മലയാള സിനിമയിലെ എക്കാലത്തെയും വില്ലൻ വേഷങ്ങളെ അനശ്വരമാക്കിയ മേഖനാഥൻ ഇനി ഓർമ

വില്ലൻ കഥാപത്രങ്ങളെ എക്കാലവും അനശ്വരാമാക്കിയ മേഘനാഥന്റെ അവസാന ചിത്രമായിരുന്നു കൃഷ്ണകുമാർ തിരക്കഥയെഴുതി ജിത്തു ജോസെഫ് സംവിധാനം ചെയ്ത കൂമൻ എന്ന ചിത്രം .കൂമൻ സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ മേഘനാഥൻ രോഗാവസ്ഥയിൽ ആയിരുന്നു .ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ രാജേന്ദ്രൻ എന്ന വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കാൻ അദേഹത്തിന് കഴിഞ്ഞിരുന്നു. ഭാര്യ വീട്ടുജോലിക്കു പോകുന്നുതുപോലും ഇഷ്ടപ്പെടാത്ത ഒരു സാധാരണക്കാരനായ ഭർത്താവും അച്ഛനുമായി മേഘനാഥൻ പ്രകടമായ അവതരണം ആണ് കാഴ്ചവെച്ചത്.


‘ചെറിയ വേഷമായതുകൊണ്ടു വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. പക്ഷേ, പടം ഇറങ്ങിക്കഴിഞ്ഞപ്പോൾ അഭിനന്ദന പ്രവാഹം.’’–ആക്‌ഷൻ ഹീറോ ബിജു’വിലെ രാജേന്ദ്രനെക്കുറിച്ച് മേഘനാഥൻ പറഞ്ഞ വാക്കുകൾ അന്തരിച്ച നടൻ മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ പറയുന്നു. കുറച്ചു നാൾക്കു മുന്നേ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തിരക്കുകാരണം ശരിക്കൊന്നു സംസാരിക്കാൻ കഴിയാതെ പോയ സങ്കടവും പറഞ്ഞാണ് സീമ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.