അമ്മയാകാൻ ഇപ്പോഴും ആഗ്രഹിക്കുന്നു; പ്രായം വൈകിയെന്നു തോന്നുന്നില്ല

കരിയറില്‍ തന്റെ പീക്ക് ടൈമിലൂടെയാണ് നടി സമാന്ത റൂത്ത് പ്രഭു കടന്നു പോകുന്നത്. ‘ഫാമിലി മാന്‍ വെബ് സീരീസ് സീസണ്‍ ടുവിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ സമാന്ത ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് ഇപ്പോൾ.

തന്റെ ഏറ്റവും വലിയ ഒരു സ്വപ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് സമാന്ത ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  അമ്മയാകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സമാന്ത . താന്‍ എന്നും സെറ്റില്‍ ഡൗണ്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണെന്നും അമ്മയാകാന്‍ സമയമൊന്നുമില്ലെന്നുമാണ് സമാന്ത പറയുന്നത്.

വൈകിയെന്ന് തോന്നുന്നില്ല. അമ്മയാവുക എന്നത് ഇപ്പോഴും എന്റെ സ്വപ്‌നമാണ്. അമ്മയാകാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്നും അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് മനോഹരമായൊരു അനുഭവമാണ്. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ പലപ്പോഴും പ്രായത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടും, പക്ഷെ എനിക്ക് തോന്നുന്നത് അമ്മയാകാന്‍ പറ്റാത്ത പ്രായമില്ലെന്നാണ്” സമാന്ത പറയുന്നു. ഇപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെയധികം സന്തോഷം അനുഭവിക്കുന്നുണ്ട്. എന്നെ നോക്കാനും ശ്രദ്ധിക്കേണ്ടത് എന്താണെന്നും അറിയാം.

ജീവിതത്തില്‍ വളരെ നല്ലൊരു ഘട്ടത്തിലാണ് ഇപ്പോള്‍ ഞാന്‍. സത്യസന്ധമായി തന്നെ വളരെ സന്തോഷത്തിലാണ്. എല്ലാ ദിവസവും അതിന്റെ പൂര്‍ണതയില്‍ ജീവിക്കാന്‍ സാധിക്കുന്നു. സാധാരണ ദിവസങ്ങളോട് മുമ്പ് ഞാനിത്ര കടപ്പെട്ടിരുന്നില്ലെന്ന് തോന്നുന്നു” എന്നും സമാന്ത പറയുന്നുണ്ട്. അതേസമയം തന്റെ വ്യക്തിജീവിതത്തില്‍ നിരവധി പ്രതിസന്ധികളിലൂടേയും വെല്ലുവിളികളിലൂടേയുമാണ് സമാന്ത കടന്നു പോകുന്നത്.

ഒരു കാലത്ത് വളരെ സെന്‍സേഷണല്‍ ആയിരുന്നു സാമന്ത നാഗചൈതന്യ  പ്രണയവും പിന്നീടുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം. യെ മായാ ചെസാവേ’ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് സാമാന്തയും നാഗചൈതന്യയും ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്. തെന്നിന്ത്യയിൽ ഇതുവരെ നടന്നതിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട വിവാഹം കൂടിയായിരുന്നു ഇരുവരുടേതും. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാ​ഹിതരായത്.

2010 മുതല്‍ ഇരുവരും ഡേറ്റിംഗിലായിരുന്നു. ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. എന്നാൽ നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. 2017ല്‍ വിവാഹിതരായ സാമാന്തയും നാഗചൈതന്യയും 2021ലാണ് വിവാഹ മോചനം നേടിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ നാഗചൈതന്യയും സമാന്തയും പിരിയാനുള്ള കാരണം എന്താണെന്നത് സംബന്ധിച്ച് ഇന്നും പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

ഫാമിലി മാന്‍ ഒരുക്കിയാ രാജും ഡികെയുമാണ് ഈ സീരീസും ഒരുക്കിയിരിക്കുന്നത്. വരുണ്‍ ധവാന്‍ ആണ് സീരീസിലെ നായകന്‍. പ്രിയങ്ക ചോപ്ര നായികയായ സിറ്റഡല്‍ സീരീസിന്റെ പ്രീക്വല്‍ ആണിത്. നാഗചൈതന്യ ശോഭിത ധുലിപാല വിവാഹ വാർത്തകൾക്കൊപ്പം തന്നെ നാഗചൈതന്യയെയും സാമന്ത രൂത് പ്രഭുവിനെയും കുറിച്ച്  ടോളിവുഡ് സിനിമാ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില അഭ്യൂഹങ്ങളും ഇതിനോടകം ചർച്ചയാകുന്നുണ്ട്. വിവാഹിതരായിരുന്ന കാലത്ത് സമാന്തയും നാ​ഗ ചൈതന്യയും ഒരുമിച്ച് ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. എന്നാൽ വിവാഹ ബന്ധം പിരിഞ്ഞതിന് ശേഷം ഈ ഫ്ലാറ്റുള്ളത് നാ​ഗ ചൈതന്യയുടെ പക്കലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.