പിന്നണി ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി

ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി. അഞ്‍ജു ജോസഫ് തന്നെയാണ് വിവാഹിതയായ വാർത്ത അവതാരകയുമായി പങ്കുവച്ചത് .ആദിത്യ പരമേശ്വരൻ ആണ് വരൻ . ഗായിക അഞ്‍ജു ജോസഫ് വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവുമെന്നാണ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്‍ജു ജോസഫിന് ആശംസകള്‍ നേരുന്നത്. ഇത് അഞ്‍ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്.

ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.സ്റ്റാര്‍ മാജിക്കിന്റെ സംവിധായകൻ അനുപായിരുന്നു ആദ്യ ഭര്‍ത്താവ്.പിന്നീട് വിവാഹ ജീവിതത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ ആ ബന്ധം വേർപെടുകയായിരുന്നു .


വനിതാ ദിനത്തിൽ അവിവാഹിതയായി തുടർന്നിരുന്ന തന്റെ പോസ്റ്റിലൂടെ അഞ്ചു കുറിച്ച കുറിപ്പുകൾ ഏറെ ശ്രദ്ധേയമായിരുന്നു .ഹാപ്പി വിമൻസ് ഡേ മൈ ലേഡീസ് എന്നായിരുന്നു അഞ്ചു കുറിച്ചിരുന്നത് .ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്. സംഗീതത്തെ വളരെ അധികം സ്നേഹിക്കുന്ന അഞ്ചു യാത്രകളും ഇഷ്ടപ്പെടുന്നു .

ഞാൻ എൻ്റെ ജോലിയിലും ഷൂട്ടിംഗിലും തിരക്കിലായിരിക്കുമ്പോൾ, കുറച്ച് സമ്മർദ്ദം അനുഭവപ്പെടുന്നു. ആ സമയത്തെ ഒരു ചെറിയ യാത്ര വലിയ ആശ്വാസം നൽകുന്നു,” അഞ്ജു പറയുന്നു.അവരുടെ രാവുകൾ ,അലമാര ,അർച്ചന 31 നോട് ഔട്ട് എന്നി ചിത്രങ്ങളിലും പിന്നണി ഗായികയും അഭിനേത്രിയുമായ അഞ്ചു ജോ മികവുപുലർത്തിയിട്ടുണ്ട് .