
നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകളും നടിയുമായ കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്.
അടുത്ത മാസമാകും കീർത്തിയുടെ വിവാഹം എന്നാണ് ജെ ഡബ്ല്യു എഫ് എന്ന മാധ്യമം നൽകുന്ന വിവരം. കീർത്തി സുരേഷ് തൻ്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാൽ പതിവായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇടയ്ക്കിടെ, നടിയുടെ വിവാഹത്തെക്കുറിച്ചും സ്വപ്നത്തിലെ പുരുഷനെ കീർത്തി കണ്ടെത്തി എന്നതിനെക്കുറിച്ചും കിംവദന്തികൾ ഉണ്ടായിരുന്നു. വീണ്ടും, ഈ ഡിസംബറിൽ കീർത്തിയുടെ വിവാഹം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടില്ലാത്ത റിപോർട്ടുകൾ പുറത്തു വരുന്നുണ്ട് .
വരനെക്കുറിച്ചുള്ള സൂചനകളും നൽകുന്നുണ്ട്. കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോഴൊക്കെ ആരാധകർ അറിയാൻ ആകാംക്ഷ പ്രകടിപ്പിക്കുന്ന മറ്റൊരു കാര്യം തിരുവനന്തപുരത്ത് വെച്ചാണോ അതോ ചെന്നൈയിൽ വെച്ചാണോ വിവാഹം നടത്തുക എന്നതാണ്. ഇതേക്കുറിച്ചുള്ള സൂചനയും റിപ്പോർട്ടിലുണ്ട്.

ഗോവയിൽ വെച്ചായിരിക്കും വിവാഹം എന്നാണ് സൂചന. സിനിമയിൽ നിന്നുള്ള ആളല്ല വരൻ എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കീർത്തിയുടെ കുടുംബത്തിൽ നിന്നുള്ള ആള് തന്നെയാണ് വരൻ എന്നാണ്. എന്നാൽ സുരേഷ് കുമാറിന്റെ കുടുംബത്തിൽ നിന്നാണോ അതോ മേനകയുടെ ബന്ധുവാണോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ സംഗീത സംവിധായകൻ അനിരുദ്ധുമായി കീർത്തിയുടെ വിവാഹം ഉണ്ടാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കരിയറിൽ, രഘു താത്ത എന്ന ചിത്രത്തിലാണ് കീർത്തി അവസാനമായി അഭിനയിച്ചത്. ചിത്രത്തിന് ബോക്‌സ് ഓഫീസിൽ നല്ല പ്രതികരണങ്ങൾ ലഭിക്കുകയും കീർത്തിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടും ചെയ്തിരുന്നു.
ഇനിയും വരുൺ ധവാനൊപ്പം ‘ബേബി ജോൺ’ എന്ന പാൻ-ബോളിവുഡ് ചിത്രമാണ് കീർത്തിയുടേതായി വരാനിരിക്കുന്നത് . കൂടാതെ, കന്നിവേദി, തെലുങ്കിൽ റെണ്ടു ജെല്ല സീത’ എന്നിവയുൾപ്പെടെയുള്ള മറ്റ് ചിത്രങ്ങളും വരാനിരിക്കുന്നുണ്ട് .











