ഇതൊക്കെ യുട്യൂബിൽ വരും; കാവ്യക്ക് ഉപദേശം നൽകി ദിലീപ്; ഇന്നും ആ നിഷ്കളങ്കത പോയിട്ടില്ല, മെലിഞ്ഞു സുന്ദരിയായി കാവ്യ

നടൻ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം മുൻപൊക്കെ പൊതു പരിപാടികളിൽ നിന്നും വിട്ടു നിന്ന നടി കാവ്യ മാധവൻ ഈയടുത്തായി ഫങ്ഷനുകളിലെല്ലാം ഭർത്താവ് ദിലീപിനൊപ്പം എത്താറുണ്ട്. ഇപ്പോഴിതാ നിർമാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ റിസപ്ഷന് ദിലീപിനൊപ്പം എത്തിയ കാവ്യ മാധവന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

മലയാളത്തിൽ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുള്ള നിർമാതാവാണ് രവി. ദിലീപും കാവ്യയുമെല്ലാം അദ്ദേഹം നിർമ്മിച്ച സിനിമകളിൽ ഭാ​ഗമായിട്ടുണ്ട്. മാത്രമല്ല ജയറാം, പാർവതി, മമ്മൂട്ടി, സംവിധായകൻ തുളസീദാസ്, നടി മേനക, ചിപ്പി തുടങ്ങി ഒട്ടുമിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കാവ്യയും ദിലീപും റിസപ്ഷനിലാണ് പങ്കെടുത്തത്.

ഹെവി ​ഗോൾഡൺ ബീഡ്സ് വർക്കുള്ള വെളുത്ത സൽവാറായിരുന്നു കാവ്യ ധരിച്ചിരുന്നത്. വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് ഫോർമൽ ലുക്കിലായിരുന്നു ദിലീപ് എത്തിയത്. റിസപ്ഷനെത്തിയ ഇരുവരും സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളോടെല്ലാം സൗഹൃദം പങ്കുവെക്കുകയും ഒപ്പം നിന്ന് ഫോട്ടോ പകർത്തുകയും എല്ലാം ചെയ്തു. അതിനിടയിൽ ചടങ്ങ് പകർത്താനെത്തിയ മീഡിയക്കാരോട് കാവ്യ മാധവൻ  മകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

മകൾ മാമാട്ടികുട്ടിക്ക് പാട്ടിനോട് കമ്പമുണ്ടോ എന്ന ചോദ്യത്തിന് ഒട്ടും ജാഡയൊന്നും ഇല്ലാതെ കാവ്യ മറുപടി നൽകി . അവൾക്ക് മെലോഡിയസായിട്ടുള്ള പാട്ടുകളാണ് ഇഷ്ടം . ചിത്ര ചേച്ചി പാടിയ തീരമേ, അമ്പിളി മൂവിയിലെ ആരാധികേ എന്നൊരു പാട്ടില്ലേ അങ്ങനത്തെ പാട്ടുകളാണ് മഹാലക്ഷ്മിക്ക് ഇഷ്ടം എന്നാണ് കാവ്യ മാധവൻ പറയുന്നത്. തുടക്കത്തിൽ ഇതൊക്കെ വീഡിയോയാക്കി പകർത്തുന്നുണ്ടെന്ന കാര്യം കാവ്യ മാധവൻ ശ്രദ്ധിച്ചില്ല. അത് തിരിച്ചറിഞ്ഞപ്പോൾ അയ്യോ. ഇതൊക്കെ എന്തിനാണ് എടുക്കുന്നത് ചോദിച്ച് നാണത്തോടെ ക്യാമറയിൽ നിന്നും കാവ്യ മാധവൻ മാറി നിൽക്കുന്നതും പ്രചരിക്കുന്ന ഈ വീഡിയോയിൽ കാണാം.

‘ഇതിനിടയിൽ ഭാര്യയോട് ഇതൊക്കെ യുട്യൂബിൽ വരും. സംസാരിച്ച് കഴിഞ്ഞാൽ പിന്നെ എന്തെങ്കിലുമൊക്കെ പറയൂട്ടോ’, എന്ന് ദിലീപ് കൗണ്ടർ പറയുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് ഗായിക സുജാതയ്ക്കും കുടുംബത്തിനുമൊപ്പമെല്ലാം വിശേഷങ്ങൾ പങ്കുവെക്കുകയും ഫോട്ടോ പകർത്തുകയും ചെയ്യുന്ന കാവ്യയേയും വീഡിയോയിൽ കാണാം. സുജാതയ്ക്കും കുടുംബത്തിനുമൊപ്പം നിന്നുള്ള കാവ്യയുടേയും ദിലീപിന്റെയും ചിത്രങ്ങളും വൈറലാണ്.

ജയറാമും നടി പാർവ്വതിയുമായും വിശേഷം പങ്കിടുന്ന കാവ്യയുടെ വീഡിയോയും വൈറലാകുന്നുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും സിനിമയിൽ നിന്ന് കിട്ടിയ സൗഹൃദങ്ങളൊക്കെ നിലനിർത്തുന്നുമുണ്ട് കാവ്യ മാധവൻ.

ഈ വീഡിയോകൾ വൈറലായതോട് കൂടി, കാവ്യയെ സ്നേഹിക്കുന്നവരുടെ കമന്റുകളും ധാരാളം ഉണ്ട്. കാവ്യയെ വീണ്ടും കണ്ടതിലെ സന്തോഷമാണ് പലരും പങ്കുവെയ്ക്കുന്നത്. ചിലർ മാന്യമായി വസ്ത്രം ധരിക്കുന്നതിൽ നടിയെ പ്രശംസിച്ചിട്ടുമുണ്ട്. കാവ്യ മാധവൻ വീണ്ടും മെലിഞ്ഞ് കൂടുതൽ സുന്ദരിയായി എന്നാണ് വീഡിയോയ്ക്ക് കീഴിൽ വരുന്ന ഏറെയും കമന്റുകൾ.

അടുത്തിടെയായി ലക്ഷ്യയ്ക്ക് വേണ്ടി മോഡലിങ് ആരംഭിച്ചിട്ടുണ്ട് കാവ്യ മാധവൻ. അതുകൊണ്ട് കൂടിയാകും താരം പഴയ ഫിറ്റ്നസിലേക്ക് തിരികെ വരാൻ ശ്രമിക്കുന്നത്. കാവ്യയുടെ സംസാരത്തിലെ ലാളിത്യവും നിഷ്കളങ്കതയും പോയിട്ടില്ലെന്നും ഇപ്പോഴും ആ പഴയ നീലേശ്വരംകാരി തന്നെയാണ് സംസാരത്തിലെന്നും കമന്റുകളുണ്ട്.