വേണ്ടത് പരാജയം മറികടക്കുക എന്നത് ,എന്ന് ഷാരൂഖ് ഖാൻ

ദുബായ്‍യില്‍ ഗ്ലോബല്‍ ഫ്രെയ്റ്റ് സമ്മിറ്റില്‍ താരം സംസാരിക്കവേയൊണ് പരാജയങ്ങള്‍ നേരിടുന്നത് എങ്ങനെയെന്നതിനെ കുറിച്ചും വെളിപ്പെടുത്തിയത്. സ്വന്തം പ്രകടനത്തെ വിമര്‍ശനാത്മകമായി സമീപിക്കാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടൻ ഷാരൂഖ്. ആ വികാരം ഞാൻ വെറുക്കുന്നു. അപ്പോള്‍ ഞാൻ ബാത്ത്‍റൂമിലിരുന്നു കരയും, മറ്റാരെയും ഞാൻ അത് അറിയിക്കില്ല.നിങ്ങളുടെ തെറ്റുകൾ കൊണ്ട് മാത്രമല്ല നിങ്ങളുടെ ചിത്രം മോശമാകുന്നത്. നിങ്ങൾകെതിരെ ആരും ഗൂഢാലോചന നടത്തിയിട്ടുമല്ല , വേണ്ടത് പരാജയം മറികടന്ന് മുന്നോട്ടു പോകുകയാണ് എന്നു ഷാരൂഖ് കൂടിച്ചേർക്കുന്നു.

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നടൻ ഷാരൂഖടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.