ആരാധകരെ നിരാശപ്പെടുത്താതെ തമിഴകത്തിന്റെ സൂര്യ നായകനായ ചിത്രം കങ്കുവ

Kankuva Movie By Actor Surya

തമിഴകത്തിന്റെ സൂര്യ നായകനായി വന്ന ചിത്രമാണ് കങ്കുവ. ആരാധകരെ നിരാശപ്പെടുത്ത പ്രകടനമായിരുന്നു കങ്കുവയുടേത്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപയിലധികം നേടിയിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ ഗ്രോസ് കളക്ഷൻ 80 കോടി ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വലിയ ഹൈപിൽ ഇറങ്ങിയ ചിത്രമാണ് കങ്കുവ.എന്നാൽ അത് നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞില്ല എന്നാണ് വാർത്തകൾ .

സൂര്യ എന്ന ഇതിഹാസ നായകന് പുറമെ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു .

കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയോളം ആണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിച്ചത് ശ്രദ്ധയാകര്‍ഷിരുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.