സിനിമ കാണാൻ എത്തുന്നവർക്ക് തലവേദന കൊടുക്കരുത്; കങ്കുവയെക്കുറിച്ച്  പ്രതികരിച്ച് റസൂൽ പൂക്കുട്ടി

കഴിഞ്ഞ ദിവസമാണ് സൂര്യ നായകനായ കങ്കുവ തീയേറ്ററുകളിലേക്ക് എത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം റിലീസ് ആകുന്ന സൂര്യ നായകനായ സിനിമ, സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമ, 350 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം  എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും വലിയ ഹൈപ്പോടു കൂടിയാണ് കങ്കുവ റിലീസ് ചെയ്തത്.

എന്നാല്‍ ബോക്‌സ് ഓഫീസില്‍ നിന്നും പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമല്ല കങ്കുവയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും സൗണ്ട് മിക്‌സിംഗുമെല്ലാം കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്. കാതടപ്പിക്കുന്ന ശബ്ദ സംവിധാനം എന്നതായിരുന്നു കങ്കുവ നേരിട്ട വിമര്‍ശനങ്ങളില്‍ ഏറ്റവും കൂടുതലും കേട്ടത്. സിനിമയിൽ ആകെ സൂര്യയുടെ അലർച്ച മാത്രമാണ് ഉള്ളതെന്നും ചിത്രം പൂർത്തിയാകുമ്പോൾ തല വേദനിക്കുമെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

ഇപ്പോഴിതാ കങ്കുവയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓസ്‌കാര്‍ വിന്നറായ സൗണ്ട് ഡിസൈനര്‍ റസൂര്‍ പൂക്കുട്ടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചിത്രത്തിന്റെ റിവ്യു പങ്കിട്ടു കൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ചിത്രത്തിലെ ശബ്ദബാഹുല്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ദേശീയ മാധ്യമത്തിൽ വന്ന വാർത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.

‘എന്റെ സുഹൃത്താണ്  ഈ ക്ലിപ്പ് അയച്ചു തന്നത്. ജനപ്രീയ സിനിമയിലെ സൗണ്ടിനെക്കുറിച്ച് ഇതുപോലൊരു റിവ്യു കാണേണ്ടി വന്നത് ഹൃദയഭേദകമാണ്. നമ്മുടെ കലാമികവ് ഈ ലൗഡ്‌നെസ് വാറില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടു വരുന്ന തിരുത്തലുകളെയോ?

ഈ പ്രശ്‌നങ്ങളെ ഉച്ചത്തില്‍ തന്നെ അഭിസംബോധന ചെയ്യണം. തലവേദനയുമായി പ്രേക്ഷകര്‍ ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും റിപ്പീറ്റ് വാല്യു ഉണ്ടാകില്ല” എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമാണ് കങ്കുവ. രണ്ട് വര്‍ഷത്തിന് ശേഷണ് സൂര്യയുടെ ഒരു സിനിമ തീയേറ്ററിലെത്തുന്നത്. സൂര്യ ഇരട്ട വേഷത്തിലെത്തുന്ന സിനിമ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

കേരളത്തിൽ മാത്രമല്ല തമിഴ്നാട്, നോർത്ത് ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രത്തിനു വലിയ വിമർശനമാണ് നേരിടേണ്ടി വരുന്നത്. കേരളത്തിൽ പുലർച്ചെ നാല് മണി മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ദുർബലമായ കഥയും മേക്കിങുമാണ് സിനിമയ്ക്ക് വിനയായത്.

രണ്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം വന്ന സിനിമയായ കങ്കുവയുടെ പ്രൊമോഷൻ പരിപാടികൾക്കായി സൂര്യ ഒരുപാട് സമയം ചിലവഴിച്ചിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് സിനിമ എത്തി എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ മറുവാദങ്ങളുള്ള പ്രേക്ഷകരുമുണ്ട്.

ആഗോളവ്യാപകമായി 38 ഭാഷകളില്‍ തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് 350 കോടിയാണ് ബജറ്റ്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. കങ്കുവ എന്ന ഗോത്രത്തലവനായും ഫ്രാന്‍സിസ് എന്ന ബൗണ്ടി ഹണ്ടറായുമാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്.

വലിയൊരു താരനിര തന്നെ കങ്കുവയില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ വില്ലന്‍. ബോളിവുഡ് നടി ദിഷ പഠാനിയാണ് ചിത്രത്തിലെ നായിക. ഇരുവരുടേയും ആദ്യ തമിഴ് സിനിമ കൂടിയാണിത്. വലിയ വരവേല്‍പ്പോടെയായിരുന്നു ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. കേരളത്തിലും രാവിലെ തന്നെ ഫാന്‍സ് ഷോകളുണ്ടായിരുന്നു.

അതേസമയം തന്നെ വൻ പ്രീ റീലിസ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ കങ്കുവയുടെ കളക്ഷൻ ഓപ്പണിംഗിന് എത്ര എന്ന കണക്കുകളാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

സൂര്യയുടെ കങ്കുവ കേരളത്തില്‍ നാല് കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് വിവിധ സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. അതേസമയം കാങ്‌വ കണ്ട് തന്റെ അഭിപ്രായം നടൻ ബാല കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ബാലയുടെ സഹോദരൻ കൂടിയാണ് കാങ്‌വയുടെ സംവിധായകൻ. നല്ല ഒരു ചിത്രമാണ് കങ്കുവ. എന്റെ ചേട്ടനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഭയങ്കര സന്തോഷം. തിയറ്ററിൽ പോയി പടം കണ്ടു. എന്റെ ലിവർ ട്രാൻസ്പ്ലാന്റിന്റെ സമയത്തായിരുന്നു കങ്കുവയുടെ ഷൂട്ട് നടന്നത്.

സിനിമ തുടങ്ങി ആദ്യ ഒരു പതിനഞ്ച് മിനിറ്റ് കണ്ടപ്പോൾ പേടിച്ചുപോയി. ഒരു ഉഷാറ് ഇല്ലാത്തതുപോലെ തോന്നി. ഇടവേളയിലേക്കടുത്തപ്പോൾ ഒരാത്മവിശ്വാസം വന്നു. 2024ൽ ആണ് കഥ ആരംഭിക്കുന്നത്. അതൊന്നും മനസ്സിലായില്ല, പിന്നെ ഫ്ലാഷ്ബാക്കിലേക്കു പോകുമ്പോഴാണ് ഇത്രയും വലിയ സംഭവമാണെന്ന് മനസ്സിലായത്. സെക്കൻഡ് ഹാഫിലെ ചില സീൻസ് കണ്ട് അറിയാതെ കയ്യടിച്ചുപോയി എന്നാണ് ബാല കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം കങ്കുവ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ ശിവ മാധ്യമങ്ങളോടു പ്രതികരിച്ചു. വിദേശത്തു നിന്നും കേരളത്തിൽ നിന്നുമൊക്കെ ആളുകൾ വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും ശിവ വ്യക്തമാക്കിയിരുന്നു. ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘കങ്കുവ’. 2021ൽ രജനികാന്തിനെ നായകനാക്കി ഒരുക്കിയ അണ്ണാത്തൈ’ ആണ് ശിവയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.