
തനിക്ക് ഒരു സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് നടൻ സലീം കുമാര്‍. തനിക്ക് ഇഷ്ടമില്ലാത്തൊരു അശ്ലീല ഡയലോഗ് പറയേണ്ടി വന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍. ഒരു സിനിമയിൽ തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും നിർബദ്ധത്തിന് വഴങ്ങി ഒരു മോശം വാക്ക് പറയേണ്ടി വന്നതിനെ കുറിച്ച് നടൻ സംസാരിച്ചിരുന്നു .
കൂടാതെ സോഷ്യല്‍ മീഡിയയിലെ തന്ത വൈബ് വിളികളെക്കുറിച്ചും സലീം കുമാര്‍ സംസാരിക്കുന്നുണ്ട്. പുതിയ തലമുറയിലുള്ളവര്‍ മുന്‍തലമുറയിലുള്ളവരെ കളിയാക്കാനെന്ന രീതിയില്‍ നടത്തുന്നതാണ് തന്ത വൈബ് പ്രയോഗം. അതായത് അച്ഛന്റെ കാലത്തെ വെച്ച് ഇപ്പോഴത്തെ പിള്ളേരെ ഉപദേശിക്കാൻ ചെന്നാൽ അവർ അമ്മാവൻ മാറെന്നും തന്ത വൈബ് എന്നൊക്കെ വിളിക്കും .

ഈ വിളികളോടെ സലിം കുമാറിന്റെ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി പടരുന്നത് . ”അത് ഓക്കെ. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. പഴയ കാലഘട്ടത്തിലുള്ളവരെ അമ്മാവന്മാര്‍ എന്നോ അപ്പൂപ്പന്മാര്‍ എന്നോ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ഈ പറയുന്ന 2കെ കിഡ്‌സ് എന്താണ് കണ്ടുപിടിച്ചിട്ടുള്ളത്?… കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത് അവര്‍ അല്ല, എന്നാൽ അവര്‍ ഉപയോഗിക്കുന്നുണ്ട്, മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത് അവരല്ല, എന്നാൽ അതും അവര്‍ ഉപയോഗിക്കുന്നുണ്ട്… ഞങ്ങളുടെ തലമുറയില്‍ പെട്ടവര്‍ കണ്ടുപിടിച്ച സാധനങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം. ഇവര്‍ കണ്ടുപിടിച്ചിട്ടുണ്ട്, ഗായ്‌സ് ഇവിടെ നല്ല ചായ കിട്ടും, ഇവിടെ നല്ല ഉണ്ടംപൊരി കിട്ടും എന്നതായിരുന്നു സലീം കുമാറിന്റെ പ്രതികരണം.
ഈ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കാൻ തുടങ്ങിയതോടെ നിറമാദി പേരാണ് സലിം കുമാറിന് കൈയ്യടികളുമായെത്തുന്നത് .
നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്ക്കൊക്കെ കണ്ണ് നനയിപ്പിച്ചും വിസ്മയിപ്പിച്ചും സലിംകുമാർ എന്ന പ്രതിഭ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുന്നു. സിനിമാ-അഭിനയ ജീവിതത്തിൽ 25 വർഷം പൂർത്തീകരിച്ചിരിക്കുകയാണ് സലിം കുമാർ. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും അദ്ദേഹം ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.











