നിരവധി വിമര്‍ശനങ്ങൾ നേരിട്ടുകൊണ്ട് സൂര്യ യുടെ പുതിയ ചിത്രം കങ്കുവ

വമ്പൻ ഹൈപ്പില്‍ എത്തിയ ഒരു ചിത്രമായിരുന്നു കങ്കുവ എന്നതിനാല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ആ ഹൈപ്പ് ചിത്രത്തിന് നിലനിര്‍ത്താനായില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിരവധി വിമര്‍ശനങ്ങള്‍ ചിത്രത്തിന് നേരെയുണ്ടായിയെന്നാണ് തിയറ്ററില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മിക്കതും വ്യക്തമാക്കിയത്. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിച്ചത്.കങ്കുവ ചിത്രത്തിലെ സൗണ്ട് മിക്സിങ്ങ്ന് എതിരെ പലരും രങ്ങതുവന്നിരുന്നു.പല ദൃശ്യങ്ങലിലും നടന്റെ യുദ്ധ മുഖത്തുള്ള അലർച മാത്രമാണുള്ളത് എന്നും അത് വളരെ അലോസരപ്പെടുതുന്നു എന്നതുമായിരുന്നു കങ്കുവക്ക് എതിരെ ഉന്നയിചത്.എന്നാൽ കങ്കുവ എന്ന ചിത്രം തന്നെ യുദ്ധവും അതിന്റേ ഭീകരതയുമാണ് എന്ന് തെളിയിക്കുന്നു.

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം നടത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.