
ആന്റണി തട്ടിലിന്റെയും കീർത്തി സുരേഷിന്റെയും വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം .ഇരുവരും വിവാഹ ക്ഷണക്കത്തുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട് .എക്‌സിൽ പ്രചരിക്കുന്ന വൈറൽ കല്യാണക്കത്ത് അനുസരിച്ച്, കീർത്തി സുരേഷും ആന്‍റണിയും തമ്മിലുള്ള വിവാഹം ഡിസംബർ 12 നാണ് നടക്കുക. വൈറലായ വിവാഹ ക്ഷണക്കത്ത് ഇങ്ങനെ: “ഞങ്ങളുടെ മകള്‍ വിവാഹിതയാകുന്ന കാര്യം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
ഡിസംബർ 12 ന് ഒരു അടുപ്പക്കാരുടെ ഒത്തുചേരലിൽ ആയിരിക്കും വിവാഹം. ഞങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. അവർ ഒരുമിച്ച് അവരുടെ ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങൾ അവർക്ക് ചൊരിയാൻ കഴിയുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും” കീര്‍ത്തിയുടെ മാതാപിതാക്കളായ ജി സുരേഷ് കുമാറിന്‍റെയും മേനര സുരേഷ് കുമാറിന്‍റെയും പേരിലാണ് ഈ കത്ത്.
ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നത്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്.വരുൺ ധവാന് ഒപ്പമുള്ള ബേബി ജോണിലെ ഗാനങ്ങളിൽ കീർത്തി സുരേഷ് പ്രത്യക്ഷപ്പെടുന്നുണ്ട് . ബേബി ജോണിന്റെ സംവിധാനം കലീസും കഥാപാത്രങ്ങളായി വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്.











