിനാൽ സുഹൃത്തുക്കളെപ്പോലെയാണെന്ന് പറയുകയാണ് രാജേഷ് ഹെബ്ബാർ. ഓഡിയൻസിന്റെ കയ്യടി കേൾക്കുന്നത് സമ്മാനം കിട്ടുന്നതിനേക്കാൾ കുട്ടിക്കാലം മുതൽ തനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് എന്നാണ് രാജേഷ് ഹെബ്ബാർ പറയുന്നത്. ആഴ്ചയിൽ ഒരു സിനിമ അച്ഛനും അമ്മയും തന്നെ കൊണ്ടുപോയി കാണിക്കുമായിരുന്നു എന്നും രാജേഷ് പറയുന്നു.

പിന്നെ ഒന്നും കയ്യിൽ ഇല്ലാതെയാണ് മുതിർന്നപ്പോൾ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് അച്ഛനോട് പറഞ്ഞത് എന്നും രാജേഷ് ഓർക്കുന്നു. അന്നൊരു പ്രോജക്ട് പോലും തന്റെ കയ്യിലുണ്ടായിരുന്നില്ല. ആദ്യത്തെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചതും അച്ഛൻ കാരണമാണ് എന്നും രാജേഷ് കൂട്ടിച്ചേർത്തു. താൻ തുടക്കത്തിൽ എപ്പോഴും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമായിരുന്നു. അങ്ങനെ ഒരുപാട് ഡോക്ടർ കഥാപാത്രങ്ങൾ താൻ ചെയ്തിട്ടുണ്ട് എന്നും രാജേഷ് ഹെബ്ബാർ പറയുന്നു.
താനും അമ്മയും തമ്മിൽ പതിനെട്ട് വയസിന്റെ വ്യത്യാസമേയുള്ളു എന്നാണ് രാജേഷ് പറയുന്നത്. പതിനാറാമത്തെ വയസിലായിരുന്നു അമ്മയുടെ വിവാഹം നടന്നത്. ഇന്നായിരുന്നുവെങ്കിൽ കേസായേനെ എന്ന് കൂടി ചൂണ്ടികാണിക്കുകയാണ് രാജേഷ്. പക്ഷെ അച്ഛന് അന്ന് പത്തൊമ്പത് വയസായിരുന്നു പ്രായം . അച്ഛൻ എംബിബിഎസ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അമ്മ പത്താം ക്ലാസ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. വിവാഹത്തിന് ശേഷം ‘അമ്മ ഡിഗ്രി പഠിച്ചു. ഡിഗ്രി പരീക്ഷ എഴുതുമ്പോൾ അമ്മ തന്നെ ഗർഭിണിയായിരുന്നു എന്നും രാജേഷ് പറയുന്നു.
അമ്മ ഛർദ്ദിക്കുന്നത് കണ്ട് എല്ലാവരും കരുതി ഒരുപാട് പഠിച്ച് ക്ഷീണിച്ചിട്ട് അവശയായിട്ടാകുമെന്ന്. ശരിയായ കാര്യം അവർ പിന്നീടാണ് അറിഞ്ഞത് എന്നും രാജേഷ് പറയുന്നുണ്ട്. അതുപോലെ തന്നെ അച്ഛനും അമ്മയും താനും തമ്മിൽ പ്രായ വ്യത്യാസമില്ലാത്തതു കൊണ്ട് തന്നെ തങ്ങൾ യഥാർത്ഥത്തിൽ സുഹൃത്തുക്കളെപ്പോലെ തന്നെയാണ് എന്നും രാജേഷ് പറയുന്നു. തങ്ങൾക്കിടയിൽ ഒരു ജനറേഷൻ ഗ്യാപ്പില്ല എന്നും എന്ത് കാര്യവും തനിക്ക് മാതാപിതാക്കളോടും ഭാര്യയോടും പറയാം.
അതേസമയം സിനിമയിൽ നിന്നാണ് രാജേഷ് ഹെബ്ബാറിന്റെ അഭിനയത്തിന്റെ തുടക്കം എങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാർ. നായകനായും വില്ലനായും സഹ നടനായും ഒക്കെ സീരിയലുകളിൽ നിറഞ്ഞു നിൽക്കുന്ന രാജേഷിനു ആരാധകരും ഏറെ ആണ്.
35 വയസ്സിനു ശേഷമാണ് താൻ അഭിനയത്തിൽ സജീവമായത് എന്ന് രാജേഷ് തന്നെ പല തവണ മുൻപും പറഞ്ഞിട്ടുണ്ട്. കൂടാതെ വെസ്റ്റേൺ മ്യൂസിക്കിൽ പത്തുവർഷം പ്രൊഫഷണൽ വോക്കലിസ്റ്റായി ബാൻഡിൽ പാടിയിരുന്ന ആളാണ് രാജേഷ് . രാജേഷിന്റെയും ഭാര്യ അനിതയുടെയും പ്രണയ വിവാഹമാണ്. മൂന്നു മക്കൾ ആണ് ഇരുവർക്കും . മൂത്ത മകൻ ആകാശ്, അതിനു താഴെ ഇരട്ട പെൺകുട്ടികൾ ആണ് വർഷയും രക്ഷയും.











