പാർവതി ജയറാം വിവാഹം നടന്ന അതെ നടയിൽ തന്നെ കാളിദാസിന്റെയും വിവാഹം

Kalidas Jayaram as Royal Groom
Kalidas Jayaram as Royal Groom

തൃശൂർ ഗുരുവായൂയൂർ ക്ഷേത്രം സാക്ഷ്യം വഹിച്ച മനോഹരമായ വിവാഹങ്ങളിൽ മനോഹരമായ ഒന്നായി കാളിദാസ് ജയറാമിന്റെ വിവാഹം .കാളിദാസ് ജയറാമിന്റെയും വധു തരിണി യുടെയും വിവാഹം മംഗളമായി ഗുരുവായൂയൂർ അമ്പലനടയിൽ .രാജകുമാരനെ പോലെ കാളിദാസ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു .പതിവ് ഒരുക്കണങ്ങളിൽ നിന്നും വ്യത്യസ്തമായി കാളിദാസ് കടുംചുവപ്പ് നിറത്തിൽ തിളങ്ങി .പീച്ച് കളർ സാരിയിൽ തരിണിയും സുന്ദരിയായി .ഇരുവർക്കും അനുഗ്രഹവുമായി അച്ഛൻ ജയറാമും പാർവതിയും .

മകൻ കാളിദാസ് ജയറാം തരണിയെ വിവാഹം ചെയ്‍തതില്‍ സന്തോഷം വ്യക്തമാക്കി ജയറാം. പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് തനിക്കുള്ള സന്തോഷമെന്ന് പറയുന്നു ജയറാം. ഞാൻ 32 കൊല്ലം മുമ്പ് തന്റെ അശ്വതിക്ക് ഇവിടെ താലി ചാര്‍ത്തി. ഇന്ന് രണ്ട് അതിഥികള്‍ കൂടി. മരുമകളുമല്ല, താരിണി തന്റെ മകളാണ്. എല്ലാം ഗുരുവയൂരപ്പന്റെ അനുഗ്രഹം എന്നും പറയുന്നു ജയറാം.

1992 സെപ്റ്റംബർ 7ന് ജയറാമിന്റെയും പാർവതിയുടെയും വിവാഹവും ഗുരുവായൂരിൽ ആയിരുന്നു.അതുപോലെതന്നെ കാളിയുടെയും വിവാഹം സ്വപ്നതുല്യമായ തന്നെ നടന്നു .മക്കളുടെ ഇരുവരുടെയും വിവാഹം ഗുരുവായൂയൂരിൽ തന്നെ നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടൻ ജയറാം .നവവധു താരണി 2002ൽ മിസ് ദിവ യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 2019 ൽ മിസ്സ് തമിഴ്‍നാട് , മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പ് എന്നീ ടൈറ്റിലുകൾ നേടിയിട്ടുണ്ട് . കഴിഞ്ഞകൊല്ലമായിരുന്നു കാളിദാസന്റെ സഹോദരിയായ മാളവികയുടെ വിവാഹവും ഗുരുവായൂരിൽ നടന്നത്.

പുതിയ യാത്ര, പുതിയ തുടക്കമെന്ന് പറയുകയായിരുന്നു കാളിദാസ് ജയറാം. എല്ലാവർക്കും നന്ദിയെന്നും പറയുന്നു താരം. നടൻ കാളിദാസ് ജയറാം താരുണി കലിംഗ രായർക്ക് ഇന്നാണ് താലി ചാർത്തിയത്. രാവിലെ 7.30ന് ഗുരുവായൂരിൽ അമ്പലനടയിലായിരുന്നു ചടങ്ങ്. ഏഴുമണിയോടെ ജയറാം പാർവതിയും മാളവിക ജയറാമും ചേർന്ന് കാളിദാസിനെ മണ്ഡപത്തിലേക്ക് ആനയിച്ചു. പിന്നാലെ മാതാപിതാക്കളായ ഹരിഹരരാജിന്റെയും ആരതിയുടെയും ഒപ്പം മണ്ഡപത്തിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി സകുടുംബം ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മുഹമ്മദ് റിയാസ് ആയിരുന്നു വിവാഹ ചടങ്ങിന് എത്തിയത്.