ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഐഡി’യിലെ മനോഹര മെലഡി ​ഗാനം റിലീസ് ചെയ്തു

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഐഡി’യിലെ മനോഹര മെലഡി ​ഗാനം റിലീസ് ചെയ്തു. നിഹാൽ സാദിഖ് സം​ഗീതം ഒരുക്കിയ ​ഗാനം അലപിച്ചിരിക്കുന്നത് നിഹാൽ തന്നെയാണ്. ദിവ്യ പിള്ളയും ധ്യാനും ആണ് ​ഗാനരം​ഗത്ത് ഉള്ളത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ധ്യാൻ ശ്രീനിവാസന്റെ നീണ്ട കരീർ ബ്രെക്ന് ശേഷമുള്ള ചിത്രം എന്ന പ്രത്യേകതയും ഐഡി എന്ന ചിത്രത്തിന് ഉണ്ട് .

നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

പ്രൊജക്ട് ഡിസൈനർ നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ ഫായിസ് യൂസഫ്, മ്യൂസിക് നിഹാൽ സാദിഖ്, ബിജിഎം വില്യം ഫ്രാൻസിസ്, എഡിറ്റർ റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടർ ടിജോ തോമസ്, ആർട്ട് വേലു വാഴയൂർ, വരികൾ അജീഷ് ദാസൻ, മേക്കപ്പ് ജയൻ പൂങ്കുളം എന്നിവരാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ .

ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്‍റാ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്.
ഐജാസ് വി എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.