
മലയാളത്തിന്റെ പ്രമുഖ താര നിര ഒന്നികുന്ന ചിത്രത്തിന് ശ്രീലങ്കയിൽ ശുഭ ആരംഭം.കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി, മോഹൻലാൽ, നയൻതാര,ഫഹദ് ഫാസിൽ എന്നിവരാണ് മലയാളത്തിലെ ബഹുമുഖ ചിത്രത്തിൽ ഒന്നിക്കുന്നത്.സിനിമക്ക് മോഹൻലാലാണ് ഭദ്ര ദീപം കൊളുത്തിയത്.സിനിമയുടെ ചടങ്ങിന് വേണ്ടി മോഹൻലാൽ നേരത്തേ തന്നെ ശ്രീലങ്കയിൽ എത്തിയിരുന്നു.മലയാള സിനിമയിലെ പ്രിയ താരങ്ങൾ ഒന്നിക്കുന്ന പുത്തൻ ചിത്രത്തിന് ശുഭ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
കൊ പ്രൊഡുസർമാരായ സുഭാഷ് മാനുവൽ സ്വിച്ച് ഒണും സി.ആർ സലിം ആദ്യ ക്ലാപ്പും നിർവഹിച്ചു.രാജേഷ് കൃഷ്ണ, സലിം ഷാർജ , അനുര മത്തായി, തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായതോടെ മലയാള സിനിമ കാത്തിരിക്കുന്ന വൻപൻ പ്രൊജക്റ്റ്നു തുടക്കമായിരിക്കുകയാണ്.മലയാളത്തിലെ ബിഗ് എംസുമായി താൻ പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങലിൽ ആണെന്ന വാർത്തയുമായി കുഞ്ചാക്കോ ബോബൻ രങ്ങതുവന്നിരുന്നു.

അന്റോ ജോസെഫ് ഫിലിം കമ്പനികായി അന്റോ ജോസെഫ് പ്രൊഡുസറും അൽ താരി മൂവീസിനായി സി .അർ സലിം ബ്ലൂ ടൈഗേർസ് ലണ്ടനായി സുഭാഷ് മാനുവൽ കൊ പ്രൊഡുസർമാരുമായ ചിത്രത്തിന് കഥയും തിരക്കഥയും നൽകിയിരിക്കുന്നത് മഹേഷ് നാരായണൻ ആണ്.
രാജേഷ് കൃഷ്ണയും സി.വി സാരഥയുമാണ് എക്സികുട്ടീവ് പ്രൊഡുസർമാർ.
ശ്രീലങ്കക്ക് പുറമേ ലണ്ടൻ , അബുദാബി , അസർബൈജാൻ , തയ്ലണ്ട്, വിശാഖപട്ടണം ,ഹയ്ദ്രബാദ്,ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ചിത്രം പൂർത്തിയാകുക.ആൻ മെഗ മീഡിയ ആണ് ചിത്രം പ്രദർശനത്തിനു എത്തിക്കുക.രഞ്ജി പണികർ , രാജീവ് മേനോൻ , സനൽ അമൻ , രേവതി , ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.











