
രണ്ടാം വിവാഹത്തിനു ശേഷം ലൈം ലൈറ്റിൽ നിന്നും കാണാ മറയത്തായിരുന്നു നടി കാവ്യാ മാധവൻ. ഏറെ നാളുകൾക്കു ശേഷം കാവ്യ മാധവൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോയും നടിയുടെ പ്രസംഗവുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ചടങ്ങ് നടന്നിട്ട് ദിവസങ്ങൾ കുറച്ചായിട്ടുണ്ട് എങ്കിലും കാവ്യാ മാധവന്റെ ഈ വീഡിയോ ഇപ്പോൾ വൈറലാണ്. ചെന്നൈ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ വായന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത് കാവ്യ മാധവൻ ആയിരുന്നു.
കൂടാതെ ഇതേ ചടങ്ങിൽ വെച്ച് അസോസിയേഷന്റെ 15ആം വർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സുവർണപ്രഭ പുരസ്കാരം വ്യവസായിയും ജീവകാരുണ്യ പ്രവർത്തകയുമായ ജയാദേവി ചോലയിലിന് ചലച്ചിത്രനടി കാവ്യ മാധവൻ സമ്മാനിക്കുകയും ചെയ്തു.

നമ്മുടെ മാതൃഭാഷ നമുക്ക് മനോഹരമായി കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതാണ് ഏറ്റവും മോശപ്പെട്ട കാര്യമായി തനിക്ക് തോന്നുന്നതെന്നാണ് പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പ്രസംഗിക്കവെ കാവ്യ മാധവൻ പറഞ്ഞത്. നടിയുടെ പരിപാടിയിൽ ക്ഷണക്കപ്പെട്ട അതിഥിയായി പ്രശസ്ത ഗായിക സുജാതയുടെ ഭർത്താവ് ഡോ. വി കൃഷ്ണ മോഹനും പങ്കെടുത്തിരുന്നു.
കാവ്യ മാധവന്റെ പ്രസംഗം അതിമനോഹരമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നിർമ്മാതാവ് കൊട്ടാരക്കര രവിയുടെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻ നടിയോട് നേരിട്ട് തന്നെ പറഞ്ഞത്. മോഹൻ കാവ്യയോട് പറഞ്ഞ കോംപ്ലിമെന്റ് സമീപത്ത് നിന്ന് ദിലീപ് കേൾക്കുന്നുണ്ടായിരുന്നു.

മോഹൻ പറഞ്ഞ് അവസാനിപ്പിച്ചയുടൻ അടിപൊളിയൊരു കമന്റും ദിലീപ് പറഞ്ഞു. ഞാൻ പറഞ്ഞ് കൊടുക്കുന്നത് ഒന്നും മോശമാവാറില്ലെന്നാണ് ദിലീപ് പറഞ്ഞത്. ഇത് കേട്ട് മോഹനും കാവ്യ മാധവനും സുജാതയുമെല്ലാം പൊട്ടിച്ചിരിക്കുന്നതും കാണാം . ഫാൻ പേജുകളിൽ പ്രചരിക്കുന്ന ഇവരുടെ വൈറൽ വീഡിയോയ്ക്ക് കീഴിൽ നിരവധിപ്പേരാണ് വ്യത്യസ്തമായ കമന്റുകൾ കുറിക്കുന്നത്.

നടിയുടെ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ ഇതുപോലെ അഭിനയത്തിലേക്കും തിരിച്ച് വരണമെന്ന ആവശ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്. ഒരു കാലത്ത് നടി കാവ്യ മാധവനോളം മലയാളത്തിൽ തിളങ്ങി നിന്നിരുന്ന മറ്റൊരു അഭിനേത്രി ഉണ്ടാകില്ല. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും മനോഹരമായ ചിരിയുമായി മലയാള സിനിമയിൽ താരം നിറഞ്ഞ് നിന്നിരുന്നു . യുവാക്കളുടെയെല്ലാം ആദ്യത്തെ ക്രഷായിരുന്നു കാവ്യ മാധവൻ എന്ന് തന്നെ പറയാം. കാവ്യാ മാധവന്റെ ഗ്രാമീണ ലുക്കുള്ള ആ സൗന്ദര്യത്തിന് നിരവധി സ്ത്രീ ആരാധകരും എന്നുമുണ്ട് ഇന്നുമുണ്ട്.
മലയാളത്തിലെ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായിട്ടുള്ള നീലേശ്വരംകാരി കാവ്യ മാധവൻ നടൻ ദിലീപുമായുള്ള രണ്ടാം വിവാഹശേഷമാണ് സിനിമ ഉപേക്ഷിച്ചത്. സെലിബ്രിറ്റി വെഡ്ഡിങ് അടക്കമുള്ളവയ്ക്ക് ഭർത്താവ് ദിലീപിനും മക്കൾക്കും ഒപ്പം കാവ്യ മാധവൻ എത്തുമ്പോഴെല്ലാം ക്യാമറ കണ്ണുകളുടെയും ആരാധകരുടെയും ശ്രദ്ധ ദിലീപ്-കാവ്യ കുടുംബത്തിന്മേലാകും. ഇപ്പോൾ തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യ യുടെ പ്രവർത്തനങ്ങളുമായി നടി ബിസിനസ് രംഗത്ത് സജ്ജീവമാണ് .











