
തമിഴ്നാട്ടിൽ പൊങ്കലിനു റിലീസിനെതുന്നത് മുൻ നിര ചിത്രങ്ങൾ. തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപെട്ട അഘോഷങ്ങലിൽ ഒന്നാണ് പൊങ്കൽ , ഈ സമയം റീലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങളും മുൻ നിരയിൽ തന്നെ എത്താറുമുണ്ട് വൻപിച കളക്ഷൻ നേടാറുമുണ്ട്.
ഇത്തവണ പൊങ്കലിന് എത്തുന്നത് നടൻ അജിത് ന്റെ ചിത്രമാണ് എന്ന അഭ്യൂഹവുമുണ്ട്. പൊങ്കലിനു റീലീസ് ചെയ്യാൻ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് തമിഴകത്ത്. പൊങ്കലിന് സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് അരുൺ വിജയ് നായകനായി എത്തുന്ന പ്രമുഖ സംവിധായകന്‍ ബാലയുടെ വണങ്കാന്‍ ആണ് . വെങ്കട്ട് പ്രഭു-സിമ്പു ചിത്രം മാനാട് നിർമ്മിച്ച് പ്രശസ്തനായ സുരേഷ് കാമാച്ചിയുടെ നിര്‍മ്മാണത്തിലാണ് ചിത്രം എത്തുന്നത്.
വിഡ മുയര്‍ച്ചി എന്ന ലൈക്ക പ്രൊഡക്ഷന്‍റെ കീഴില്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്‍റെതായി പൊങ്കലിന് എത്തുക എന്നായിരുന്നു വിവരം. എന്നാല്‍ ചിത്രം വീണ്ടും വൈകും എന്നാണ് വിവരം. ഏതാണ്ട് 2 കൊല്ലത്തിന് അടുത്തായി ഈ ചിത്രം നിര്‍മ്മാണത്തിലാണ്. അവസാനമായി ലൈക്ക പ്രൊഡക്ഷന്‍റെ സാമ്പത്തിക പ്രതിസന്ധി ചിത്രത്തെ ബാധിച്ചുവെന്നും വിവരമുണ്ട്.വിഡ മുയര്‍ച്ചി അപ്ഡേറ്റുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അജിത്ത് ഫാന്‍സ് കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ കടുത്ത രോഷത്തിലാണ്. അതിനിടെയാണ് ഗുഡ് ബാഡ് അഗ്ലി പൊങ്കലിന് എത്തുന്നു എന്ന വിവരം വരുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.











